ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഉപ്പ് ചേർക്കുന്ന ശീലം ഉണ്ടോ? എങ്കിൽ ആ ശീലം ഉപേക്ഷിക്കുന്നതാകും നല്ലത്. ഭക്ഷണം കഴിക്കും മുൻപ് ഉപ്പ് ചേർത്ത് പതിവായി കഴിക്കുന്നത് ഗുരുതരമായ വൃക്കരോഗത്തിന് കാരണമാകും എന്ന് പഠനം. സി.കെ.‍‍ഡി എന്നും അറിയപ്പെടുന്ന (Chronic Kidney Disease) വൃക്കരോഗം, ദീർഘകാലവൃക്കത്തകരാറിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഉപ്പ് ചേർക്കുന്ന ശീലം ഉണ്ടോ? എങ്കിൽ ആ ശീലം ഉപേക്ഷിക്കുന്നതാകും നല്ലത്. ഭക്ഷണം കഴിക്കും മുൻപ് ഉപ്പ് ചേർത്ത് പതിവായി കഴിക്കുന്നത് ഗുരുതരമായ വൃക്കരോഗത്തിന് കാരണമാകും എന്ന് പഠനം.

സി.കെ.‍‍ഡി എന്നും അറിയപ്പെടുന്ന (Chronic Kidney Disease) വൃക്കരോഗം, ദീർഘകാലവൃക്കത്തകരാറിനും കാരണമാകുമെന്നും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥ വരെ വന്നേക്കാമെന്നും ജമാനെറ്റ്‌‌വർക്ക് ഓപ്പൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഇടയ്ക്കാണെങ്കിൽ പോലും ഭക്ഷണത്തിൽ ഉപ്പ് വിതറി കഴിക്കുന്നത് വൃക്കത്തകരാറിനുള്ള സാധ്യത കൂട്ടും. 

Representative Image. Photo Credit : Jirkaejc / iStockPhoto.com
ADVERTISEMENT

യുകെബയോബാങ്കിൽ നിന്നും 4,65,288 പേരുടെ ആരോഗ്യവിവരങ്ങൾ പഠനത്തിനായി ശേഖരിച്ചു. 37 മുതൽ 73 വയസ് വരെ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഇവരുടെ ശരിയായ പ്രായം 56 വയസ് ആയിരുന്നു. പഠനത്തിന്റെ ആരംഭത്തിൽ ഇവർക്കാർക്കും വൃക്കരോഗം ഉണ്ടായിരുന്നില്ല. 12 വർഷക്കാലം ഇവരുടെ ആരോഗ്യവിവരങ്ങൾ നിരീക്ഷിച്ചു. ഭക്ഷണത്തിൽ എത്രത്തോളം ഉപ്പ് ചേർക്കുന്നുവെന്നും പരിശോധിച്ചു. 

മനുഷ്യശരീരത്തിന് ഫ്ലൂയിഡുകളെ ബാലൻസ് ചെയ്യാനും നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും ഉപ്പ് ആവശ്യമാണ്. ദിവസം 2,300 മില്ലിഗ്രാമിലധികം ഉപ്പ് കഴിക്കാൻ പാടില്ല എന്നാണ് ഭക്ഷ്യമാർഗരേഖകൾ പറയുന്നത്. ഇത് ഏതാണ്ട് 1 ടീസ്പൂൺ അളവിലുള്ള ഉപ്പ് ആണ്. 

ADVERTISEMENT

പഠനത്തിന്റെ തുടക്കത്തിൽ, ഭക്ഷണത്തിൽ ഉപ്പ് ചേർക്കുന്നവർ പുകവലിക്കുന്നവരോ, പ്രമേഹം, ഹൃദയപ്രശ്നങ്ങൾ ഇവ ഉള്ളവരോ ആയിരുന്നു എന്നു കണ്ടു. ഇവർ പൊണ്ണത്തടിയും അമിതഭാരവും ഉള്ളവരും ആയിരുന്നു ഇവരുടെ വൃക്കകളുടെ പ്രവർത്തനവും കുറവായിരുന്നിരിക്കാം. നിലവിൽ പ്രമേഹം ഉൾപ്പെടെയുള്ള രോഗാവസ്ഥകൾ ഉള്ളവരിൽ ഇടയ്ക്കു മാത്രം ഉപ്പ് ചേർത്ത് ഭക്ഷണം കഴിക്കുന്നത് പോലും ഗുരുതരമായ വൃക്കരോഗം വരാനുള്ള സാധ്യത കൂട്ടും എന്നു കണ്ടു. ഉപ്പ് അപൂർവമായി മാത്രമോ, ഒട്ടും ഉപ്പ് ചേർക്കാത്തവരെയോ അപേക്ഷിച്ച് എപ്പോഴും ഭക്ഷണം ഉപ്പ് ചേർത്ത് കഴിക്കുന്നവരിൽ വൃക്കരോഗസാധ്യത വർധിക്കുന്നതായും പഠനത്തിൽ കണ്ടു. ന്യൂ ഓർലിയൻസിലെ ടുലേൻ സർവകലാശാല ഗവേഷകരാണ് പഠനം നടത്തിയത്. 

ഉപ്പിന്റെ ഉയർന്ന ഉപയോഗം വൃക്കത്തകരാറിനു പുറമെ ഹൃദയസംബന്ധമായ രോഗങ്ങളിലേക്കും, നേരത്തേയുള്ള മരണത്തിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമാകും എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ADVERTISEMENT

നല്ല ഭക്ഷണം കഴിച്ച് എങ്ങനെ ആരോഗ്യം സംരക്ഷിക്കാം: വിഡിയോ

English Summary:

Regularly adding salt to food can cause kidney Damage