ഫിറ്റ്നസ് നിലനിർത്താനും ഗുളിക

Representative Image

വിയർപ്പൊഴുക്കാതെ ഫിറ്റ്നസ് നിലനിർത്താൻ വല്ല മാർഗവുമുണ്ടോ എന്നാവും ചിലരുടെ ചിന്ത. ഇവർക്കിനി ആശ്വസിക്കാം. കാരണമെന്തെന്നോ, ശാരീരികാധ്വാനം ഇല്ലാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കുന്ന ഒരു ഗുളിക വികസിപ്പിക്കുകയാണ് ഗവേഷകർ. വര്‍ക്കൗട്ട് ചെയ്യുന്ന സമയത്ത് ശരീരം പുറത്തുവിടുന്ന പ്രധാന പ്രോട്ടീനെ തിരിച്ചറിയുക വഴിയാണ് ഇത്.

പെയ്സോ! എന്ന പേരിട്ടിരിക്കുന്ന ഈ മരുന്ന്, വ്യായാമം ചെയ്യുകയാണ് എന്ന തോന്നൽ ശരീരത്തിലുണ്ടാക്കും. ഇത് തലച്ചോറിലേക്കും പേശികളിലേക്കുമുള്ള രക്തപ്രവാഹം കൂട്ടുന്നു. വയറിലേക്കും കുടലിലേക്കുമുള്ള രക്തപ്രവാഹം നിയന്തിക്കുകയും ചെയ്യും.

വ്യായാമത്തിന്റെ ഗുണങ്ങൾ ലഭിക്കുന്നതു വഴി ഹൃദ്രോഗം, പക്ഷാഘാതം, അർബുദം മുതലായ രോഗസാധ്യതകളെ കുറയ്ക്കാനും ഈ മാറ്റങ്ങൾക്ക് സാധിക്കും. ലീഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലാർ ആൻഡ് മെറ്റബോളിക് മെഡിസിനാണു പഠനം നടത്തിയത്.

യോദാ 1 എന്ന സംയുക്തം അടങ്ങിയ ഒരു ഗുളിക മനുഷ്യനിലെ മാംസ്യത്തിന്റെ ഉൽപ്പാദനത്തെ വർധിപ്പിക്കുന്നു. 

അഞ്ചു വർഷത്തിനുള്ളിൽ മനുഷ്യനിൽ പരീക്ഷണങ്ങൾ നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. ഈ മരുന്ന് പൂർണമായും വ്യായാമത്തിന് പകരമാവുന്നില്ല എങ്കിലും കൂടുതലും ഫലങ്ങൾ കിട്ടാൻ ഒരു കാറ്റലിസ്റ്റ് ആയി പ്രവർത്തിക്കുന്നു.