94–ാമത് ഓസ്കർ നിശയിൽ പെട്ടെന്നാണ് നടൻ വിൽ സ്മിത്ത് വേദിയിലേക്കു കയറിച്ചെന്ന് അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിന്റെ കരണത്തൊന്നു പൊട്ടിച്ചത്. അതുവരെ വളരെ സരസമായി തമാശകൾ പറഞ്ഞ് സദസ്സിനെ കയ്യിലെടുത്ത ക്രിസ് റോക്കിന് എന്താണെന്നു സംഭവിക്കുന്നതെന്നുപോലും മനസ്സിലാകുംമുൻപേ വിൽ സ്മിത്ത് അടിയും കഴിഞ്ഞ്

94–ാമത് ഓസ്കർ നിശയിൽ പെട്ടെന്നാണ് നടൻ വിൽ സ്മിത്ത് വേദിയിലേക്കു കയറിച്ചെന്ന് അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിന്റെ കരണത്തൊന്നു പൊട്ടിച്ചത്. അതുവരെ വളരെ സരസമായി തമാശകൾ പറഞ്ഞ് സദസ്സിനെ കയ്യിലെടുത്ത ക്രിസ് റോക്കിന് എന്താണെന്നു സംഭവിക്കുന്നതെന്നുപോലും മനസ്സിലാകുംമുൻപേ വിൽ സ്മിത്ത് അടിയും കഴിഞ്ഞ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

94–ാമത് ഓസ്കർ നിശയിൽ പെട്ടെന്നാണ് നടൻ വിൽ സ്മിത്ത് വേദിയിലേക്കു കയറിച്ചെന്ന് അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിന്റെ കരണത്തൊന്നു പൊട്ടിച്ചത്. അതുവരെ വളരെ സരസമായി തമാശകൾ പറഞ്ഞ് സദസ്സിനെ കയ്യിലെടുത്ത ക്രിസ് റോക്കിന് എന്താണെന്നു സംഭവിക്കുന്നതെന്നുപോലും മനസ്സിലാകുംമുൻപേ വിൽ സ്മിത്ത് അടിയും കഴിഞ്ഞ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

94–ാമത് ഓസ്കർ നിശയിൽ പെട്ടെന്നാണ് നടൻ വിൽ സ്മിത്ത് വേദിയിലേക്കു കയറിച്ചെന്ന് അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിന്റെ കരണത്തൊന്നു പൊട്ടിച്ചത്. അതുവരെ വളരെ സരസമായി തമാശകൾ പറഞ്ഞ് സദസ്സിനെ കയ്യിലെടുത്ത ക്രിസ് റോക്കിന് എന്താണെന്നു സംഭവിക്കുന്നതെന്നുപോലും മനസ്സിലാകുംമുൻപേ വിൽ സ്മിത്ത് അടിയും കഴിഞ്ഞ് വേദിയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. ഭാര്യ പിങ്കെറ്റ് സ്മിത്തിന്റെ വൈരൂപ്യത്തെ പരിഹസിച്ചതുകേട്ടാണ് വിൽ സ്മിത്ത് പ്രകോപിതനായത്. അലോപ്പേഷ്യ എന്ന രോഗാവസ്ഥ മൂലം മുടി മുഴുവൻ കൊഴിഞ്ഞ നിലയിലാണ് പിങ്കെറ്റ്. ഈ രോഗാവസ്ഥയെയാണ് ഡെമി മൂറിന്റെ ജിഐ ജെയിൻ എന്ന ചിത്രത്തിലെ കഥാപാത്രത്തോട് ഉപമിച്ച് ക്രിസ് റോക്ക് പരിഹാസ വിഷയമാക്കിയത്

 

ADVERTISEMENT

ഇതിനു പിന്നാലെ നിരവധി പേർ അലോപേഷ്യ രോഗത്തിന്റെ സങ്കീർണാവസ്ഥകളെക്കുറിച്ച് പങ്കുവച്ചിരുന്നു. നടി സമീറ റെഡ്ഡിയും അക്കൂട്ടത്തിലുണ്ട്. മുടികൊഴിച്ചിൽ വർധിച്ചതും വൈകാതെ അത് അലോപേഷ്യ ആണെന്ന് തിരിച്ചറിഞ്ഞതും സമീറ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

 

‘2016 ലാണ് തനിക്ക് അലോപേഷ്യ ഉണ്ടെന്ന് തിരിച്ചറിയുന്നത്. തലയുടെ പുറകുവശത്ത് രണ്ടിഞ്ചോളം കഷണ്ടിയുണ്ടെന്ന് അക്ഷയ് കണ്ടു. ഒരു മാസത്തിനുള്ളിൽ അത്തരത്തിൽ വീണ്ടും രണ്ടിടത്ത് കണ്ടു. അത് ഉൾക്കൊള്ളുക പ്രയാസമായിരുന്നു. വൈകാരികമായി അതിനോട് പൊരുത്തപ്പെടുക പ്രയാസമായിരുന്നു. മുടികൊഴിച്ചിലിന് മാത്രമല്ല അതുമൂലമുണ്ടാകുന്ന മാനസികാവസ്ഥയ്ക്കു കൂടിയാണ് ചികിത്സ വേണ്ടത്.  കോർട്ടികോസ്റ്റിറോയ്ഡ്സ് ഇഞ്ചക്‌ഷനുകൾ ശിരോചർ‌മത്തിൽ വച്ചതോടെ മുടി കൊഴിഞ്ഞ ഭാഗങ്ങളിൽ കിളിർത്തു തുടങ്ങിയെന്നും നിലവിൽ ആരോഗ്യകരമായ മുടിയാണ് തനിക്ക് ഉള്ളത്. പക്ഷേ ജീവിതത്തിന്റെ ഏതുഘട്ടത്തിൽ വേണമെങ്കിലും ഈ അവസ്ഥ തിരിച്ചുവരാമെന്നും സമീറ പോസ്റ്റിൽ പറയുന്നു. 

