പ്രിയങ്കയെ ലോകസുന്ദരിയാക്കിയ ആ വർക്ഔട്ട് രഹസ്യങ്ങൾ ഇതാണ്

ഓരോ രണ്ടു മണിക്കൂർ ഇടവിട്ട് കരിക്കിൻ വെള്ളം കുടിക്കുന്ന നടിയുണ്ട് നമുക്ക്. ബോളിവുഡിലെ ഹോട്ട്, സെക്സി, ലവിങ് സ്റ്റാർ പ്രിയങ്ക ചോപ്ര. വർക്ഔട്ടിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ, ഭക്ഷണകാര്യത്തിൽ ഒരു പൊടിക്കു മാറ്റം വരുത്താതെ സ്ട്രിക്ട് ആണു പ്രിയങ്ക ചോപ്ര. നേരം വെളുത്താൽ വർക്ഔട്ട്, യോഗ, ഡാൻസ് പിന്നെ ആരോഗ്യഭക്ഷണം. 169 സെന്റീമീറ്റർ ഉയരത്തിലും 55 കിലോഗ്രാം തൂക്കത്തിലും  35–ാം വയസിലും പ്രിയങ്ക തിളങ്ങി നിൽക്കുകയാണ്. 2000ൽ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട അതേ ഓജസോടെ. 

വർക് ഔട്ട് 

വർക്ഔട്ടിന്റെ കാര്യത്തിൽ ഒരു മയവുമില്ല പ്രിയങ്കയ്ക്ക്. ആറു മണിക്ക് ജിമ്മിൽ കയറിയാൽ ആദ്യം 15 മിനിറ്റ് ട്രെഡ് മിൽ. അതു കഴിഞ്ഞാൽ പുഷ് അപ്.  25 ബഞ്ച് ജംപ്, 25 റിവേഴ്സ് ക്രഞ്ചസ് എന്നിവ കഴിഞ്ഞാൽ 10 മിനിറ്റ് റെസ്റ്റ്. കൈകളുടെ ഭംഗി കൂട്ടാൻ വെയിറ്റ് ട്രെയിനിങ്. ജിമ്മിൽ പോകാൻ പറ്റിയില്ലെങ്കിൽ വീട്ടിൽത്തന്നെ സ്പിന്നിങ്ങും ട്രെഡ്മിൽ റണ്ണും നടത്തും. വൈകുന്നേരങ്ങളിൽ അര മണിക്കൂർ യോഗ. സമയം കിട്ടുമ്പോഴൊക്കെ സൈക്ലിങ്, സ്വിമ്മിങ്. 

ഡയറ്റ്

കഠിനമായ വർക് ഔട്ട് മൂലം ഡയറ്റിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധയുണ്ട്. കൊഴുപ്പും കാലറിയും കുറഞ്ഞ പോഷകസമൃദ്ധമായ ആഹാരം കൃത്യമായ ഇടവേളകളിൽ. മെയിൻ ഭക്ഷണത്തിനു പുറമേ രണ്ടു മണിക്കൂർ ഇടവിട്ട് കരിക്കിൻ വെള്ളം. ഒപ്പം കൊറിക്കാൻ ഡേറ്റ്സ്, ബദാം, കാഷ്യു നട്സ്, നിലക്കടല തുടങ്ങിയവ. 

രണ്ട് മുട്ടയുടെ വെള്ള, ഓട് മീൽ, കൊഴുപ്പുകുറഞ്ഞ പാൽ‍ എന്നിവ അടങ്ങുന്നതാണു ബ്രേക്ഫാസ്റ്റ്. രണ്ടു ചപ്പാത്തി, ദാൽ, വേവിച്ച പച്ചക്കറി, സാലഡ് എന്നിവ ഉച്ചഭക്ഷണത്തിനുണ്ടാകും. വൈകുന്നേരം ചായയില്ല. പകരം ടർക്കി സാൻവിജ് അല്ലെങ്കിൽ മുളപ്പിച്ച പയർ. ഡിന്നറിന് ഗ്രിൽഡ് ചിക്കൻ അല്ലെങ്കിൽ ഗ്രിൽഡ് ഫിഷ്. വേവിച്ച പച്ചക്കറി. ഒരു വലിയ പ്ലേറ്റ് സാലഡ്. 

പക്ഷേ ഈ നിയന്ത്രണങ്ങളൊക്കെ തെറ്റിക്കുന്ന ദിവസമുണ്ട്. ആഴ്ചയവസാനം പാർട്ടികളിൽ പങ്കെടുക്കുമ്പോൾ യാതൊരു നിയന്ത്രണവും വയ്ക്കില്ല. ചോക്കലേറ്റ്, ഐസ്ക്രീം, വെൽവറ്റ് കേക്ക്, ബർഗർ, ബിരിയാണി പിന്നെ ഏറ്റവും ഇഷ്ടമുള്ള തന്തൂരി ഭക്ഷണവും ഇഷ്ടം പോലെ കഴിക്കും.

Read More : Health and Fitness