ചൈനയിലെ വുഹാൻ നഗരത്തിൽ പടർന്നു പിടിച്ച ന്യൂമോണിയയ്ക്കു കാരണക്കാരൻ പുതിയ ഇനം കൊറോണ വൈറസ് ആണെന്ന് ലോകാരോഗ്യസംഘടന. സാധാരണ ജലദോഷം മുതൽ ഗുരുതരമായ ശ്വാസകോശങ്ങൾക്കു വരെ കാരണമാകുന്ന വൈറസുകളാണ് കൊറോണ വൈറസ് (CoV) മിഡിൽ ഈസ്റ്റ് റസ്പിറേറ്ററി സിൻഡ്രോ(MERS- CoV)മിനും സിവിയർ അക്യൂട്ട് റസ്പിറേറ്ററി സിൻഡ്രോ (SARS-

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനയിലെ വുഹാൻ നഗരത്തിൽ പടർന്നു പിടിച്ച ന്യൂമോണിയയ്ക്കു കാരണക്കാരൻ പുതിയ ഇനം കൊറോണ വൈറസ് ആണെന്ന് ലോകാരോഗ്യസംഘടന.

സാധാരണ ജലദോഷം മുതൽ ഗുരുതരമായ ശ്വാസകോശങ്ങൾക്കു വരെ കാരണമാകുന്ന വൈറസുകളാണ് കൊറോണ വൈറസ് (CoV) മിഡിൽ ഈസ്റ്റ് റസ്പിറേറ്ററി സിൻഡ്രോ(MERS- CoV)മിനും സിവിയർ അക്യൂട്ട് റസ്പിറേറ്ററി സിൻഡ്രോ (SARS- CoV)മിനും കാരണമായതും കൊറോണ വൈറസ് തന്നെ. മനുഷ്യരിൽ മുൻപ് തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത പുതിയ ഒരിനം കൊറോണ വൈറസ് ബാധയാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.

ADVERTISEMENT

മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന (zoonotic) വൈറസുകളാണ് കൊറോണ വൈറസ്. സിവെറ്റ് ക്യാറ്റിൽ നിന്നാണ് സാർസ് രോഗബാധ ഉണ്ടായതെങ്കിൽ ഒട്ടകങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് പകർന്ന രോഗമായിരുന്നു MERS-CoV. മൃഗങ്ങൾക്കിടയിൽ നിരവധി കൊറോണ വൈറസുകൾ പടരുന്നുണ്ടെങ്കിലും അവ ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ല. 

ശ്വസനപ്രശ്നങ്ങൾ, പനി, ചുമ, ശ്വാസമെടുക്കാൻ പ്രയാസം ഇവയെല്ലാമാണ് സാധാരണ ലക്ഷണങ്ങൾ. കൂടുതൽ ഗുരുതരമാകുമ്പോൾ ന്യൂമോണിയയ്ക്കും, സിവിയർ അക്യൂട്ട് റസ്പിറേറ്ററി സിൻഡ്രോം, വൃക്കത്തകരാറ് എന്തിനേറെ മരണത്തിനു പോലും കാരണമാകുന്നു. 

ADVERTISEMENT

കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും, വായും, മൂക്കും പൊത്തിപ്പിടിക്കുക, മുട്ടയും ഇറച്ചിയും നന്നായി വേവിക്കുക ഇവയെല്ലാം അണുബാധ തടയാൻ സഹായിക്കും. ശ്വസനപ്രശ്നങ്ങളും അതായത് ചുമ, തുമ്മൽ ഇവ ഉള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കാനും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു. 

English Summary: Coronavirus: Information from WHO