ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യുന്നത് തങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ട ചോറ് ഒഴിവാക്കുക എന്നതാണ്. എന്നാൽ ചോറുണ്ടതുകൊണ്ട് തടി കൂടുമോ? കൊഴുപ്പ് വളരെ കുറഞ്ഞതും വേഗം ദഹിക്കുന്നതും ബി വൈറ്റമിനുകൾ ധാരാളം ഉള്ളതുമായ ഭക്ഷണമാണ് ചോറ്. നിങ്ങൾ വെയ്റ്റ് ലോസ് ഡയറ്റ് പിന്തുടരുന്ന ആളാണെങ്കിൽ ചോറുണ്ണുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യുന്നത് തങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ട ചോറ് ഒഴിവാക്കുക എന്നതാണ്. എന്നാൽ ചോറുണ്ടതുകൊണ്ട് തടി കൂടുമോ? കൊഴുപ്പ് വളരെ കുറഞ്ഞതും വേഗം ദഹിക്കുന്നതും ബി വൈറ്റമിനുകൾ ധാരാളം ഉള്ളതുമായ ഭക്ഷണമാണ് ചോറ്. നിങ്ങൾ വെയ്റ്റ് ലോസ് ഡയറ്റ് പിന്തുടരുന്ന ആളാണെങ്കിൽ ചോറുണ്ണുന്നത് ഒഴിവാക്കാതെതന്നെ ഭാരം കുറയ്ക്കാൻ മാർഗമുണ്ട്. കാലറിയും സ്റ്റാർച്ചും കൂടുതലായതിനാൽ മിക്കവരും വൈറ്റ് റൈസ് ഒഴിവാക്കാറുണ്ട്. ഭാരം കുറയ്ക്കാൻ കാലറി കുറയ്ക്കുകയാണല്ലോ വേണ്ടത്. എന്നാൽ അരിയെ തഴയാതെതന്നെ ഇതിനു വഴിയുണ്ട്. എങ്ങനെയെന്നല്ലേ. 

കുറച്ചു കഴിക്കാം

ADVERTISEMENT

ഒരു തവണ ഭക്ഷണം കഴിക്കുമ്പോൾ കുറച്ചു മാത്രം ചോറ് കഴിക്കുക. ഇത് കാലറി കൂടാതെ സഹായിക്കും. മാത്രമല്ല ചോറിൽ അന്നജം കൂടുതൽ ആയതിനാൽ അന്നജം അടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍ ഈ നേരം ഒഴിവാക്കുക. 

കഴിക്കാം പച്ചക്കറികൾ 

ADVERTISEMENT

ചോറുണ്ടാൽ വേഗം വിശക്കും. ഇതിനു പരിഹാരമായി ചോറിനൊപ്പം  ധാരാളം പച്ചക്കറികൾ കഴിക്കുക. പ്രോട്ടീനും ഫൈബറും എല്ലാം അടങ്ങിയതിനാൽ ഏറെ നേരം വിശക്കാതിരിക്കും. ബീൻസ്, കാപ്സിക്കം, ബ്രൊക്കോളി, പനീർ, ഇവയെല്ലാം ചോറിനൊപ്പം കഴിക്കാം. 

പാചകത്തിൽ ശ്രദ്ധിക്കാം

ADVERTISEMENT

കാലറി കുറഞ്ഞ പാചകരീതി ഉപയോഗിക്കാം. അരി എണ്ണയിലിട്ട് വറുക്കാനോ ക്രീമുകൾ ഒന്നും േചർക്കാനോ പാടില്ല. വെളളമൊഴിച്ച് വേവിച്ച ശേഷം ബാക്കിയുള്ള വെള്ളം വാർത്തുകളയുക. ഇത് സ്റ്റാർച്ച് അധികമാകാതെ സഹായിക്കും.

ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും ആണ് ശരീരഭാരം കൂടാതെ നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നത്. കണ്ണടച്ചു തുറക്കും മുൻപേ ഭാരം കുറഞ്ഞു കിട്ടുകയില്ല. അതിനുവേണ്ടി നിങ്ങൾ ഏറെയിഷ്ടപ്പെടുന്ന ചോറ് പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണ്ട. കഴിക്കുന്ന അളവും പാചകരീതിയും ശ്രദ്ധിച്ചാൽ മാത്രം മതി. 

English Summary: How to eat rice while trying to lose weight