ഹൃദയമിടിപ്പില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ധന തലച്ചോറിലെ കോശങ്ങളെ നശിപ്പിച്ച് മറവിരോഗം അടക്കമുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന് പഠനം. പ്രായമായവരിലെ ഹൃദയമിടിപ്പിന്‍റെ വ്യതിയാനം കണക്കാക്കി മറവിരോഗത്തിന്‍റെ സാധ്യതകള്‍ പ്രവചിക്കാനാകുമെന്നും അല്‍സ്ഹൈമേഴ്സ് ആന്‍ഡ് ഡിമന്‍ഷ്യ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൃദയമിടിപ്പില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ധന തലച്ചോറിലെ കോശങ്ങളെ നശിപ്പിച്ച് മറവിരോഗം അടക്കമുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന് പഠനം. പ്രായമായവരിലെ ഹൃദയമിടിപ്പിന്‍റെ വ്യതിയാനം കണക്കാക്കി മറവിരോഗത്തിന്‍റെ സാധ്യതകള്‍ പ്രവചിക്കാനാകുമെന്നും അല്‍സ്ഹൈമേഴ്സ് ആന്‍ഡ് ഡിമന്‍ഷ്യ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

ADVERTISEMENT

വിശ്രമിക്കുന്ന വേളയിലെ ഹൃദയമിടിപ്പ് ഒരു മിനിട്ടില്‍ ശരാശരി എണ്‍പതോ അതിനു മുകളിലോ ഉള്ള പ്രായമായവർക്ക്  ഹൃദയമിടിപ്പ് ശരാശരി 60-69 ഉള്ളവരെ അപേക്ഷിച്ച് മറവിരോഗം വരാനുള്ള സാധ്യത 55 ശതമാനം അധികമാണെന്ന് ഗവേഷകര്‍ പറയുന്നു. ഹൃദയമിടിപ്പ് കൂടുതലുള്ള മുതിർന്ന പൗരന്മാരുടെ  ധാരണാശേഷിയും തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളും ശ്രദ്ധാപൂര്‍വം വിലയിരുത്തി ആവശ്യമായ ചികിത്സ നേരത്തേ നല്‍കാന്‍ കഴി‍ഞ്ഞാല്‍ ഇവരില്‍ മറവി രോഗം വരുന്നത് വൈകിപ്പിക്കാന്‍ സാധിക്കുമെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു. ഇത് അവരുടെ ജീവിതനിലവാരത്തില്‍ ഗണ്യമായ  സ്വാധീനം ചെലുത്തും. 

ADVERTISEMENT

ബോധം കെട്ടു വീഴല്‍, തലകറക്കം, അതിഭയങ്കര ക്ഷീണം, നെഞ്ചു വേദന, നെഞ്ചിന് ഭാരം, ശ്വാസംമുട്ടല്‍ എന്നിവയെല്ലാം ഹൃദയമിടിപ്പ് ഉയരുന്നതിന്‍റെ ലക്ഷണങ്ങളാണ്. മറവിരോഗവുമായി ജീവിക്കുന്നവരുടെ എണ്ണം 2020ലെ 55 ദശലക്ഷത്തില്‍ നിന്ന് 2050ല്‍ 139 ദശലക്ഷമായി വര്‍ധിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ മറവിരോഗത്തിന് ചികിത്സകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ ആരോഗ്യകരമായ ജീവിതശൈലിയും ഹൃദയാരോഗ്യവും നിലനിര്‍ത്തിയാല്‍ മറവിരോഗത്തിന്‍റെ വരവ് താമസിപ്പിക്കാമെന്നും ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാമെന്നും ഡോക്ടർമാർ പറയുന്നു.

English Summary : Sudden Spike In Heart Rate Can Damage Brain Cells, Lead To Memory Loss and Dementia