കോവിഡ് നമ്മുടെ ശീലങ്ങളെയും മാറ്റിമറിച്ചു. കോവിഡ് പ്രതിരോധത്തിൽ കൈകൾ സമയമെടുത്ത് ശരിയായി ശുചിയാക്കുന്നതിന് വലിയ പങ്കുണ്ട്. ശരിയായി ശുചിയാക്കാത്ത കൈകൾ കൊണ്ട് മൂക്കോ, വായോ, കണ്ണോ സ്പർശിച്ചാൽ വെറസ് ബാധയുണ്ടാകാം. കോവിഡിനെ മാത്രമല്ല വയറിളക്കരോഗങ്ങളെയും, വിരജന്യരോഗങ്ങളെയും, പല ശ്വാസകോശ രോഗങ്ങളെയും തടയാൻ

കോവിഡ് നമ്മുടെ ശീലങ്ങളെയും മാറ്റിമറിച്ചു. കോവിഡ് പ്രതിരോധത്തിൽ കൈകൾ സമയമെടുത്ത് ശരിയായി ശുചിയാക്കുന്നതിന് വലിയ പങ്കുണ്ട്. ശരിയായി ശുചിയാക്കാത്ത കൈകൾ കൊണ്ട് മൂക്കോ, വായോ, കണ്ണോ സ്പർശിച്ചാൽ വെറസ് ബാധയുണ്ടാകാം. കോവിഡിനെ മാത്രമല്ല വയറിളക്കരോഗങ്ങളെയും, വിരജന്യരോഗങ്ങളെയും, പല ശ്വാസകോശ രോഗങ്ങളെയും തടയാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് നമ്മുടെ ശീലങ്ങളെയും മാറ്റിമറിച്ചു. കോവിഡ് പ്രതിരോധത്തിൽ കൈകൾ സമയമെടുത്ത് ശരിയായി ശുചിയാക്കുന്നതിന് വലിയ പങ്കുണ്ട്. ശരിയായി ശുചിയാക്കാത്ത കൈകൾ കൊണ്ട് മൂക്കോ, വായോ, കണ്ണോ സ്പർശിച്ചാൽ വെറസ് ബാധയുണ്ടാകാം. കോവിഡിനെ മാത്രമല്ല വയറിളക്കരോഗങ്ങളെയും, വിരജന്യരോഗങ്ങളെയും, പല ശ്വാസകോശ രോഗങ്ങളെയും തടയാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് നമ്മുടെ ശീലങ്ങളെയും മാറ്റിമറിച്ചു. കോവിഡ് പ്രതിരോധത്തിൽ  കൈകൾ സമയമെടുത്ത് ശരിയായി ശുചിയാക്കുന്നതിന് വലിയ പങ്കുണ്ട്. ശരിയായി ശുചിയാക്കാത്ത കൈകൾ കൊണ്ട് മൂക്കോ, വായോ, കണ്ണോ സ്പർശിച്ചാൽ വെറസ് ബാധയുണ്ടാകാം. കോവിഡിനെ മാത്രമല്ല വയറിളക്കരോഗങ്ങളെയും, വിരജന്യരോഗങ്ങളെയും, പല ശ്വാസകോശ രോഗങ്ങളെയും തടയാൻ കൈ ശരിയായി ശുചിയാക്കുന്നതു കൊണ്ടു മാത്രം കഴിയും.1846 ൽ ഇഗ്നാസ് സെമ്മൽവെയിസ് എന്ന ഹങ്കേറിയൻ ഡോക്ടറാണ് കൈകഴുകലിന് രോഗങ്ങൾ ചെറുക്കാനും നിരവധി ജീവനുകൾ രക്ഷിക്കാനുള്ള കഴിവും ശാസ്ത്രലോകത്തിന് കാട്ടിക്കൊടുത്തത്. ഡോക്ടർമാരും മിഡ് വൈഫുമാരും നേർപ്പിച്ച ബ്ലീച്ചിങ്ങ് ലായനിയിൽ കൈകഴുകിയാൽ പ്രസവാനന്തരം ഉണ്ടാകുന്ന പനിയും മരണങ്ങളും കുറയ്ക്കാൻ സാധിക്കുമെന്നാണ് അദ്ദേഹം തെളിയിച്ചത്. ഒക്ടോബർ 15ന് അന്തർദേശീയ കൈകഴുകൽ ദിനം ആചരിക്കുന്നതിനുള്ള പൊതുജനാരോഗ്യ സന്ദേശം 'കൈകളുടെ ശുചിത്വം എല്ലാവർക്കും' എന്നാണ്. അതുകൊണ്ടു തന്നെ കൈകഴുകലിന്റെ ശാസ്ത്രീയ വശം ഒന്നു പരിശോധിക്കാം.

