കൊച്ചി∙ ഹൃദയധമനിയില്‍ അടിഞ്ഞുകൂടിയ കാഠിന്യമേറിയ കാത്സ്യം കട്ടകള്‍ പൊടിച്ചുകളഞ്ഞുള്ള ചികിത്സാ രീതി എറണാകുളം ലിസി ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. ഹൃദ്രോഗ ചികിത്സയിലെ ഏറ്റവും പുതുമയാർന്ന ചികിത്സാ രീതിയാണ് യഷോക്ക് ‍വേവ് ഇന്‍ട്രാവാസ്ക്കുലര്‍ ലിത്തോട്രിപ്സി. ബൈപ്പാസ് ശസ്ത്രക്രിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഹൃദയധമനിയില്‍ അടിഞ്ഞുകൂടിയ കാഠിന്യമേറിയ കാത്സ്യം കട്ടകള്‍ പൊടിച്ചുകളഞ്ഞുള്ള ചികിത്സാ രീതി എറണാകുളം ലിസി ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. ഹൃദ്രോഗ ചികിത്സയിലെ ഏറ്റവും പുതുമയാർന്ന ചികിത്സാ രീതിയാണ് യഷോക്ക് ‍വേവ് ഇന്‍ട്രാവാസ്ക്കുലര്‍ ലിത്തോട്രിപ്സി. ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയിട്ടുള്ളവരിലും പ്രമേഹരോഗികള്‍, വൃക്കരോഗികള്‍, പ്രായമേറിയവര്‍ എന്നിവരിലും കണ്ടു വരുന്ന കാൽസ്യം കട്ടകൾ എല്ലായ്പോഴും ആൻജിയോ പ്ലാസ്റ്റി ചികിത്സയിലൂടെ പരിഹരിക്കാൻ സാധിച്ചു എന്നു വരില്ല. ഈ സാഹചര്യത്തിലാണ് ഷോക്ക് ‍വേവ് ഇന്‍ട്രാവാസ്ക്കുലര്‍ ലിത്തോട്രിപ്സിയുടെ പ്രാധാന്യം. 

ഒരാഴ്ച മുന്‍പാണ് തൃശൂർ മതിലകം സ്വദേശി മാത്യു(76) നെഞ്ചുവേദനയെ തുടര്‍ന്ന് ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം തലവന്‍ ഡോ. റോണി മാത്യുവിനെ കാണുന്നത്. അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ ആന്‍ജിയോഗ്രാം നിദേശിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് മാത്യുവിന്‍റെ ധമനിയില്‍ കാഠിന്യമേറിയ കാത്സ്യം അടിഞ്ഞ് രക്തചംക്രമണം തടസപ്പെട്ടിരിക്കുന്നത് വ്യക്തമായത്. സാധാരണ നിലയിലുള്ള ആന്‍ജിയോപ്ലാസ്റ്റി വഴി കാത്സ്യം പൊടിച്ചുകളയുവാന്‍ ഉപയോഗിക്കുന്ന റോട്ടാബ്ലേഷന്‍ ചികിത്സയിലൂടെ അദ്ദേഹത്തിന്‍റെ തടസ്സം പൂര്‍ണമായ രീതിയില്‍ മാറ്റി ആന്‍ജിയോപ്ലാസ്റ്റി നടത്തുവാനും കഴിയുമായിരുന്നില്ല. ഇതോടെയാണ് പുതിയ ചികിത്സാ രീതി അവലംബിക്കുന്നതിന് തീരുമാനിക്കുകയായിരുന്നെന്നും ഡോ. റോണി മാത്യു പറഞ്ഞു. 

ADVERTISEMENT

ലിത്തോട്രിപ്സി ബലൂണ്‍ രക്തധമനികള്‍ക്ക് ഉള്ളിലൂടെ കടത്തിവിട്ട് അതില്‍ പ്രത്യേകം ഘടിപ്പിച്ചിട്ടുള്ള എമിറ്റേഴ്സ് വഴി അള്‍ട്രാസോണിക് തരംഗങ്ങള്‍ ഉപയോഗിച്ച് കാത്സ്യം പൊടിച്ചുകളയുകയും അവിടെ സ്റ്റെന്‍റ് സ്ഥാപിക്കുകയും ചെയ്യുന്ന രീതിയാണ് മാത്യുവില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഈ ചികിത്സാ രീതിയിലൂടെയല്ലാതെ അദ്ദേഹത്തിന് ഫലപ്രദമായ ആന്‍ജിയോപ്ലാസ്റ്റി സാധ്യമാകുമായിരുന്നില്ല. പുതിയ സംവിധാനം ഉപയോഗിച്ച് കാത്സ്യം കട്ടകള്‍ സുരക്ഷിതമായും വേഗത്തിലും പൊടിച്ചു കളഞ്ഞ് തടസ്സം നീക്കാൻ സാധിച്ചതിലൂടെ ആശുപത്രി ഹൃദ്രോഗ ചികിത്സാ രംഗത്ത് പുതിയ നാഴികക്കല്ല് പിന്നിടുകയാണ്. ഡോ. റോണി മാത്യുവിനൊപ്പം, ഡോ. ജാബിര്‍ അബ്ദുള്ളക്കുട്ടി, ഡോ. ജോ ജോസഫ്, ഡോ. ജിമ്മി ജോര്‍ജ്ജ് എന്നിവരും ചികിത്സയില്‍ പങ്കാളികളായി.