ശരീരഭാരം നിലനിർത്താൻ ജോഗിങ്

ജോഗിങ് അദ്ഭുതകരമായ വ്യായാമമാണ്. ഇത് ശരീരത്തിലെ അനാവശ്യ കാലറി കത്തിക്കുന്നു, നിങ്ങള്‍ക്ക് സ്വന്തമായോ കൂട്ടമായോ ചെയ്യുവാന്‍ കഴിയും, അമിതവണ്ണം കുറച്ച് ശരിയായ വണ്ണം നിലനിർത്തുവാൻ സഹായിക്കുന്ന ഒരു എയ്റോബിക് വ്യായാമമാണിത്. ശരിയായ രീതിയിൽ ജോഗിങ് ചെയ്യുന്നതിലൂടെ ശരീരത്തിന് അനേകം പ്രയോജനങ്ങളുണ്ടാകുന്നു. അനാവശ്യമായ വേദനയും പരുക്കുകളും ഇല്ലാതെ ജോഗിങ് കൂടുതൽ ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ക്രോസ് ട്രെയിനിങ്ങാണ് മികച്ചതും ശക്തവുമായ റണ്ണറാകാൻ നിങ്ങളെ സഹായിക്കുന്ന മാർഗം.

എന്താണ് ക്രോസ് ട്രെയിനിങ്?

ഭൂരിഭാഗം ശാരീരിക പ്രവർത്തനങ്ങൾക്കും സ്പോർട്സിനും വേണ്ടി ഉപയോഗിക്കുന്ന ഒരു പ്രതിരോധ പ്രവർത്തനമാണ് ക്രോസ് ട്രെയിനിങ്. ഇത് നിങ്ങളുടെ പ്രാഥമിക പ്രവർത്തനത്തിന് പുറത്തുള്ള വ്യായാമങ്ങൾക്കു പ്രാധാന്യം നൽകുന്നു. അങ്ങനെ ശരീരത്തിന്‍റെ എല്ലാ ഘടകങ്ങളിലും ഒരുപോലെ വ്യായാമം നൽകുകയും മികച്ച കായികതാരമാകാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. ശരിയായ ഫിറ്റ്നസ് പരിശീലനത്തിന് കാർഡിയോ, സ്ട്രെങ്ത്, സ്ട്രെച്ചിങ് വ്യായാമങ്ങൾ ആവശ്യമാണ്.

ക്രോസ്-ട്രെയ്നിങ് മുറകളുടെ സഹായത്താൽ കരുത്തുറ്റ കാലുകൾക്കും ഉറച്ച പേശികള്‍ക്കും പുറമേ ഒരു മികച്ച ഓട്ടക്കാരനാകുവാന്‍ സഹായിക്കുന്ന, ശരീരത്തിനു മുകള്‍ ഭാഗത്തെ പേശികൾക്കും ആവശ്യമായ വ്യായാമം നൽകുന്നു.

ക്രോസ് ട്രെയിനിങ്ങിന്റെ പ്രാധാന്യം

ഒരേ മാംസപേശികളില്‍ത്തന്നെ നിരന്തരം വ്യായാമം ചെയ്യുന്നതുമൂലം പ്ളാറ്റുകൾ ഉണ്ടാകുന്നു. ഇതുമൂലം, ആദ്യഘട്ടത്തിൽ കാണപ്പെടുന്ന പുരോഗതി തുടർന്ന് കാണാതെവരാം. നിങ്ങളുടെ ലക്ഷ്യം ശരീരഭാരം കുറയ്ക്കുകയാണെങ്കിൽ, തീർച്ചയായും അതു സാധിക്കും. നിങ്ങളുടെ വ്യക്തിഗതസമയം മെച്ചപ്പെടുത്തുകയാണ് ഉദ്ദേശ്യമെങ്കിൽ, പുരോഗതിയുടെ അഭാവം നോക്കി കുറവുകൾ തിരിച്ചറിഞ്ഞ് മെച്ചപ്പെടുത്തേണ്ട മേഖല സ്വയം മെച്ചപ്പെടുത്താം.

ക്രോസ് ട്രെയിനിങ്ങിനായി എന്തെല്ലാം വ്യായാമങ്ങൾ ഉപയോഗിക്കാം?

ഓട്ടം അല്ലാത്ത ഏതു തരം വ്യായാമവും ക്രോസ് ട്രെയിനിങ് ആയി യോഗ്യമാണ്, എന്നാൽ ശ്വാസകോശ ശേഷിയും പേശീബലവും ഉൾക്കരുത്തും വേഗവും വർധിപ്പിക്കാൻ സഹായിക്കുന്ന വ്യായാമത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ആരോഗ്യ പരിശീലനം: ജിംനേഷ്യം പോലുള്ള ആരോഗ്യ പരിശീലനങ്ങൾ ശ്വാസകോശങ്ങളുടെയും മറ്റു ശരീര പേശികളുടെയും പ്രവർത്തനത്തെ സുഗമമാക്കുകയും ഉൾക്കരുത്തു വർധിപ്പിച്ച് നല്ല ഉറച്ചതും നിയന്ത്രിതവുമായ ശരീരഘടന ഉണ്ടാക്കുകയും ചെയ്യുന്നു.

Read More : Fitness Tips