എപ്പോഴെല്ലാം?

ADVERTISEMENT

*ആഹാരം പാചകം ചെയ്യുന്നതിനു മുൻപും ശേഷവും.

*ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും.

*മലമൂത്ര വിസർജനത്തിനു ശേഷം.

* രോഗികളെ ശുശ്രൂഷിക്കുന്നതിന് മുൻപും, ഇടയ്ക്കും, ശേഷവും,ഭക്ഷണം വിളമ്പുന്നതിന് മുൻപും.

ADVERTISEMENT

* പുറത്തോ ആശുപത്രിയിലോ ഷോപ്പിങ്ങിനോ പോയി വീട്ടിൽ വന്നാലുടനെ.

* മുലയൂട്ടലിനു മുൻപ്.

*മരുന്നു കഴിക്കുന്നതിനും കൊടുക്കുന്നതിനും മുൻപ്.

* ക്ലിനിക്കുകളിലും ആശുപത്രികളിലും കയറുന്നതിന് മുൻപും ശേഷവും.

ADVERTISEMENT

* പൊതുവാഹനങ്ങൾ ഉപയോഗിക്കുന്നതിനു മുൻപും ശേഷവും.

*കുട്ടികൾക്ക് ആഹാരം നൽകുന്നതിന് മുൻപും ശേഷവും.

* കണ്ണിലോ മൂക്കിലോ മരുന്നൊഴിക്കുന്നതിന് മുൻപും ശേഷവും.

*പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷവും.

*മൊബൈൽ ഫോൺ,പുറമേ നിന്നുള്ള പാക്കറ്റുകൾ എന്നിവ കൈകാര്യം ചെയ്തതിന് ശേഷം.

*ശരിയായി ശുചിയാക്കാത്ത കൈകൾ കൊണ്ട് മൂക്ക്,വായ,കണ്ണ് എന്നിവ ഒരു കാരണവശാലും സ്പർശിക്കരുത്.

* വാതിൽപിടി,ലിഫ്റ്റ് / എറ്റിഎം ബട്ടനുകൾ,വളർത്തു മൃഗങ്ങൾ,അവയ്ക്കുള്ള ഭക്ഷണം, വളം,ഡയാപ്പറുകൾ, ശുചീകരണ വസ്തുക്കൾ,കറൻസി എന്നിവയിൽ സ്പർശിച്ചതിന് ശേഷം.

*മറ്റൊരു വ്യക്തിയുടെ കൈകളിലോ ശരീരത്തിലോ സ്പർശിച്ചതിനു ശേഷം.

*മാസ്ക്ക് 'ധരിക്കുന്നതിന് മുൻപും അഴിച്ചതിന് ശേഷവും അറിയാതെയെങ്കിലും മാസ്ക്കിന്റെ പുറം ഭാഗത്തു തൊട്ടാലും കൈകഴുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ വേണം.

കോവിഡ്19 അണുനശീകരണം: സോപ്പാണു താരം!
സോപ്പിൻ്റെ ഓരോ തന്മാത്രയിലും രണ്ടു വശങ്ങളുണ്ട്. ജലവികർഷണശേഷി  ശേഷിയുള്ള ഒരു വശവും ജലാകർഷണശക്തി കൂടിയ മറുവശവും. സോപ്പും വെള്ളവും കലരുമ്പോൾ ഓരോ  തന്മാത്രകളുടെ ബാഹ്യഭാഗത്ത് ജലാകർഷണശേഷി കൂടുതലുള്ള ഭാഗങ്ങൾ അണിനിരക്കും.ഇവ കോറോണ വൈറസിനെ ആകർഷിച്ച് അണുവിൻ്റെ ബാഹ്യാവരണത്തിലെ കൊഴുപ്പ്-പ്രോട്ടീൻ ആവരണം അലിയിച്ച് വൈറസിനെ നശിപ്പിച്ചു കളയുന്നു.കാര്യക്ഷമമായ അണുനശീകരണത്തിന്  കുറഞ്ഞത് ഇരുപതു സെക്കൻ്റെങ്ങിലും സോപ്പും വെള്ളവും വൈറസുമായി സമ്പർക്കമുണ്ടാകണം. ധൃതികൂട്ടാതെ നിർദ്ദേശാസാനുസരണം കൈ ശുദ്ധിയാക്കണം.കോറോണ വൈറസിനെ നശിപ്പിക്കാൻ സാനിറ്റൈസറിനെക്കാളും കാര്യക്ഷമത സോപ്പിനുണ്ട്.ഇതിനായി വിലകൂടിയതോ ആൻ്റിബാക്ടീരിയൽ സോപ്പുകളോ വേണമെന്നില്ല.സാധാരണ അലക്ക് സോപ്പ് ബാറുകളായാലും മതി. കൈകൾ മാത്രമല്ല തുണികൾ,ഡോർ ഹാൻഡിലുകൾ, പാത്രങ്ങൾ, നാണയങ്ങൾ, തറ,ഭിത്തികൾ തുടങ്ങിയവയെല്ലാം അണുവിമുക്തമാക്കാൻ ഏറ്റവും കാര്യക്ഷമവും വിലകുറഞ്ഞതുമായ കോറോണ നശീകരണോപാധി സോപ്പും വെള്ളവും തന്നെ. എന്നാൽ ഇത് ദിവസവും പല തവണ ആവർത്തിക്കേണ്ടി വരും.  യാത്രയിലും ജലദൗർലഭ്യമനുഭവപ്പെടുമ്പോഴും 70 ശതമാനം ആൽക്കഹോളടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കുക.

