അണ്ടിപ്പരിപ്പുകൾ ഏതൊരു ഭാരം കുറയ്ക്കൽ പരിപാടിയുടെയും ഭാഗമാക്കാവുന്നതാണ്. പക്ഷേ, മിക്ക അണ്ടിപ്പരിപ്പുകളിലുമുള്ള കൊഴുപ്പ് നല്ല കൊഴുപ്പാണ്. ഇവ രക്തക്കുഴലുകളിൽ തടസം ഉണ്ടാക്കുകയില്ല. മാത്രമല്ല, ഇവയിൽ പ്രോട്ടീനും നാരുകളും മഗ്നീഷ്യം, കോപ്പർ പോലുള്ള ധാതുക്കളുമുണ്ട്. കഴിക്കുന്ന അളവിൽ അൽപം ശ്രദ്ധവയ്ക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാരം കുറയ്ക്കാൻ വല്ലാതെ വറുത്ത ആഹാരസാധനങ്ങൾ ഒഴിവാക്കുക. കൂടാതെ കൊഴുപ്പുകൂടിയ മാംസം, ഗ്യാസുള്ള പാനീയങ്ങൾ, എണ്ണമയമുള്ള തീറ്റസാധനങ്ങൾ, കാലറി കൂടിയ ആഹാരം, ഇവ ഒഴിവാക്കണം. ആവിക്കു വയ്ക്കുക, ബേക്ക് ചെയ്യുക, തിളപ്പിക്കുക, ഒട്ടിപ്പിടിക്കാത്ത പാത്രം ഉപയോഗിക്കുക തുടങ്ങിയ പാചകവിധികൾ സ്വീകരിക്കാവുന്നതാണ്.

സ്വാദു കൂട്ടാൻ പ്രകൃതിദത്തമായ വിഭവങ്ങൾ ഉപയോഗിക്കുക. ഉദാഹരണത്തിനു കുരുമുളക്, പുളി, നാരങ്ങാനീര്.

ADVERTISEMENT

പ്രോട്ടീൻ കൂടിയ ഡയറ്റുകളിൽ പേശീഭാരം കൂട്ടാനും വയറു നിറഞ്ഞ തോന്നൽ നിലനിർത്താനുമായി കോഴിയിറച്ചി, മുട്ടവെള്ള പോലെയുള്ള പ്രൊട്ടീനടങ്ങിയ ഭക്ഷണങ്ങളാണു നൽകുക. ഇതൊരു സമീകൃതാഹാര പദ്ധതിയല്ല. പഴങ്ങളും പച്ചക്കറികളും പാടേ ഒഴിവാക്കി കഴിഞ്ഞാൽ ശരീരത്തിനു വേണ്ടത്ര നാരുകൾ ലഭിക്കാതെ വരികയും മലബന്ധമുണ്ടാവുകയും ചെയ്യാം.

ചില വൈറ്റമിനുകളുടെയും ധാതുക്കളുടെയും കുറവും അനുഭവപ്പെടാം. ഇതു ശരീരത്തെ ക്ഷീണിപ്പിക്കുകയും തലകറക്കം പോലുള്ള അസ്വസ്ഥതകൾക്കു കാരണമാകും.

ADVERTISEMENT

സെലറി, കാബേജ് സൂപ്പ് പോലുള്ള ചില ഭക്ഷണങ്ങൾ കൊഴുപ്പ് എരിച്ചുകളയുമെന്നു പറയുന്നുണ്ടെങ്കിലും ഇതിനു ശാസ്ത്രീയ അടിത്തറ ഇല്ല.

കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങളിൽ അവയുടെ തന്നെ കൊഴുപ്പു നീക്കാത്തവയിലുള്ളതിലും കുറവു കാലറിയായിരിക്കും ഉണ്ടാവുക. പക്ഷേ, റെഡിമെയ്ഡ് ഫാറ്റ്—ഫ്രീ ഭക്ഷണങ്ങളിൽ കേടാകാതിരിക്കാനും സ്വാദിനും മറ്റും ചേർക്കുന്ന ഘടകങ്ങൾ മൂലം കാലറിയിൽ പ്രത്യേകിച്ചും കുറവൊന്നും കാണണമെന്നില്ല. ശരീരപ്രവർത്തനങ്ങൾക്ക് ആവശ്യം വേണ്ടതിലുമധികം ഭക്ഷണം എപ്പോൾ കഴിച്ചാലും അതു കൊഴുപ്പായി സൂക്ഷിക്കപ്പെടും.

ADVERTISEMENT

അണ്ടിപ്പരിപ്പുകൾ ഏതൊരു ഭാരം കുറയ്ക്കൽ പരിപാടിയുടെയും ഭാഗമാക്കാവുന്നതാണ്. ഇവയിൽ കൊഴുപ്പും കാലറിയും ഉയർന്ന അളവിലുണ്ട്. പക്ഷേ, മിക്ക അണ്ടിപ്പരിപ്പുകളിലുമുള്ള കൊഴുപ്പ് നല്ല കൊഴുപ്പാണ്. ഇവ രക്തക്കുഴലുകളിൽ തടസം ഉണ്ടാക്കുകയില്ല. മാത്രമല്ല, ഇവയിൽ പ്രോട്ടീനും നാരുകളും മഗ്നീഷ്യം, കോപ്പർ പോലുള്ള ധാതുക്കളുമുണ്ട്. കഴിക്കുന്ന അളവിൽ അൽപം ശ്രദ്ധവയ്ക്കണം. കശുവണ്ടിപ്പരിപ്പാണെങ്കിൽ നാലോ അഞ്ചോ എണ്ണം മതി ഒരു നേരം. ബദാമാണെങ്കിൽ ഏഴെട്ടെണ്ണം കഴിക്കാം.

വണ്ണം കുറയ്ക്കാൻ കൊഴുപ്പുള്ള പാലിനു പകരം കൊഴുപ്പു നീക്കിയ പാലും അതുകൊണ്ടുണ്ടാക്കിയ പാൽക്കട്ടിയും യോഗർട്ടും (പുളിപ്പില്ലാത്ത തൈര്) ഉപയോഗിക്കാം. ഇവ കൊഴുപ്പും കാലറിയും കുറഞ്ഞതും കൊഴുപ്പുള്ള പാലിന്റെയും അത്ര തന്നെ പോഷകങ്ങൾ ഉള്ളതുമാണ്. ഇവ പേശികൾക്കു വേണ്ടത്ര പ്രോട്ടീനും എല്ലുകൾക്കു വേണ്ട കാത്സ്യവും നൽകും.

English summary: Healthy diet for weight loss