മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തതിനാല്‍ കണ്ണടകള്‍ വേണമെന്ന് നമ്മുടെ പ്രിയകവി മുരുകന്‍ കാട്ടാകട പാടിയിട്ട് കാലം കുറച്ചായി. എന്നാല്‍ കാഴ്ച തെളിയാന്‍ മാത്രമല്ല വരുമാനം വര്‍ദ്ധിപ്പിക്കാനും കണ്ണടകള്‍ സഹായിക്കുമെന്ന് പുതിയൊരു പഠനറിപ്പോര്‍ട്ട് പറയുന്നു. സൗജന്യമായി നല്‍കിയ റീഡിങ് ഗ്ലാസുകള്‍ തൊഴിലാളികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തതിനാല്‍ കണ്ണടകള്‍ വേണമെന്ന് നമ്മുടെ പ്രിയകവി മുരുകന്‍ കാട്ടാക്കട പാടിയിട്ട് കാലം കുറച്ചായി. എന്നാല്‍ കാഴ്ച തെളിയാന്‍ മാത്രമല്ല വരുമാനം വര്‍ധിപ്പിക്കാനും കണ്ണടകള്‍ സഹായിക്കുമെന്ന് പുതിയൊരു പഠനറിപ്പോര്‍ട്ട് പറയുന്നു.

സൗജന്യമായി നല്‍കിയ റീഡിങ് ഗ്ലാസുകള്‍ തൊഴിലാളികളുടെ വരുമാനം 33 ശതമാനം വര്‍ധിപ്പിക്കാന്‍ സഹായകമായെന്ന് ബംഗ്ലാദേശില്‍ നടത്തിയ ഈ പഠനത്തില്‍ കണ്ടെത്തി. വസ്ത്രനിര്‍മ്മാണ തൊഴിലാളികള്‍ക്കും കരകൗശല തൊഴിലാളികള്‍ക്കും തുന്നല്‍ക്കാര്‍ക്കുമാണ് പഠനത്തിന്റെ ഭാഗമായി കണ്ണടകള്‍ ലഭ്യമാക്കിയത്. കണ്ണട ലഭിക്കാത്തവരെ അപേക്ഷിച്ചാണ് ഇവരുടെ വരുമാനം കൂടിയത്.

പ്രതീകാത്മ ചിത്രം. (Photo: Shutterstock)
ADVERTISEMENT

ബംഗ്ലാദേശിലെ ഗ്രാമീണ മേഖലകളിലുള്ള 800 പേരെയാണ് ഗവേഷണത്തിനായി തിരഞ്ഞെടുത്തത്. ഇവരില്‍ പലരും സൂക്ഷ്മവിശദാംശങ്ങള്‍ നിര്‍ണ്ണായകമായ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവരാണ്. ഇവരില്‍ പകുതി പേര്‍ക്ക് റീഡിങ് ഗ്ലാസുകള്‍ നല്‍കിയപ്പോള്‍ ശേഷിക്കുന്നവര്‍ക്ക് കണ്ണട നല്‍കിയില്ല. എട്ട് മാസക്കാലം തുടര്‍ന്ന പഠനത്തിനൊടുവില്‍ കണ്ണട ഉപയോഗിച്ചവരുടെ ശരാശരി മാസ വരുമാനം 47.10 ഡോളറാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. കണ്ണട നല്‍കാത്തവര്‍ക്ക് ഇത് 35.30 ഡോളര്‍ മാത്രമായിരുന്നു.

ലോകത്തിലെ നൂറ് കോടി പേരെ സംബന്ധിച്ചെങ്കിലും കണ്ണടകള്‍ അവര്‍ക്ക് താങ്ങാന്‍ കഴിയാത്ത ആര്‍ഭാടമാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കുറഞ്ഞ വിലയില്‍ താങ്ങാനാകുന്ന കണ്ണടകളുടെ ലഭ്യതക്കുറവ് വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധി പേരുടെ പഠനത്തെ ബാധിക്കുന്നുണ്ടെന്നും ട്രാഫിക് അപകടങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു.

Photo Credit : fizkes/ Shutterstock.com
ADVERTISEMENT

മധ്യവയസ്‌ക്കരായ ഫാക്ടറി ജീവനക്കാരും കര്‍ഷകരും നേരത്തെ തന്നെ അവരുടെ തൊഴിലിടങ്ങളില്‍ നിന്ന് പുറത്താകാനും കാഴ്ചപ്രശ്‌നങ്ങള്‍ കാരണമാകുന്നു. വികസ്വര രാജ്യങ്ങളില്‍ ക്ഷയം, മലേറിയ, എയ്ഡ്‌സ് പോലുള്ള സാംക്രമിക രോഗങ്ങള്‍ക്കാണ് കൂടുതല്‍ ഗവണ്‍മെന്റ് ശ്രദ്ധയും സാമ്പത്തിക പിന്തുണയുമൊക്കെ ലഭിക്കാറുള്ളത്. എന്നാല്‍ കാഴ്ച തകരാറുകള്‍ ഗുരുതര ആരോഗ്യ വിഷയമാണെന്നും ഉത്പാദക്ഷമതയില്‍ 400 ബില്യണ്‍ ഡോളറിന്റെയെങ്കിലും നഷ്ടത്തിന് ഇത് കാരണമാകാമെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ക്കുന്നു.

കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ചെയ്യാം: വിഡിയോ

English Summary:

Study Reveals Eyeglasses Could Boost Income by 33%