ഇന്ത്യയുടെ അഭിമാന ടെന്നീസ് താരം സാനിയ മിർസയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ. നല്ല തടിച്ച ശരീരപ്രകൃതിയിൽ നിന്ന് മെലിഞ്ഞുണങ്ങിയ ലുക്കിലുള്ള ഫോട്ടോകളാണ് സാനിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. എങ്ങനെ ഇത്രപെട്ടെന്ന് ഈ രൂപമാറ്റം വരുത്തി എന്നാണ് ആരാധകർക്ക് അറിയേണ്ടത്. പ്രസവശേഷം 87 കിലോ ഭാരമുണ്ടായിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ അഭിമാന ടെന്നീസ് താരം സാനിയ മിർസയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ. നല്ല തടിച്ച ശരീരപ്രകൃതിയിൽ നിന്ന് മെലിഞ്ഞുണങ്ങിയ ലുക്കിലുള്ള ഫോട്ടോകളാണ് സാനിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.  എങ്ങനെ ഇത്രപെട്ടെന്ന് ഈ രൂപമാറ്റം വരുത്തി എന്നാണ് ആരാധകർക്ക് അറിയേണ്ടത്. പ്രസവശേഷം 87 കിലോ ഭാരമുണ്ടായിരുന്ന സാനിയ 30 കിലോയാണ് മാസങ്ങൾ കൊണ്ട് കുറച്ചത്. ഇപ്പോൾ 57 കിലോയാണ് ശരീരഭാരം.

2018 ഒക്ടോബറിലാണ് സാനിയ ഒരാൺകുഞ്ഞിന് ജന്മം നൽകിയത്. ഗർഭകാലത്ത് ഡയറ്റ് ഉപേക്ഷിച്ച സാനിയ ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് നന്നായി വണ്ണം വച്ചിരുന്നു. തൊണ്ണൂറു കിലോയ്ക്കടുത്ത് എത്തിയിരുന്നു ശരീരഭാരം.

ADVERTISEMENT

പ്രസവശേഷം 15-ാം നാൾ തൊട്ട് വ്യായാമങ്ങൾ തുടങ്ങി. ആദ്യം ചെറിയ രീതിയിലാണ് വ്യായാമം ആരംഭിച്ചത്. പിന്നീട് ജിമ്മിൽ പോയിത്തുടങ്ങി. ഭക്ഷണത്തിൽ കടുത്ത നിയന്ത്രണം വരുത്തി. സാനിയയുടെ കഠിനമായ ജിം വർക്ക്ഔട്ട് ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

പ്രസവശേഷമുള്ള ആദ്യത്തെ അഞ്ചു മാസം കൊണ്ട് 20 കിലോയാണ് താരം കുറച്ചത്. പിന്നീട് മൂന്നു മാസങ്ങൾ കൊണ്ട് 10 കിലോ കൂടി കുറച്ചു. കഠിനാധ്വാനത്തിലൂടെയാണ് സാനിയ ഇപ്പോഴത്തെ ലുക്കിൽ എത്തിയിരിക്കുന്നത്. കഠിനാധ്വാനമുണ്ടെങ്കിൽ ശരീരഭാരമൊക്കെ നിഷ്പ്രയാസം കുറയ്ക്കാമെന്നു തെളിയിക്കുകയാണ് സാനിയ. അതുപോലെ പ്രസവശേഷം വന്ന തടി കുറയില്ലെന്ന് ഓർത്ത് സങ്കടപ്പെടുന്നവർക്ക് മാതൃകയാക്കാവുന്നതാണ് സാനിയയുടെ ഈ മാറ്റം.

ADVERTISEMENT

English Summary: Weight loss Fitness tips of Indian Tennis Player Sania Mirza