ആലിലവയറാണോ സ്വപ്നം കാണുന്നത്? എങ്കില്‍ ഇവ ഒഴിവാക്കി നോക്കൂ

വരാന്‍ എളുപ്പവും എന്നാല്‍ എളുപ്പത്തില്‍ പറഞ്ഞു വിടാന്‍ കഴിയാത്തതുമായ ഒന്നാണ് വണ്ണം. പ്രത്യേകിച്ചു ബെല്ലി ഫാറ്റ്. വയറിനു ചുറ്റും അടിഞ്ഞു കൂടുന്ന ഫാറ്റ് അല്ലെങ്കില്‍ കൊഴുപ്പാണ്‌ ഇതില്‍ ഏറ്റവും വലിയ വില്ലന്‍. മറ്റു ശരീരഭാഗങ്ങളിലെ കൊഴുപ്പ് വ്യായാമത്തിലൂടെയും ഭക്ഷണനിയന്ത്രണത്തിലൂടെയും കുറയ്ക്കാന്‍ കഴിഞ്ഞാലും വയറിനു ചുറ്റും അടിഞ്ഞുകൂടുന്ന ഫാറ്റ് അത്ര വേഗമൊന്നും പോകില്ല. എന്നാല്‍ നമ്മള്‍ കഴിക്കുന്ന ചില ആഹാരസാധനങ്ങള്‍ തന്നെയാണ് ഈ ബെല്ലി ഫാറ്റിനു കാരണമാകുന്നത്.

ബെല്ലിഫാറ്റ് കുറയ്ക്കാന്‍ ഉത്തമ മാര്‍ഗം ആരോഗ്യപ്രദമായ ഒരു ഡയറ്റ് പിന്തുടരുകയാണ്. പഞ്ചസാരയുടെ അമിതോപയോഗമാണ് കൊഴുപ്പടിയാനുള്ള മുഖ്യകാരണം. ജ്യൂസ്‌ കുടിച്ച് ഭക്ഷണനിയന്ത്രണം നടത്തുന്ന ചിലരെ ശ്രദ്ധിച്ചിട്ടുണ്ടോ? ധാരാളം പഞ്ചസാര ചേര്‍ത്ത ജ്യൂസ്‌ കുടിച്ചതുകൊണ്ട് സത്യത്തില്‍ ശരീരത്തിലെ ഫാറ്റ് കൂടുക മാത്രമാണ് ചെയ്യുന്നത്.

അമിതമായി സംസ്കരിച്ച ഷുഗര്‍ ഉള്ളിലെത്തുന്നത് കരളിനു തന്നെ ആപത്താണ്. ഇത് കരളില്‍ ഫ്രക്ടോസ് ധാരാളം അടിയാന്‍ കാരണമാകുന്നു  ഇത് ഫാറ്റ് ആയി പരിണമിച്ച് ശരീരത്തില്‍ തന്നെ അടിഞ്ഞു കൂടും. 

പഴങ്ങള്‍ ധാരാളം കഴിക്കുന്നതു നല്ലതുതന്നെ. പക്ഷേ അതു സ്വാഭാവികമായി കഴിക്കുന്നതാണ് കൂടുതല്‍ ആരോഗ്യപ്രദം. അതുപോലെ വൈറ്റ് റൈസ്, വൈറ്റ് ബ്രഡ് എന്നിവയെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുന്ന സാധനങ്ങളാണ്. ഇതുവഴി ശരീരത്തില്‍ എത്തുന്ന അമിതകൊഴുപ്പ് ബെല്ലി ഫാറ്റ് കൂട്ടുന്നതിനു കാരണമാകുന്നു. 

പഞ്ചസാരയുടെ അളവ് അധികമായ പാനീയങ്ങള്‍, ആഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക എന്നതു തന്നെയാണ് പ്രധാനം. 

ഫ്ലാറ്റ് ടമ്മി അല്ലെങ്കില്‍ ആലിലവയര്‍ ആണ് കൊതിക്കുന്നതെങ്കില്‍ കെറ്റോ ഡയറ്റ് (Keto diet) ആണ് ഏറ്റവും ഉത്തമമായ ഡയറ്റ്. വളരെ കുറഞ്ഞ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഡയറ്റാണിത്. ഇത് കെറ്റോണ്‍സ്  ഉത്പാദിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും.  അതുപോലെതന്നെ ഉപ്പിന്റെ കുറഞ്ഞ ഉപയോഗവും ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമാണ്. ഉപ്പിന്റെ അംശം ധാരാളമടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങള്‍,  ജങ്ക് ഫുഡ്‌ എന്നിവ കഴിവതും ഒഴിവാക്കുന്നതാണ് ബെല്ലി ഫാറ്റ് കുറയ്ക്കാനുള്ള മികച്ച വഴി.

Read More : Health and Fitness Tips