അമിതവണ്ണം കുറയ്‌ക്കാനും ഫിറ്റാകാനുമൊക്കെ പലരും ഇന്ന്‌ പിന്തുടരുന്ന ട്രെന്‍ഡി പരീക്ഷണങ്ങളിലൊന്നാണ്‌ ഇന്റര്‍മിറ്റന്റ്‌ ഫാസ്റ്റിങ്‌ അഥവാ ഇടവിട്ടുള്ള ഉപവാസം. എട്ട്‌ മണിക്കൂറിനുള്ളില്‍ ഒരു ദിവസം കഴിക്കേണ്ട പ്രധാനഭക്ഷണങ്ങളെല്ലാം കഴിച്ച്‌ ശേഷിക്കുന്ന സമയം ഉപവസിക്കുന്ന ഭക്ഷണരീതിയാണ്‌ ഇത്‌. എന്നാല്‍ ഭാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിതവണ്ണം കുറയ്‌ക്കാനും ഫിറ്റാകാനുമൊക്കെ പലരും ഇന്ന്‌ പിന്തുടരുന്ന ട്രെന്‍ഡി പരീക്ഷണങ്ങളിലൊന്നാണ്‌ ഇന്റര്‍മിറ്റന്റ്‌ ഫാസ്റ്റിങ്‌ അഥവാ ഇടവിട്ടുള്ള ഉപവാസം. എട്ട്‌ മണിക്കൂറിനുള്ളില്‍ ഒരു ദിവസം കഴിക്കേണ്ട പ്രധാനഭക്ഷണങ്ങളെല്ലാം കഴിച്ച്‌ ശേഷിക്കുന്ന സമയം ഉപവസിക്കുന്ന ഭക്ഷണരീതിയാണ്‌ ഇത്‌. എന്നാല്‍ ഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്ന ഈ ഭക്ഷണരീതി ഹൃദയാഘാതം മൂലമുള്ള മരണസാധ്യത വര്‍ധിപ്പിക്കുന്നതായി പുതിയ പഠനത്തില്‍ കണ്ടെത്തി.

പ്രഭാതഭക്ഷണം ഒഴിവാക്കി ഉച്ചയോടെ മധ്യാഹ്നഭക്ഷണവും രാത്രി എട്ട്‌ മണിക്കുള്ളില്‍ അത്താഴവും ഇന്റര്‍മിറ്റന്റ്‌ ഫാസ്റ്റിങ്‌ അനുസരിച്ച്‌ കഴിക്കേണ്ടതാണ്‌. ഇത്തരത്തില്‍ കഴിക്കുന്നത്‌ പക്ഷേ ഹൃദയത്തിന്‌ അത്ര നല്ലതല്ലെന്നാണ്‌ 20,000 പേരില്‍ പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്‌. ഇന്റര്‍മിറ്റന്റ്‌ ഫാസ്റ്റിങ്‌ പിന്തുടരുന്നവര്‍ അത്‌ പിന്തുടരാത്തവരെ അപേക്ഷിച്ച്‌ ഹൃദ്രോഗം മൂലം മരണപ്പെടാനുള്ള സാധ്യത 91 ശതമാനം അധികമാണെന്ന്‌ ഗവേഷക റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു.

Representative image. Photo Credit: TanyaJoy/istockphoto.com
ADVERTISEMENT

മുന്‍പ്‌ ഹൃദ്രോഗമുണ്ടായിരുന്നവര്‍ ഇത്‌ മൂലമോ പക്ഷാഘാതം മൂലമോ മരണപ്പെടാനുളള സാധ്യത ഇന്റര്‍മിറ്റന്റ്‌ ഫാസ്റ്റിങ്‌ 66 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായും റിപ്പോര്‍ട്ട്‌ കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച്‌ 18 മുതല്‍ 21 വരെ അമേരിക്കയിലെ ഷിക്കാഗോയില്‍ നടന്ന അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്റെ ശാസ്‌ത്രീയ സെഷനുകളിലൊന്നില്‍ ഈ പഠനത്തിലെ കണ്ടെത്തലുകള്‍ അവതരിപ്പിക്കപ്പെട്ടു. എന്നാല്‍ ഈ കണ്ടെത്തലുകള്‍ പ്രാഥമികം മാത്രമാണെന്നും പൂര്‍ണ്ണരൂപത്തിലുള്ള പഠനറിപ്പോര്‍ട്ട്‌ ഇനിയും പുറത്തിറങ്ങിയിട്ടില്ലെന്നും അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

English Summary:

New Study Links Intermittent Fasting to Increased Heart Attack Risk