ഫിറ്റ്‌നസ് എന്താണെന്ന് അറിയണമെങ്കില്‍ പ്രിയങ്ക ചോപ്രയെ കണ്ടാല്‍ മതി

മേരികോം സിനിമയ്ക്കു വേണ്ടി മസിലഴകും പരുക്കന്‍ രൂപവും നേടാനായി പ്രിയങ്ക ചോപ്ര മാസങ്ങളോളം ജിമ്മില്‍ കഷ്ടപ്പെട്ടത് ആരാധകർ മറന്നിട്ടില്ല. മറ്റു താരങ്ങള്‍ വർക്കൗട്ടിന്റെ കാഠിന്യം ഒാർത്ത് ചിത്രത്തിൽനിന്നു പിന്മാറിയപ്പോള്‍ പ്രിയങ്ക മേരികോമായത് ഫിറ്റ്നസിന്റെ പിൻബലത്തിലാണ്. എന്തൊക്കെ തിരക്കുകള്‍ ഉണ്ടായാലും ആരോഗ്യകാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും പ്രിയങ്ക തയറല്ല.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പ്രിയങ്ക പങ്കുവച്ച ചിത്രം, ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ താരം  എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്നു വ്യക്തമാക്കുന്നു. വർക്ഔട്ടിന്റെ കാര്യത്തിൽ ഒരു മയവുമില്ല പ്രിയങ്കയ്ക്ക്. ആറു മണിക്കു ജിമ്മിൽ കയറിയാൽ ആദ്യം 15 മിനിറ്റ് ട്രെഡ് മിൽ. അതു കഴിഞ്ഞാൽ പുഷ് അപ്.  25 ബഞ്ച് ജംപ്, 25 റിവേഴ്സ് ക്രഞ്ചസ് എന്നിവ കഴിഞ്ഞാൽ 10 മിനിറ്റ് റെസ്റ്റ്. കൈകളുടെ ഭംഗി കൂട്ടാൻ വെയിറ്റ് ട്രെയിനിങ്. ജിമ്മിൽ പോകാൻ പറ്റിയില്ലെങ്കിൽ വീട്ടിൽത്തന്നെ സ്പിന്നിങ്ങും ട്രെഡ്മിൽ റണ്ണും നടത്തും. വൈകുന്നേരം അര മണിക്കൂർ യോഗ. സമയം കിട്ടുമ്പോഴൊക്കെ സൈക്ലിങ്, സ്വിമ്മിങ്- ഇത്രയും വർക്ഔട്ടുകൾ പ്രിയങ്കയ്ക്കു മസ്റ്റാണ്.

Read More : Celebrity Fitness