വണ്ണം കുറയ്ക്കും ഈ എണ്ണ

വണ്ണം കുറയ്ക്കാനായി ഇഷ്ട ഭക്ഷണങ്ങൾ എല്ലാം ഒഴിവാക്കി, കഴിക്കുന്നവയുടെ തന്നെ അളവു കുറച്ചു, കഷ്ടപ്പെട്ട് വ്യായാമം ചെയ്യുന്നു, ഇതൊക്കെ ചെയ്തിട്ടും കാര്യമായ മാറ്റമൊന്നും കാണുന്നുമില്ല. എന്നാൽ അറിഞ്ഞോളൂ, മത്സ്യഎണ്ണ കൊണ്ട് വണ്ണം കുറയ്ക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ക്യോട്ടോ സർവകലാശാലായിലെ ഒരുസംഘം ഗവേഷകർ. കൊഴുപ്പ് അടിഞ്ഞുകൂടുന്ന കോശങ്ങളെ കൊഴുപ്പ് എരിച്ചു കളയുന്ന കോശങ്ങളാക്കി മാറ്റാനുള്ള അത്ഭുതശേഷി ഈ എണ്ണകൾക്ക് ഉണ്ടത്രേ. ഇത് മധ്യവയസിൽ തന്നെ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും.

മരുന്ന് കഴിച്ചാൽ വണ്ണം കുറയുമോ?

കൊഴുപ്പ് കോശങ്ങളിൽ എല്ലാം തന്നെ കൊഴുപ്പ് സംഭരിക്കപ്പെടുന്നവയല്ല. ഊാർജം പ്രദാനം ചെയ്യാൻ ആവശ്യമായ കൊഴുപ്പ് വൈറ്റ് സെല്ലുകളിൽ സംഭരിക്കപ്പെടുന്നു. ബ്രൗൺ സെല്ലുകൾ കൊഴുപ്പിനെ ശരീര ഊഷ്മാവ് നിലനിർത്തത്തക്ക രീതിയിൽ മാറ്റം വരുത്തുന്നു. കുട്ടികളിൽ ബ്രൗൺ സെല്ലുകൾ ധാരാളമായി കണ്ടു വരുന്നുണ്ട്. എന്നാൽ പ്രായമാകുന്നതോടെ ഇവയുടെ എണ്ണം കുറഞ്ഞുവരുന്നു. ബെയ്ജ് സെല്ലുകൾ എന്ന കൊഴുപ്പ് കോശങ്ങൾ ഇപ്പോൾ മനുഷ്യരിൽ കണ്ടെത്തിയിട്ടുണ്ട്. ഇവ ബ്രൗൺ സെല്ലുകൾ പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. മധ്യവയസ്കരിൽ ബെയ്ജ്സെല്ലുകളുടെ എണ്ണവും കുറവാണ്.

ചില പ്രത്യേകതരം ഭക്ഷണം കഴിച്ച് ബെയ്ജ് സെല്ലുകളുടെ എണ്ണം കൂട്ടാൻ സാധിക്കുമോയെന്ന പരീക്ഷണത്തിലാണ് ഇപ്പോൾ ഗവേഷകർ.