പക്ഷാഘാതം, അല്‍സ്‌ഹൈമേഴ്‌സ്‌, മെനിഞ്ചൈറ്റിസ്‌, ഡയബറ്റിക്‌ ന്യൂറോപതി എന്നിങ്ങനെ നാഡീവ്യൂഹ ക്ഷതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി ജീവിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം ഗണ്യമായി ഉയരുന്നതായി പഠനറിപ്പോര്‍ട്ട്‌. കഴിഞ്ഞ 30 വര്‍ഷത്തില്‍ ഈ രോഗങ്ങളുടെ നിരക്ക്‌ 18 ശതമാനം വര്‍ദ്ധിച്ചതായി ഗ്ലോബല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പക്ഷാഘാതം, അല്‍സ്‌ഹൈമേഴ്‌സ്‌, മെനിഞ്ചൈറ്റിസ്‌, ഡയബറ്റിക്‌ ന്യൂറോപതി എന്നിങ്ങനെ നാഡീവ്യൂഹ ക്ഷതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി ജീവിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം ഗണ്യമായി ഉയരുന്നതായി പഠനറിപ്പോര്‍ട്ട്‌. കഴിഞ്ഞ 30 വര്‍ഷത്തില്‍ ഈ രോഗങ്ങളുടെ നിരക്ക്‌ 18 ശതമാനം വര്‍ധിച്ചതായി ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ്‌ ഡിസീസ്‌, ഇഞ്ചുറീസ്‌ ആന്‍ഡ്‌ റിസ്‌ക്‌ ഫാക്ടേഴ്‌സ്‌ സ്റ്റഡി എന്ന റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു.

2021ല്‍ ലോകത്ത്‌ 340 കോടി പേര്‍ക്കെങ്കിലും നാഡീവ്യൂഹപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളതായി പഠനറിപ്പോര്‍ട്ട്‌ പറയുന്നു. പക്ഷാഘാതം, നവജാത ശിശുക്കളിലെ മസ്‌തിഷ്‌കവീക്കം, മൈഗ്രേയ്‌ന്‍, അള്‍സ്‌ഹൈമേഴ്‌സ്‌, ഡിമന്‍ഷ്യ, ഡയബറ്റിക്‌ ന്യൂറോപതി, മെനിഞ്ചൈറ്റിസ്‌, ചുഴലി, പ്രായം തികയാത്ത ജനനത്തെ തുടര്‍ന്നുള്ള നാഡീവ്യൂഹപരമായ സങ്കീര്‍ണ്ണതകള്‍, ഓട്ടിസം, നാഡീവ്യൂഹ സംവിധാനത്തിലെ അര്‍ബുദം എന്നിവയാണ്‌ ആശങ്ക ഉളവാക്കുന്ന പ്രധാനപ്പെട്ട നാഡീവ്യൂഹ രോഗങ്ങള്‍.

ADVERTISEMENT

ഇന്ത്യയില്‍ 2021ല്‍ ഒരു ലക്ഷം പേരില്‍ 5000 പേര്‍ക്ക്‌ എന്ന കണക്കില്‍ നാഡീവ്യൂഹ രോഗങ്ങളും 113 എന്ന കണക്കില്‍ ഇത്‌ മൂലമുള്ള മരണങ്ങളും ഉണ്ടായി. പ്രമേഹം മൂലം നാഡീവ്യൂഹങ്ങള്‍ക്ക്‌ ക്ഷതം സംഭവിക്കുന്ന ഡയബറ്റിക്‌ ന്യൂറോപതിയും പക്ഷാഘാതവും ഇന്ത്യക്കാര്‍ മുഖ്യമായും കരുതിയിരിക്കണമെന്ന്‌ പബ്ലിക്‌ ഹെല്‍ത്ത്‌ ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യയിലെ ഹോണററി പ്രഫസര്‍ കെ. ശ്രീനാഥ്‌ റെഡ്ഡി ഇന്ത്യന്‍ എക്‌സ്‌പ്രസിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Representative Image. Photo Credit : Simpson33/ iStockPhoto.com

പ്രമേഹം വര്‍ധിക്കുന്നതിനനുസരിച്ച്‌ ഡയബറ്റിക്‌ ന്യൂറോപതി ബാധിതരുടെ എണ്ണം 1990 ന്‌ ശേഷം മൂന്ന്‌ മടങ്ങ്‌ ആഗോള തലത്തില്‍ വര്‍ധിച്ചതായാണ്‌ കണക്കുകള്‍. ടൈപ്പ്‌ 2 പ്രമേഹം നേരത്തെ നിര്‍ണ്ണയിച്ച്‌ ജീവിതശൈലി മാറ്റങ്ങള്‍ ഉറപ്പാക്കുന്ന പ്രാഥമിക ആരോഗ്യപരിചരണ സംവിധാനം ഇന്ത്യയ്‌ക്ക്‌ ആവശ്യമാണെന്നും പ്രഫസര്‍ റെഡ്ഡി കൂട്ടിച്ചേര്‍ക്കുന്നു. ലാന്‍സെറ്റ്‌ ന്യൂറോളജി ജേണലിലാണ്‌ ഗവേഷണറിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

English Summary:

Neurological Disorders on the Rise: Stroke, Alzheimer's, and Diabetic Neuropathy Threaten Millions