 

ADVERTISEMENT

അലോപ്പേഷ്യ അത്ര നിസ്സാരമല്ല

അലോപ്പേഷ്യ– മുടികൊഴിച്ചിലിന്റെ ഏറ്റവും ഭീകരാവസ്ഥ എന്നുവേണം ഈ രോഗത്തെ വിശേഷിപ്പിക്കാൻ. ഒരു വ്യക്തിയുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം ഏറ്റവും ദുർബലമാകുകയും ഇത് ഹെയർ ഫോളിക്കിൾസിനെ ബാധിക്കുകയും  ചെയ്യുമ്പോഴാണ് അലോപ്പേഷ്യ എന്ന രോഗം ഉണ്ടാകുന്നത്. മുടിയെയും മുഖത്തെയുമാണ് ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. തലയിൽ പലയിടത്തായി മുടി വട്ടത്തിൽ കൊഴിയുന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷണം. ചിലർക്ക് ഈ മുടികൊഴിച്ചിൽ അല്ലാതെ മറ്റൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകില്ലെന്ന് യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് പറയുന്നു. 

 

അലോപ്പേഷ്യ എന്ന രോഗാവസ്ഥയ്ക്കു പിന്നിൽ ജനിതകപരവും അല്ലാത്തതുമായ കാരണങ്ങൾ ഉണ്ടായേക്കാം. ജീവിതശൈലി, പരിതസ്ഥിതി തുടങ്ങിയ കാരണങ്ങൾ മൂലവും ഒരാളിൽ അനിയന്ത്രിതമായ മുടികൊഴിച്ചിൽ സംഭവിച്ചേക്കാം. യുഎസിൽ മാത്രം ഏകദേശം 7 ദശലക്ഷം പേരിൽ ഈ രോഗാവസ്ഥ കണ്ടുവരുന്നു. ചിലരിൽ തലമുടി ഭാഗികമായും ചിലരിൽ പൂർണമായും നഷ്ടമാകുന്നു. കൂടുതലും 30 വയസ്സിൽ താഴെയുള്ളവരിൽത്തന്നെ അലോപ്പേഷ്യ കണ്ടുവരാറുണ്ടെങ്കിലും ഏതു പ്രായത്തിലും സ്ത്രീപുരുഷ ഭേദമന്യേ ഈ രോഗം പിടിപെടാം. 

ADVERTISEMENT

 

ചികിത്സയില്ല

മുടി വീണ്ടും വളരാൻ സഹായിക്കുന്ന ചില ചികിത്സകൾ പരീക്ഷിക്കാമെന്നല്ലാതെ അലോപ്പേഷ്യക്കു പ്രത്യേകം ചികിത്സാ സംവിധാനമില്ല. വളരെ ശക്തികൂടിയ കോർട്ടിക്കോ സ്റ്റിറോയിഡ്സ് ആണ് മിക്കവരിലും രോഗം ഭേദമാകാൻ നൽകിവരുന്നത്. ടാബ്‌ലെറ്റ് രൂപത്തിലോ കുത്തിവയ്പായോ ഓയിൻമെന്റായോ ഈ സ്റ്റിറോയ്ഡ് ശരീരത്തിലെത്തിക്കുന്നു. മുടി വീണ്ടും വളരാനുള്ള ചില ചികിത്സകളും നൽകാമെങ്കിലും മുടികൊഴിച്ചിൽ പൂർണമായും തടയാൻ സാധിക്കണമെന്നു നിർബന്ധമില്ല. ഫോട്ടോ കീമോതെറപ്പിയും ചിലരിൽ പരീക്ഷിച്ചുനോക്കാറുണ്ട്. 

 

മനക്കരുത്ത് ചോരരുത്

അലോപ്പേഷ്യ ഒരു തരത്തിലും മറ്റൊരാളിലേക്കു പകരുന്ന രോഗമല്ല. ഈ രോഗം ബാധിച്ചവരെ മുടി തിരിച്ചുകൊണ്ടുവരാനല്ല, മറിച്ച് ഈ രോഗാവസ്ഥയെ വൈകാരികമായി നേരിടാനുള്ള കരുത്ത് പകരാനാണ് ചികിൽസിക്കുക. പ്രത്യേകിച്ചും സ്ത്രീകളെ ഈ രോഗം വളരെ ഭീകരമായി തളർത്തുന്നു. യൗവനത്തിലേ മുടിയും കൺപീലിയും പുരികവും നഷ്ടമാകുന്ന യുവതികൾ അലോപ്പേഷ്യയ്ക്കല്ല മറിച്ച് അവരുടെ വിഷാദരോഗത്തിനു മരുന്നു കഴിക്കേണ്ട അവസ്ഥവരെ എത്തറുണ്ട്. ഈ രോഗമുള്ളവരുടെ കൂട്ടായ്മകൾ പല വിദേശ രാജ്യങ്ങളിലുമുണ്ട്. ഇവർക്കായി കൗൺസലിങ് തെറപ്പി ഉൾപ്പെടെയുള്ള സംവിധാനങ്ങളും നിലവിലുണ്ട്. 

Content Summary : Sameera Reddy about alopecia disease