പത്തുഗ്രാം മാമ്പഴം കഴിക്കൂ പ്രമേഹം കുറയ്ക്കൂ

അമിതവണ്ണമുള്ളവർ ദിവസവും 10 ഗ്രാം മാമ്പഴം വീതം കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം. ദിവസവും മാമ്പഴം കഴിക്കുന്നത് പ്രമേഹം തടയുക മാത്രമല്ല, ശരീരഭാരം വർധിക്കാതിരിക്കാൻ സഹായിക്കുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന മാങ്കിഫെറിനും ബയോആക്ടീവ് കോംപൗണ്ട്സുമാണ് പ്രമേഹത്തെ തടയുന്നത്. മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഫൈബർ, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നുവെന്നും ഒക്ലഹോമ സർവകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.

20നും 50നും ഇടയ്ക്ക് പ്രായമുള്ള 20 പേരിൽ രണ്ടാഴ്ച കൊണ്ട് നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. കൃത്യമായ അളവിൽ ഫ്രീസ് ഡ്രൈഡ് മാമ്പഴം കഴിച്ച പുരുഷന്മാരിലും സ്ത്രീകളിലും ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടു. അതേസമയം, ഇവരുടെ ശരീരഭാരത്തിൽ യാതൊരു മാറ്റവും സംഭിവിച്ചിരുന്നില്ലെന്നും പഠനത്തിൽ പറയുന്നു.