പ്രസവശേഷമുള്ള ഭാരം കൂടല്‍ എല്ലാ സ്ത്രീകളുടെയും പേടി സ്വപ്നമാണ്. ഇതു തന്നെയായിരുന്നു ഋതികയുടെയും പ്രശ്നം. മുപ്പതുകാരിയായ ഋതികയ്ക്ക് പ്രസവത്തോടെ വണ്ണം കൂടി. സിസേറിയന്‍ കൂടിയായതിനാല്‍ ഇനിയിപ്പോള്‍ ഭാരം ഒന്നും കുറയാന്‍ പോകുന്നില്ലെന്ന് ആളുകള്‍ കളിയാക്കി. എന്നാല്‍ ഋതിക ഇതൊന്നും വകവെച്ചില്ല. 75 കിലോയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രസവശേഷമുള്ള ഭാരം കൂടല്‍ എല്ലാ സ്ത്രീകളുടെയും പേടി സ്വപ്നമാണ്. ഇതു തന്നെയായിരുന്നു ഋതികയുടെയും പ്രശ്നം. മുപ്പതുകാരിയായ ഋതികയ്ക്ക് പ്രസവത്തോടെ വണ്ണം കൂടി. സിസേറിയന്‍ കൂടിയായതിനാല്‍ ഇനിയിപ്പോള്‍ ഭാരം ഒന്നും കുറയാന്‍ പോകുന്നില്ലെന്ന് ആളുകള്‍ കളിയാക്കി. എന്നാല്‍ ഋതിക ഇതൊന്നും വകവെച്ചില്ല. 75 കിലോയില്‍ നിന്നും അമ്പതു കിലോയിലേക്ക് പുഷ്പം പോലെയാണ് ഇവര്‍ തിരികെ വന്നത്. പത്തുമാസത്തെ ശ്രമം കൊണ്ടാണ് ഇതെന്ന് ഓര്‍ക്കണം. എന്താണ് ഋതികയുടെ വെയ്റ്റ് ലോസ് ട്രിക്സ്.

അത് ഋതിക തന്നെ പറയും...എല്ലാ ഗര്‍ഭിണികളെ പോലെയും ഗര്‍ഭം കാലം വിശപ്പിന്റെ കൂടി കാലം ആയിരുന്നു. അമ്മ പറഞ്ഞതും നല്‍കിയതുമായ എല്ലാ ആഹാരങ്ങളും ഞാന്‍ കഴിച്ചു. ഫലമോ മകളെ പ്രസവിക്കുമ്പോള്‍ 75 കിലോ ഭാരം. അതോടെ ഇനി ഈ വണ്ണം കുറയില്ല എന്നു പറഞ്ഞു ചിലര്‍ കളിയാക്കി. എന്നാല്‍ താന്‍ പത്തുമാസം കൊണ്ട് അമ്പതു കിലോയിലെത്തി എന്ന് ഋതിക. ഇരുപത്തിയഞ്ച്കിലോയാണ് ഋതിക കുറച്ചത്. 

ADVERTISEMENT

പച്ചകറികള്‍, ചോളം കൊണ്ടുള്ള ഉപ്പുമാവ്, തൈര് ഒരു കപ്പ് ഇതായിരുന്നു ഋതികയുടെ പ്രാതല്‍. ഉച്ചയ്ക്ക് രണ്ട് ഗ്ലൂട്ടന്‍ ഫ്രീ ചപ്പാത്തിയും ദാലും സബ്ജിയും. ഒപ്പം തൈരിന്‍ വെള്ളവും. അത്താഴം ഏറ്റവും ലളിതമായാണ് കഴിക്കുക. കിച്ചടി പോലെ എന്തെങ്കിലും മാത്രം ആയിരുന്നു അത്താഴം. ഇടയ്ക്ക് വിശപ്പ് തോന്നിയാല്‍ ഒരു വാള്‍നട്സ് ബ്രൗണി കഴിച്ചിരുന്നു. 

ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വര്‍ക്ക്‌ ഔട്ട്‌ ചെയ്തിരുന്നു ഋതിക. ജിമ്മിൽ പോകുന്നതിനു മുമ്പ് ഒരു ഏത്തക്ക കഴിക്കും. പോയി വന്നാല്‍ കപ്പലണ്ടി ശര്‍ക്കരയില്‍ പൊരിച്ചതും കഴിച്ചു.

ADVERTISEMENT

മകള്‍ക്ക് അഞ്ചു മാസം ഉള്ളപോള്‍ തുടങ്ങിയതാണ്‌ ഈ ദിനചര്യ. പെല്ലറ്റ്സ്, യോഗ എന്നിവയാണ് വ്യായാമം. നല്ലയുറക്കവും വീട്ടിലെ ആഹാരവും തന്നെ വേഗം വണ്ണം കുറയാന്‍ സഹായിച്ചു എന്നും ഋതിക പറയുന്നു. 

English Summary: Weight loss tips