രക്തത്തില്‍ കൊളസ്ട്രോള്‍ തോത് ഉയരുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുള്‍പ്പെടെ നിരവധി സങ്കീര്‍ണതകളിലേക്ക് നയിക്കാം. പലപ്പോഴും വലിയ സൂചനകളൊന്നും നല്‍കാതെ എത്തുന്നതിനാല്‍ കൊളസ്ട്രോളിനെ നിശബ്ദ കൊലയാളി എന്ന് വിളിക്കാറുണ്ട്. എന്നാല്‍ കൊളസ്ട്രോള്‍ ഉയരുന്നതിന്‍റെ ചില ലക്ഷണങ്ങള്‍ കണ്ണുകളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രക്തത്തില്‍ കൊളസ്ട്രോള്‍ തോത് ഉയരുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുള്‍പ്പെടെ നിരവധി സങ്കീര്‍ണതകളിലേക്ക് നയിക്കാം. പലപ്പോഴും വലിയ സൂചനകളൊന്നും നല്‍കാതെ എത്തുന്നതിനാല്‍ കൊളസ്ട്രോളിനെ നിശബ്ദ കൊലയാളി എന്ന് വിളിക്കാറുണ്ട്. എന്നാല്‍ കൊളസ്ട്രോള്‍ ഉയരുന്നതിന്‍റെ ചില ലക്ഷണങ്ങള്‍ കണ്ണുകളില്‍ ദൃശ്യമാകാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 

ADVERTISEMENT

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കണ്ണിന് ചുറ്റുമുള്ള ചര്‍മത്തില്‍ ഉണ്ടാകുന്ന മഞ്ഞ നിറത്തിലുള്ള കൊഴുപ്പിന്‍റെ നിക്ഷേപമാണ്. സാന്തലെസ്മ എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. ഇതിന് പുറമേ കാഴ്ച മങ്ങല്‍, കാഴ്ചയില്‍ ഇരുണ്ട കുത്തുകളും വരകളും, കണ്ണിന് ചുറ്റും വേദന, കോര്‍ണിയക്ക് ചുറ്റും ഒരു വലയമുണ്ടാകല്‍ പോലുള്ള ലക്ഷണങ്ങളും ഉണ്ടാകാം. ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യസഹായം തേടാന്‍ വൈകരുത്. 

ADVERTISEMENT

കണ്ണുമായി ബന്ധപ്പെട്ട ഈ സൂചനകള്‍ക്ക് പുറമേ മറ്റ് ചില ലക്ഷണങ്ങളും കൊളസ്ട്രോള്‍ ശരീരത്തില്‍ പ്രതിഫലിപ്പിക്കാറുണ്ട്. മനംമറിച്ചില്‍, ഛര്‍ദ്ദി, മരവിപ്പ്, അമിതമായ ക്ഷീണം, ഉയര്‍ന്ന രക്തസമ്മര്‍ദം, ശ്വാസംമുട്ടല്‍, നിരന്തരമായ നെഞ്ച് വേദന എന്നിവയെല്ലാം കൊളസ്ട്രോളിന്‍റെ സൂചനകളാണ്. 

ADVERTISEMENT

ഭക്ഷണക്രമത്തില്‍ നിന്ന് ട്രാന്‍സ്ഫാറ്റ് നീക്കം ചെയ്തും  ഒമേഗ-3യും വേ പ്രോട്ടീനും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയും മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങള്‍ ഒഴിവാക്കിയും വ്യായാമം ജീവിതക്രമത്തിന്‍റെ ഭാഗമാക്കിയുമെല്ലാം ശരീരത്തിലെ കൊളസ്ട്രോള്‍ തോത് നിയന്ത്രണത്തില്‍ നിര്‍ത്താവുന്നതാണ്.  

Content Summary: High Cholesterol Symptoms In Eyes