ശരീരഭാരം കുറയ്ക്കണോ? മുട്ട ചേർത്ത് ഒരു കാപ്പി കുടിച്ചാൽ മതി

ശരീരഭാരം കുറയ്ക്കാനുള്ള തത്രപ്പാടിലാണോ? എങ്കിൽ രാവിലത്തെ കാപ്പിയിൽ ഒരു മുട്ട കൂടി ചേർത്ത് കുടിച്ചോളൂ. കായികതാരങ്ങള്‍ക്ക് വർക്കൗട്ടിനു മുൻപ്  ഈ പാനീയം നൽകാറുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നു കണ്ടെത്തിയത് കനേഡിയൻ മെൻസ് നാഷണൽ ബാസ്ക്കറ്റ് ബോൾ ടീമിന്റെ പോഷകാഹാര വിദഗ്ധരാണ്.

ചൂടു കട്ടൻ കാപ്പിയിൽ പച്ചമുട്ട ചേർത്ത് കഴിക്കുന്നത് ഹംഗറി, വിയറ്റ്നാം, സ്കാൻഡിനേവിയ മുതലായ സംസ്കാരങ്ങളിൽ നൂറ്റാണ്ടുകളായി ഒരു പതിവാണ്.

മുട്ട വേവിക്കാതെ കഴിക്കുന്നത് സാല്‍മൊണല്ല മുതലായ ബാക്ടീരിയകള്‍ പെരുകാൻ കാരണമാകും. എന്നാൽ ചൂടു കാപ്പിയില്‍ മുട്ട ചേര്‍ക്കുന്നത് സുരക്ഷിതമാണ്. കാരണം കാപ്പിയുടെ ചൂടിൽ ബാക്ടീരിയകൾ നശിക്കുന്നു.

മുട്ട വേവിക്കാൻ 160 ഡിഗ്രി താപനില വേണം. കാപ്പിയുണ്ടാക്കാൻ 200 ഡിഗ്രിയും. ഈ ഉയർന്ന ചൂടിൽ മുട്ട ചേര്‍ക്കുന്നത് സുരക്ഷിതമാണ്. കൂടാതെ മുട്ടയുടെ മഞ്ഞയിൽ അടങ്ങിയ പോഷകങ്ങളും ഗുണം ചെയ്യും.

മുട്ട ചേർത്ത കാപ്പി ഊർജ്ജം പ്രദാനം ചെയ്യുന്നു. ശാരീരിക ക്ഷമത കൂട്ടുന്നു, ഒപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ടീം ഡയറക്ടർ  മാർക് ബക്സ് പറയുന്നു.

ജിമ്മിൽ പോകുന്ന മിക്കവരും വർക്കൗട്ടിനു മുൻപ് ഒരു കാപ്പി ശീലമാക്കുന്നതായും ഗവേഷകർ പറയുന്നു. എന്തായാലും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടെങ്കിൽ നാളത്തെ കാപ്പി, മുട്ട ചേർത്തതാകട്ടെ.

Read More : ഫിറ്റ്നസ് ടിപ്സ്