ബിരിയാണി കഴിച്ചും തടി കുറയ്ക്കാം; ഉദാഹരണം ഇതാ

കേള്‍ക്കുമ്പോള്‍ തന്നെ നെറ്റി ചുളിക്കാന്‍ വരട്ടെ. സംഗതി സത്യമാണ്. അതും ബിരിയാണി കഴിച്ചു  45 കിലോയൊക്കെ  കുറയ്ക്കാന്‍ സാധിക്കുമെന്ന് പറഞ്ഞാലോ. 

എങ്കില്‍ കേട്ടോളൂ നിതിക ഗ്രോവര്‍ എന്ന 25 കാരിയാണ് ഈ കഥയിലെ താരം. ഫ്രീലാന്‍സറായി ജോലി ചെയ്യുന്ന നിതികയ്ക്ക് മൂന്നു വർഷം മുന്‍പ് ഭാരം 123 ആയിരുന്നു. അമിതവണ്ണമായിരുന്നു നികിലയുടെ ശത്രു.

കൂട്ടുകാരും വീട്ടുകാരും ഇതു പറഞ്ഞ് അവളെ എപ്പോഴും വിമര്‍ശിക്കുമായിരുന്നു. എന്നാല്‍ അതെല്ലാം നിസ്സാരമായി തള്ളിക്കളയുകയായിരുന്നു നികിത. 

എന്നാല്‍ മൂന്നു വർഷം മുന്‍പ് ഒരു ദിവസം ഷോപ്പിങിന് പോയപ്പോഴാണ് നിതിക ആദ്യമായി അമിതവണ്ണത്തെ കുറിച്ചു ആശങ്കപ്പെട്ടത്. പ്ലസ്‌ സൈസ് വേഷം പോലും ഫിറ്റ്‌ ആകാതെ വന്നപ്പോള്‍ ശരീരത്തിന് പാകമായ വേഷം അവിടെ ഇല്ലെന്നു സെയില്‍സ്മാന്‍ പറഞ്ഞു. അത് വല്ലാത്ത ഷോക്ക്‌ ആയിരുന്നു. ഒടുവില്‍ ഈ വണ്ണം കുറയ്ക്കണം എന്നു തന്നെ തീരുമാനിച്ചു. 

ഇത്രയും ഭാരം പെട്ടന്നു കുറയ്ക്കുക അത്ര എളുപ്പമല്ലെന്നു ആദ്യം തന്നെ നിതിക മനസ്സലാക്കി. ആദ്യത്തെ ഒന്നര മാസം ചെറിയ നടത്തം മാത്രമായിരുന്നു വ്യായാമം. പതിയെപ്പതിയെ അത് ജോഗിങ് ആയി മാറി. 

നിതികയുടെ ഡയറ്റ് ഇങ്ങനെയായിരുന്നു.

പ്രാതല്‍ - സാന്‍ഡ്‌വിച്ച് അതും ഗോതമ്പ് ബ്രെഡ്‌ കൊണ്ടുള്ളത്. ഒപ്പം പച്ചക്കറികള്‍ 

ഉച്ചയ്ക്ക് - ചപ്പാത്തി, ഒരു കപ്പ്‌ തൈര്, പച്ചക്കറികള്‍ 

അത്താഴം - ഉച്ചയ്ക്കത്തെ പോലെ തന്നെ പക്ഷേ തൈരില്ല 

ചില ദിവസങ്ങളില്‍ വല്ലാതെ കൊതി തോന്നുമ്പോള്‍ ബിരിയാണി, ഡാര്‍ക്ക്‌ ചോക്ലേറ്റ് എന്നിവയെല്ലാം കഴിച്ചിരുന്നു. ഒപ്പം ബ്രൗണ്‍ റൈസ്, ഗ്രില്‍ ചെയ്ത ചിക്കന്‍ എന്നിവയും. 

വണ്ണം കുറയ്ക്കുന്നതിന് ഏറ്റവും ആവശ്യം ക്ഷമ ആയിരുന്നു, ഒപ്പം കഠിനാധ്വാനവും.അമിതവണ്ണത്തിനു താന്‍ തന്നെയാണ് ഉത്തരവാദി എന്ന തോന്നലില്‍ നിന്നായിരുന്നു തന്റെ പ്രയത്നം ആരംഭിച്ചതെന്ന് നിതിക ഓര്‍ക്കുന്നു. പലരും ഇടയ്ക്ക് വിമര്‍ശിക്കാന്‍ വന്നു. എന്നാല്‍ അതെല്ലാം ഞാന്‍ അതിജീവിച്ചു.

ആളുകള്‍ എപ്പോഴും നമ്മളെ താഴ്ത്തികെട്ടാന്‍ ആണ് ശ്രമിക്കുന്നത്. എന്നാല്‍ മാതാപിതാക്കള്‍ എനിക്കൊപ്പം നിന്നു. ഇപ്പോള്‍ 45 കിലോ നിതിക കുറച്ചു കഴിഞ്ഞു. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. ഒരു ലക്ഷ്യം മുന്നില്‍ കണ്ടു മുന്നോട്ട് പോകുക. ഇടയ്ക്ക് വെച്ചു നിര്‍ത്താതിരിക്കുക. അതാണ്‌ നിതിക എല്ലാവർക്കും നല്‍കുന്ന ഉപദേശം.

Read More : Weight loss Tips