രാവിലെയും വൈകിട്ടും അരമണിക്കൂർ ജിമ്മിൽ വർക് ഔട്ട്. കൂടാതെ അര മണിക്കൂർ നടത്തം, ജോഗിങ്, നീന്തൽ തുടങ്ങിയവയുമുണ്ട്. എന്നിട്ടും ശരീരഭാരവും ആ വയറുമൊന്നും കുറയുന്നില്ല. പലരുടെയും സംശയമാണിത്. നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന കാലറിക്കു സമാനമായ അളവു കാലറി വ്യായാമത്തിലൂടെ ചെലവഴിക്കുമ്പോഴാണു ശരീരം ഊർജ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാവിലെയും വൈകിട്ടും അരമണിക്കൂർ ജിമ്മിൽ വർക് ഔട്ട്. കൂടാതെ അര മണിക്കൂർ നടത്തം, ജോഗിങ്, നീന്തൽ തുടങ്ങിയവയുമുണ്ട്. എന്നിട്ടും ശരീരഭാരവും ആ വയറുമൊന്നും കുറയുന്നില്ല. പലരുടെയും സംശയമാണിത്. 

നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന കാലറിക്കു സമാനമായ അളവു കാലറി വ്യായാമത്തിലൂടെ ചെലവഴിക്കുമ്പോഴാണു ശരീരം ഊർജ സന്തുലനാവസ്ഥയിലെത്തുന്നത്. ദൈനംദിനാവശ്യത്തിനു വേണ്ടതിലും അധികം ഊർജം ഭക്ഷണത്തിലൂടെ ലഭിച്ചാൽ ഈ സന്തുലനം തെറ്റി അധിക കാലറി കൊഴുപ്പായി ശരീരത്തിൽ സംഭരിക്കപ്പെടും. ആവർത്തിച്ചു വ്യായാമം ചെയ്താൽ കാലറിയിലെ ഈ അസന്തുലിതാവസ്ഥ മാറുമെന്നായിരുന്നു ഇതുവരെയുള്ള ധാരണ.

ADVERTISEMENT

ഈ മിഥ്യാസങ്കൽപം മൂലം എത്ര ഭക്ഷണം കഴിച്ചാലും വ്യായാമം ചെയ്താൽ മതി എന്ന അപകടകരമായ കാഴ്ചപ്പാട് ആളുകളിലുണ്ടായി. മാത്രമല്ല, വ്യായാമം ചെയ്യുമ്പോൾ പൊതുവെ വിശപ്പു കൂടും. വിശപ്പടക്കാൻ പതിവിലുമധികം ഭക്ഷണം കഴിക്കുന്നതോടെ വ്യായാമത്തിന്റെ ഫലം നിർവീര്യമാക്കപ്പെടുകയും ചെയ്യും.

എത്ര കഠിനമായി വ്യായാമം ചെയ്താലും ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന കാലറിയുടെ അളവു നിയന്ത്രിച്ചില്ലെങ്കിൽ പ്രയോജനമില്ല.

ADVERTISEMENT

മാത്രമല്ല, ജിമ്മിലും മറ്റും പോയി നടത്തുന്ന കഠിനമായ വ്യായാമ പരിശീലനങ്ങളേക്കാൾ ദൈനംദിന ജീവിതത്തെ കൂടുതൽ ചലനാത്മകമാക്കുകയാണു വേണ്ടതെന്നു ആധുനിക ഗവേഷകരും വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. 

വ്യായാമത്തോടൊപ്പം പോഷകസമൃദ്ധവും കാലറി കുറഞ്ഞതും മിതമായതുമായ ഭക്ഷണം ചേരുമ്പോൾ മാത്രമേ വണ്ണം കുറയ്ക്കാനോ നിലവിലുള്ള വണ്ണം അമിതമാകാതെ നിലനിർത്താനോ സാധിക്കുകയുള്ളൂ. ഓരോരുത്തർക്കും വേണ്ട കാലറിയാകട്ടെ, അയാളുടെ പൊക്കം, തൂക്കം, പ്രവർത്തനനിരക്ക് എന്നിവയനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കുന്നു.

ADVERTISEMENT

പൊതുവെ ജങ്ക്ഫുഡ്, ഫാസ്റ്റ്ഫുഡ്, ശീതളപാനീയങ്ങൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണം എന്നിവ നിയന്ത്രിക്കണം. പഴങ്ങളും പച്ചക്കറികളും കാലറി ഭീതിയില്ലാതെ കഴിക്കാവുന്ന ഭക്ഷണങ്ങളാണ്.

വ്യായാമം ഒട്ടും ഇല്ലാത്തതിനേക്കാൾ ഭേദമാണു കുറച്ചു സമയമെങ്കിലും വ്യായാമം ചെയ്യുന്നത്. ദിവസവും 30 മിനിട്ട് വ്യായാമമാണു പലപ്പോഴും നിർദേശിക്കാറ്. തീരെ സമയമില്ലാത്തവർക്ക് 2—8—2 രീതിയിൽ (2 മിനിട്ട് വാം അപ്— 8 മിനിട്ടു വ്യായമം — 2 മിനിട്ട് കൂൾ ഡൗൺ) ചെയ്യാം. അതിനും സമയമില്ലാത്തവർക്ക് 2—5—2 രീതി (2 മിനിട്ട് വാം അപ്— 5 മിനിട്ടു വ്യായാമം— 2 മിനിട്ട് കൂൾ ഡൗൺ) ഫലം ചെയ്യും.

ഡയറ്റിങിലൂടെ തടി കുറച്ചിട്ടു പഴയ ഭക്ഷണക്രമത്തിലേയ്ക്കു മാറിയാൽ പോയ വണ്ണം അതുപോലെ തിരിച്ചു വരാം. ഭക്ഷണത്തിന്റെ അളവു കുറയുന്നതോടൊപ്പം ലഭിക്കുന്ന പോഷകവും കുറഞ്ഞാൽ ഭാവിയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം.

English summary: Weight loss tips