ഒരു മണിക്കൂറോ അതിലധികമോ ആഴ്‌ചയില്‍ രണ്ടോ മൂന്നോ ദിവസം വ്യായാമം ചെയ്യുന്നത്‌ നല്ല ഉറക്കത്തിനെ സഹായിക്കുമെന്ന്‌ പഠനം. ഐസ്‌ ലാന്‍ഡിലെ റെയ്‌ക്‌ജാവിക്‌ സര്‍വകലാശാലയുടെ നേതൃത്വത്തിലെ യൂറോപ്പിലെ 4399 പേരിലാണ്‌ ഗവേഷണം നടത്തിയത്‌. ഒന്‍പത്‌ യൂറോപ്യന്‍ രാജ്യങ്ങളിലെ 21 വ്യത്യസ്‌ത കേന്ദ്രങ്ങളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഴ്‌ചയില്‍ രണ്ടോ മൂന്നോ ദിവസം ഒരു മണിക്കൂറോ അതിലധികമോ വ്യായാമം ചെയ്യുന്നത്‌ നല്ല ഉറക്കത്തിനെ സഹായിക്കുമെന്ന്‌ പഠനം. ഐസ്‌ ലാന്‍ഡിലെ റെയ്‌ക്‌ജാവിക്‌ സര്‍വകലാശാലയുടെ നേതൃത്വത്തിലെ യൂറോപ്പിലെ 4399 പേരിലാണ്‌ ഗവേഷണം നടത്തിയത്‌. ഒന്‍പത്‌ യൂറോപ്യന്‍ രാജ്യങ്ങളിലെ 21 വ്യത്യസ്‌ത കേന്ദ്രങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇവര്‍.

10 വര്‍ഷം നീണ്ട പഠനത്തില്‍ ഇവരുടെ ശാരീരിക വ്യായാമത്തിന്റെ ദൈര്‍ഘ്യം, ഉറക്കമില്ലായ്‌മയുടെ ലക്ഷണങ്ങള്‍, രാത്രിയിലെ ഉറക്കസമയം, പകലുറക്കം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു.

Representative image. Photo Credit:Deepak Sethi/istockphoto.com
ADVERTISEMENT

ഇതില്‍ 25 ശതമാനം പേര്‍ സജീവമായ ജീവിതശൈലി പിന്തുടരുന്നവരായിരുന്നു. ആഴ്‌ചയില്‍ കുറഞ്ഞത്‌ രണ്ടോ മൂന്നോ ദിവസം ഒരു മണിക്കൂറോ അതിലധികമോ വ്യായാമം ചെയ്യുന്നവരെയാണ്‌ സജീവ ജീവിതശൈലിയുള്ളവരായി കണക്കാക്കിയത്‌. 18 ശതമാനം പേര്‍ പഠനകാലയളവില്‍ സജീവമാകുകയും 20 ശതമാനം പേര്‍ പഠനകാലയളവില്‍ സജീവമല്ലാതാകുകയും ചെയ്‌തു. 37 ശതമാനം പേര്‍ പഠനത്തിന്‌ മുന്‍പും ശേഷവുമെല്ലാം സജീവമല്ലാത്ത ജീവിതശൈലി പിന്തുടരുന്നവരായിരുന്നു.

സ്ഥിരമായി വ്യായാമം ചെയ്‌തവര്‍ക്ക്‌ രാത്രിയില്‍ ഉറക്കമില്ലായ്‌മ തോന്നാനുള്ള സാധ്യത 42 ശതമാനം കുറവാണെന്ന്‌ ഗവേഷകര്‍ നിരീക്ഷിച്ചു. ഇവര്‍ക്ക്‌ ഇന്‍സോംനിയ ലക്ഷണങ്ങള്‍ വരാനുള്ള സാധ്യതയും 22 ശതമാനം കുറവായിരുന്നു. സജീവജീവിതശൈലി നയിച്ചവര്‍ രാത്രിയില്‍ ആറ്‌ മണിക്കൂര്‍ മുതല്‍ ഒന്‍പത്‌ മണിക്കൂര്‍ വരെ സുഖമായി ഉറങ്ങുന്നതായും ഗവേഷകര്‍ കണ്ടെത്തി. ബിഎംജെ ഓപ്പണ്‍ ജേണലിലാണ്‌ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്‌

English Summary:

New Research from Reykjavik University Uncovers the Exercise Sweet Spot for Sound Slumber