കൈകഴുകൽ വിവിധ ഘട്ടങ്ങൾ.

*ഇരു കൈകളും കൈക്കുഴവരെ ഒഴുകുന്ന ശുദ്ധജലത്തിൽ കഴുകുക.

* സോപ്പുകട്ടയോ അൽപം ലിക്വിഡ് സോപ്പോ കൈവെള്ളയിൽ പുരട്ടുക.

*ഇരു കൈവെള്ളകളും കൂട്ടിത്തിരുമി സോപ്പ് നല്ലവണ്ണം പതപ്പിക്കുക.സോപ്പ് അതിൻ്റെ പാത്രത്തിൽ വയ്ക്കുക.

* ഇരു കൈ വിരലുകളുടെയും വിരലിടകൾ മറ്റേ കൈവിരലുകൾ കയറ്റി കൊരുത്ത് തിരുമി പതപ്പിക്കുക.

* ഇരുകൈകളുടെയും പുറം പ്രതലവും വിരലിടകളും ഇതേ രീതിയിൽ സോപ്പ് തിരുമി പതപ്പിക്കുക.

*വിരലുകളുടെ നഖാഗ്ര ഭാഗം കൈവെള്ളയിൽ അമർത്തി പല പ്രാവശ്യം തിരിക്കുക.

*ഒരോ കൈവെള്ളയും കൊണ്ട് മറു കൈയ്യുടെ പെരുവിരൽ വട്ടംചുറ്റി തിരുമ്മുക.

*ഒരോ കൈവെള്ളയും കൊണ്ട് മറു കൈയ്യുടെ കൈക്കുഴ വട്ടംചുറ്റി തിരുമ്മുക.

* കുറഞ്ഞത് 20 സെക്കൻ്റെങ്കിലും എടുത്ത് ക്ഷമാപൂർവ്വമാണ് കൈകഴുകേണ്ടത്.

*ഇരു കൈകളും കൈക്കുഴവരെ ഒഴുകുന്ന ശുദ്ധജലത്തിൽ വീണ്ടും സോപ്പ് പത പൂർണ്ണമായി കഴുകുക കഴുകുക.

* ഉടനെ കൈകൾ താഴ്ത്തിയിടാതെ  ശരീരത്തിലോ വസ്ത്രങ്ങളിലോ സ്പർശിക്കാതെ നെഞ്ചുയരത്തിൽ ഉയർത്തി പിടിച്ച് അണുവിമുക്തമാക്കിയ ടൗവ്വലോ,അണുവിമുക്തമാക്കിയ ടിഷ്യൂവോ കൊണ്ടു ഒപ്പി ഈർപ്പം കളയുക. കൈതൊടാതെ ഈ ടൗവ്വലോ ടിഷ്യൂവോ കൊണ്ട് പൈപ്പിന്റെ ടാപ്പടക്കുക.പൈപ്പിന്റെ ടാപ്പിന്റെ ലിവറിന് നീളമുണ്ടെങ്കിൽ കൈമുട്ടുകൊണ്ട് ടാപ്പ് അടയ്ക്കാം.

 

ഡോ:സന്തോഷ് ബാബു.എം.ആർ

സീനിയർ മെഡിക്കൽ കൺസൾട്ടൻ്റ്,നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ,ഇരിങ്ങാലക്കുട,തൃശൂർ.

English Summary: How To Wash Hands