വണ്ണം കുറയ്ക്കാനുള്ള പൊടിക്കൈകളാണ് ഇന്‍റര്‍നെറ്റില്‍ എവിടെയും. എന്നാല്‍ ഈ കുറുക്കു വഴികള്‍ തേടിയതു കൊണ്ടൊന്നും വണ്ണം കുറയ്ക്കാനാകില്ലെന്ന് ഇവ പരീക്ഷിച്ച് നോക്കിയവര്‍ക്ക് ഇതിനകം മനസ്സിലായി കാണും. ആരോഗ്യകരമായ ഭക്ഷണക്രമവും നിത്യവും വ്യായാമവും അമിതഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ നിര്‍ബന്ധമായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ണം കുറയ്ക്കാനുള്ള പൊടിക്കൈകളാണ് ഇന്‍റര്‍നെറ്റില്‍ എവിടെയും. എന്നാല്‍ ഈ കുറുക്കു വഴികള്‍ തേടിയതു കൊണ്ടൊന്നും വണ്ണം കുറയ്ക്കാനാകില്ലെന്ന് ഇവ പരീക്ഷിച്ച് നോക്കിയവര്‍ക്ക് ഇതിനകം മനസ്സിലായി കാണും. ആരോഗ്യകരമായ ഭക്ഷണക്രമവും നിത്യവും വ്യായാമവും അമിതഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ നിര്‍ബന്ധമായും പിന്തുടരേണ്ടതാണ്. ഇതിനൊപ്പം ആരോഗ്യകരമായ ചില ജീവിതശൈലി മാറ്റങ്ങള്‍ കൂടി കൊണ്ടു വന്നാല്‍ കുറച്ചു കൂടി വേഗത്തില്‍ അമിതവണ്ണത്തെ വരുതിയില്‍ നിര്‍ത്താനാകുമെന്ന് ആയുര്‍വേദ വിദഗ്ധയായ ഡോ. ഡിക്സ ഭാവ്സര്‍ അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. 

ADVERTISEMENT

ഭാരം കുറച്ച് ആരോഗ്യകരമായ ഒരു ജീവിതം നയിക്കുന്നതിന് വരുത്താവുന്ന മാറ്റങ്ങള്‍ ഡോ. ഡിക്സയുടെ അഭിപ്രായത്തില്‍ ഇനി പറയുന്നവയാണ്

പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര

Photo credit : Krakenimages.com / Shutterstock.com

ADVERTISEMENT

പോഷണ മൂല്യം തീരെയില്ലാത്ത പഞ്ചസാരയ്ക്ക് പകരം പോഷക സമ്പുഷ്ടമായ ശര്‍ക്കര നിത്യജീവിതത്തില്‍ പരീക്ഷിക്കാവുന്നതാണ്. 

Photo Credit : Brocreative / Shutterstock.com

തണുത്ത വെള്ളത്തിനു പകരം ചൂടു വെള്ളം

Photo credit : Liza888 / Shutterstock.com

ദഹനപ്രക്രിയയെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോകുന്നതിന് ചൂടുള്ള വെള്ളം സഹായിക്കും. ചയാപചയം വര്‍ധിപ്പിക്കാനും ഭക്ഷണം എളുപ്പത്തില്‍ ദഹിക്കാനുമൊക്കെ ചൂടു വെള്ളം ശീലമാക്കാം. 

ADVERTISEMENT

കുറഞ്ഞത് ദിവസം 5000 കാലടികള്‍

ശരീരത്തെ ഊര്‍ജ്ജസ്വലമാക്കി വയ്ക്കാന്‍ എല്ലാ ദിവസവും കുറഞ്ഞത് 5000 മുതല്‍ 10,000 വരെ കാലടികള്‍ നടക്കാന്‍ ശ്രമിക്കണം. അലസമായ അനങ്ങാതെയുള്ള ജീവിതശൈലിയാണ് അമിതവണ്ണത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. 

ജ്യൂസിനു പകരം പഴങ്ങള്‍

Photo credit : Stock-Asso / Shutterstock.com

പഴച്ചാറിനു പകരം പഴങ്ങള്‍ കഴിക്കുക വഴി ശരീരത്തിനാവശ്യമായ നാരുകള്‍ ലഭിക്കും. പഴങ്ങളിലെ പോഷണങ്ങള്‍ പൂര്‍ണമായും ലഭിക്കാനും പഴമായിതന്നെ അവ കഴിക്കുന്നതാണ് നല്ലത്. 

Photo credit : fizkes / Shutterstock.com

ഉച്ചഭക്ഷണം ഒഴിവാക്കരുത്

ഭാരം കുറച്ച് മെലിയാനായി പലരും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവുമൊക്കെ വേണ്ടെന്ന് വയ്ക്കാറുണ്ട്. ഇത് ശരീരത്തിന് അത്യന്തം ഹാനികരമാണ്. ഉച്ചഭക്ഷണം ശരീരത്തിന് സുപ്രധാനമാണ്. 10നും ഉച്ചയ്ക്ക് 2നും ഇടയില്‍ മിതമായ തോതിലും അത്യാവശ്യം കനത്തിലോ ഉച്ചഭക്ഷമാകാം. 

അത്താഴം ലഘുവാക്കാം

സൂര്യാസ്തമനത്തിനു ശേഷം ശരീരത്തിന്‍റെ ചയാപചയ പ്രക്രിയ മന്ദഗതിയിലാകും. അതിനാല്‍ രാത്രിയില്‍ ആഹാരം ലഘുവായിരിക്കാനും അത് 8 മണിക്ക് മുന്‍പ് കഴിക്കാനും ശ്രദ്ധിക്കണം

ശരിയായ ഉറക്കം

ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുമ്പോൾ  ഭാരം കുറയുന്ന പ്രക്രിയ വൈകുന്നു. പെട്ടെന്ന് ഭാരം കുറയാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രി 10 മണിക്കകം ഉറങ്ങാന്‍ കിടക്കണമെന്ന് ഡോ. ഡിക്സ ശുപാര്‍ശ ചെയ്യുന്നു. 

നിത്യവും വ്യായാമം

സുസ്ഥിരമായ ഭാരം കുറയ്ക്കല്‍ പ്രക്രിയയില്‍ ഒഴിച്ചു കൂടാനാവാത്തതാണ് നിത്യവുമുള്ള വ്യായാമം. ഇതിന് ജിമ്മില്‍ പോകണമെന്ന് നിര്‍ബന്ധമില്ല. നടത്തം, യോഗ, ഓട്ടം, സൈക്ലിങ്, ജിം, നീന്തല്‍ എന്നിങ്ങനെ ഓരോരുത്തര്‍ക്കും അവര്‍ക്ക് ഇഷ്ടപ്പെട്ട വര്‍ക്ക് ഔട്ട് തിരഞ്ഞെടുക്കാം. 

English Summary : These Lifestyle Changes Could Help You Shed Kilos Faster