എട്ട് മാസത്തെ ഭക്ഷണനിയന്ത്രണത്തിന്റെയും വ്യായാമത്തിന്റെയും ഫലമായി 46 കിലോയോളം ഭാരം കുറച്ച ഡൽഹിയിലെ സീനിയർ പൊലീസ് ഉദ്യോഗസ്ഥന് സഹപ്രവർത്തകരുടെ അഭിനന്ദന പ്രവാഹം. ഡൽഹിയിലെ ഡപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് മെട്രോ ജിതേന്ദ്രമണിയാണ് 130 കിലോയിൽ നിന്ന് 84 കിലോയിലേക്ക് തന്റെ ഭാരം കുറച്ച് ഏവർക്കും പ്രചോദനമായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എട്ട് മാസത്തെ ഭക്ഷണനിയന്ത്രണത്തിന്റെയും വ്യായാമത്തിന്റെയും ഫലമായി 46 കിലോയോളം ഭാരം കുറച്ച ഡൽഹിയിലെ സീനിയർ പൊലീസ് ഉദ്യോഗസ്ഥന് സഹപ്രവർത്തകരുടെ അഭിനന്ദന പ്രവാഹം. ഡൽഹിയിലെ ഡപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് മെട്രോ ജിതേന്ദ്രമണിയാണ് 130 കിലോയിൽ നിന്ന് 84 കിലോയിലേക്ക് തന്റെ ഭാരം കുറച്ച് ഏവർക്കും പ്രചോദനമായത്. ഈ കഠിന പ്രയത്നത്തെ അംഗീകരിച്ച് കൊണ്ട് ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അരോറ ജിതേന്ദ്രയ്ക്ക് അഭിനന്ദന സർട്ടിഫിക്കറ്റ് സമ്മാനിച്ചു. 90,000 ലധികം പൊലീസുകാര്‍ പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു ആദരം. 

ADVERTISEMENT

പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ പോലുള്ള രോഗങ്ങൾ അലട്ടാൻ തുടങ്ങിയതോടെയാണ് ജിതേന്ദ്ര ജീവിതശൈലി മാറ്റാൻ തീരുമാനിച്ചത്. ദിവസവും 15,000 സ്റ്റെപ്പുകൾ നടന്നു കൊണ്ടായിരുന്നു തുടക്കം. കൂടുതൽ ആരോഗ്യകരമായ ഭക്ഷണവും ഇതോടൊപ്പം കഴിച്ചു തുടങ്ങി. റൊട്ടിയും ചോറുമൊക്കെ അടങ്ങുന്ന ഉയർന്ന കാർബോഹൈഡ്രേറ്റ് ഡയറ്റിന് പകരം സൂപ്പും സാലഡും പഴങ്ങളും അടങ്ങിയ ഭക്ഷണക്രമത്തിലേക്ക് ഇദ്ദേഹം മാറി. 

ADVERTISEMENT

ഓരോ മാസവും നാലര ലക്ഷം സ്റ്റെപ്പ് എന്ന ലക്ഷ്യത്തോടെയാണ് താൻ നടപ്പ് ആരംഭിച്ചതെന്നും എട്ട് മാസം കൊണ്ട് 32 ലക്ഷം സ്റ്റെപ്പ് നടക്കാൻ സാധിച്ചെന്നും എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ജിതേന്ദ്ര പറയുന്നു. 8 മാസത്തിൽ അരവണ്ണം 12 ഇഞ്ച് കുറയ്ക്കാനും കൊളസ്ട്രോൾ തോത് അഞ്ചിലൊന്നായി ചുരുക്കാനും ഈ പൊലീസ് ഉദ്യോഗസ്ഥന് സാധിച്ചു. ഭാരം കുറയ്ക്കാനുള്ള തന്റെ ശ്രമത്തിൽ നിരന്തരം പ്രോത്സാഹനവുമായി കൂടെ നിന്ന സഹപ്രവർത്തകർക്കും സീനിയർ ഉദ്യോഗസ്ഥർക്കും ജിതേന്ദ്ര നന്ദി പറയുന്നു.

Content Summary: Delhi Cop Sheds 46 Kg In 8 Months