കുറേ സമയം കംപ്യൂട്ടറിന്റെ മുമ്പിലിരുന്നു കഴിഞ്ഞാൽ കഴുത്തിനും പുറത്തുമെല്ലാം വേദന തുടങ്ങുകയായി. കംപ്യൂട്ടറിന്റെ അമിതമായ ഉപയോഗം, തെറ്റായ രീതിയിലുള്ള ഇരിപ്പ്, വ്യായാമത്തിന്റെ അഭാവം എന്നിവയെല്ലാം കഴുത്തു വേദനയ്ക്കു കാരണമാകാം. കഴുത്തിലെ കശേരുക്കൾക്കു തേയ്മാനം വരുന്നതു മൂലമുള്ള സെർവിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറേ സമയം കംപ്യൂട്ടറിന്റെ മുമ്പിലിരുന്നു കഴിഞ്ഞാൽ കഴുത്തിനും പുറത്തുമെല്ലാം വേദന തുടങ്ങുകയായി. കംപ്യൂട്ടറിന്റെ അമിതമായ ഉപയോഗം, തെറ്റായ രീതിയിലുള്ള ഇരിപ്പ്, വ്യായാമത്തിന്റെ അഭാവം എന്നിവയെല്ലാം കഴുത്തു വേദനയ്ക്കു കാരണമാകാം. കഴുത്തിലെ കശേരുക്കൾക്കു തേയ്മാനം വരുന്നതു മൂലമുള്ള സെർവിക്കൽ സ്പോണ്ടിലോസിസിന്റെ ലക്ഷണവും കഴുത്തിനുണ്ടാകുന്ന വേദനയാണ്.

ഇരിപ്പു ശരിയാക്കാം

ADVERTISEMENT

അധിക സമയം വണ്ടിയോടിക്കുന്നവർ, ഫോൺ അധികം ഉപയോഗിക്കുന്നവർ, കിടന്നുകൊണ്ടു ടിവി കാണുന്നവർ, കിടന്നുവായിക്കുന്നവർ, സ്ഥിരമായി ദീർഘദൂരം യാത്ര ചെയ്യുന്നവർ എന്നിവർക്കെല്ലാം കഴുത്തുവേദന വരാൻ സാധ്യതയുണ്ട്.

ഇരിപ്പു ശരിയായ രീതിയിലാക്കിയാൽ തന്നെ കഴുത്തുവേദനയ്ക്കു കുറവു വരും. നടുവും തലയും നിവർത്തി വേണം കംപ്യൂട്ടറിനു മുന്നിൽ ഇരിക്കാൻ. കണ്ണുകൾ കംപ്യൂട്ടറിന്റെ സ്ക്രീനിന് നേരേ വരത്തക്കവിധം കസേരയുടെ ഉയരം ക്രമീകരിക്കണം. കാൽ മുട്ടുകൾ ഇടുപ്പിനു തൊട്ടു താഴെവരത്തക്കവിധം കാൽ തറയിൽ നിന്നും ഉയർത്തിവയ്ക്കണം.

നട്ടെല്ലിൽ കഴുത്തിന്റെ ഭാഗത്തുള്ള അസ്ഥികൾക്കു വേദന വരാതിരിക്കാനും ചലനശേഷി നിലനിർത്താനും ദിവസവും ഇടയ്ക്കിടെ ചില വ്യായാമങ്ങൾ ചെയ്യാം.

കഴുത്തിന് പൊതുവായി

ADVERTISEMENT

∙ കഴുത്തിന്റെ ചലനശേഷിക്കായി എട്ടുതരം വ്യായാമങ്ങളുണ്ട്.

നേരെ നോക്കി നിൽക്കുക, ശരീരം തിരിക്കാതെ മുഖം ഇടത്തേക്കും വലത്തേക്കും മുകളിലേക്കും താഴേക്കും സാവധാനം ചലിപ്പിക്കാം.

ഇടത്തേ തോളിലേക്ക് തലചരിച്ചു ചെവി തോളിൽ മുട്ടിക്കുക. ഇതുതന്നെ വലതു തോളിനും ചെയ്യാം. 10—15 തവണ ആവർത്തിക്കണം.

ഇടത്തുനിന്നു വലത്തോട്ടും വലത്തുനിന്നും ഇടത്തോട്ടും ഇരുദിശയിലും തലകൊണ്ട് വൃത്തം വരയ്ക്കുന്നതുപോലെ പതുക്കെ വട്ടം കറക്കുക. കറക്കുമ്പോൾ താടിയെല്ല് നെഞ്ചിൽ തൊട്ടുവേണം പോകാൻ. വാ അടച്ചു പിടിക്കാനും ശ്രദ്ധിക്കണം. പലതവണ ആവർത്തിക്കാം.

ADVERTISEMENT

പേശികൾ ശക്തമാക്കാൻ

കഴുത്തിലെ പേശികളെ ശക്തിപ്പെടുത്താൻ ധാരാളം വ്യായാമങ്ങളുണ്ട്. അവയിൽ ലളിതമായ മൂന്ന് വ്യായാമങ്ങൾ അറിയാം.

∙ കൈവിരലുകൾ കോർത്തുപിടിച്ച് തലയ്ക്കു പുറകിൽ ചേർത്തു പിടിക്കുക. കൈവെള്ളയും തലയും പരസ്പരം ശക്തിയായി അമർത്തുക. ഇങ്ങനെ അഞ്ചു സെക്കന്റ് മുറുകെ പിടിക്കണം.

∙ കൈവിരലുകൾ മടക്കി മുഷ്ടി ചുരുട്ടി താടിയെല്ലിന്റെ താഴെനിന്ന് മുകളിലേക്ക് അമർത്തുക. അഞ്ചു സെക്കന്റ് ഇങ്ങനെ അമർത്തി പിടിക്കണം.

∙ ഇരുകവിളുകളിലും ഇരു കൈവെള്ള കൊണ്ട് അമർത്തുക. അഞ്ചു സെക്കന്റ് നേരം ഇങ്ങനെ തുടരാം.

ഈ വ്യായാമങ്ങൾ കടുത്ത വേദനയുള്ളപ്പോൾ ചെയ്യരുത്. വ്യായാമം ചെയ്യുമ്പോൾ വേദന അനുഭവപ്പെട്ടാലും ഉടൻ നിർത്തിവയ്ക്കണം. 

English Summary :Exercises to Do at Work for Neck Pain