പരീക്ഷിക്കാം ശിൽപയുടെ ഈ ഡയറ്റ് ടിപ്സ്

ജീവിതത്തിന്റെ ഏതെങ്കിലുമൊരു കാലത്ത് നമ്മളില്‍ എല്ലാവരും ഏതെങ്കിലുമൊക്കെ ഡയറ്റ് പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടാകും. ചിലര്‍ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍, ചിലര്‍ വണ്ണം കുറയ്ക്കാന്‍, മറ്റു ചിലര്‍ ആരോഗ്യപരമായ കരുതലിന് ..അങ്ങനെയെല്ലാം പലതരത്തില്‍ പല ഡയറ്റുകള്‍ നമ്മള്‍ പരീക്ഷിച്ചിട്ടുണ്ടാകും.

ഫിറ്റ്‌നസ്സിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് സെലിബ്രിറ്റികള്‍. അവരില്‍ ഏറ്റവും പ്രമുഖ ശിൽപ ഷെട്ടി തന്നെയാണ്. ശില്പയുടെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍ എക്കാലത്തും ആരാധകര്‍ക്ക് അറിയാന്‍ ആഗ്രഹമുള്ളതാണ്. തന്റെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍ ഉള്‍പ്പെടുത്തി അടുത്തിടെ ശിൽപ ഒരു ബുക്ക് ഇറക്കിയിരുന്നു. അതിനു മുന്‍പ് തന്നെ ശിൽപയുടെ യോഗ ഡി വിഡികള്‍ വമ്പന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ ഇതാ തന്റെ രണ്ടാമത്തെ ഫിറ്റ്‌നസ് ബുക്ക് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ശിൽപ.

എങ്ങനെയൊക്കെയാണ് ആരോഗ്യപരവും എന്നാല്‍ രുചികരവുമായ ആഹാരം പാകം ചെയ്യേണ്ടത് എന്നു കൂടി ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. അവയില്‍ ചിലത് ഇതാ ചുവടെ.

സോഡായ്ക്ക് 'നോ

ഡയറ്റില്‍ ആയാലും അല്ലെങ്കിലും സോഡ നിങ്ങളുടെ ശീലങ്ങളില്‍ നിന്നും ഒഴിവാക്കുക എന്നതാണ് ശിൽപയുടെ ആദ്യ ഉപദേശം. ഒരു സോഡയും ആരോഗ്യത്തിനു നല്ലതല്ല. സോഡയ്ക്ക് പകരം എന്തെങ്കിലും പഴച്ചാറുകള്‍ ആ സ്ഥാനത്ത് ഉപയോഗിക്കാം. ഡയറ്റ് സോഡകള്‍ നല്ലതല്ല. Aspartame അടങ്ങിയതാണ് ഇവ. ഇതൊന്നും നല്ലതല്ല എന്ന് ശശിൽപ പറയുന്നു. 

മുട്ടയുടെ വെള്ള 

മുട്ടയുടെ വെള്ളയും കൊളസ്ട്രോളും തമ്മില്‍ നല്ല ബന്ധമുണ്ട് എന്നാണു പറയുക. ഇത് കൊളസ്ട്രോള്‍ കൂട്ടും എന്നാണല്ലോ നമ്മുടെ വിശ്വാസം. എന്നാല്‍ ശിൽപ പറയുന്നത് മുട്ട മുഴുവനും കഴിക്കാനാണ്. ദിവസവും രണ്ടു മുട്ട കഴിച്ചാല്‍ തന്നെ ശരീരത്തിന് ആവശ്യമായ വൈറ്റമിനും പോഷകവും ലഭിക്കും.

നൂട്രിഷന്‍ ബാര്‍ 

ഇതൊന്നും പറയുന്ന പോലെ ഗുണകരമല്ലെന്ന് ശിൽപ പറയുന്നു. എല്ലാത്തിനും അമിത അളവില്‍ ഷുഗര്‍ ഉണ്ടാകും. ഇതാണ് ദോഷം ചെയ്യുന്നത്. ഇനി കഴിച്ചേ പറ്റൂ എങ്കില്‍ അൽപ്പം ഓട്സ്, മധുരം ഇല്ലാത്ത പീനട്ട് ബട്ടര്‍, ഈന്തപ്പഴം എന്നിവ എടുത്തു കുഴച്ച ശേഷം ഫ്രീസ് ചെയ്യുക. ശേഷം അതു കഴിക്കാം.

നെയ്യും ചോറും 

ഇത് കഴിച്ചാല്‍ വണ്ണം വയ്ക്കുമെന്ന് പറയുന്നത് വെറുതെ. നെയ്‌ ആഹാരത്തെ നന്നായി ദഹിപ്പിക്കാനും ആരോഗ്യം കാക്കാനും ഏറ്റവും നല്ലതാണ്.

കാലറി എല്ലാം ഒന്നാണോ ?

അല്ലെന്നാണ് ശിൽപ പറയുന്നത്. നല്ല കാലറി ,ചീത്ത കാലറി എന്നിങ്ങനെ ഉണ്ട്. അതുകൊണ്ട് ആരോഗ്യപരമായ ഭക്ഷണത്തില്‍ നിന്നു ലഭിക്കുന്ന കാലറിയും ജങ്ക് ഫുഡില്‍ നിന്നു ലഭിക്കുന്ന കാലറിയും രണ്ടു തരത്തിലാകും നിങ്ങളുടെ ശരീരത്തെ ബാധിക്കുക.