പൂപ്പൽ വർഗത്തിൽപ്പെട്ട ഒരിനം സസ്യങ്ങളുടെ ഫലമാണ് കൂൺ. ഭക്ഷ്യയോഗ്യമായ കുമിളുകളെ മഷ്‌റൂം എന്നു വിളിക്കുന്നു. കൂണിനങ്ങൾ ഏകദേശം 10,000 ഉണ്ടെങ്കിലും രണ്ടായിരത്തോളം മാത്രമാണ് ഭക്ഷ്യയോഗ്യമായവ. കേരളത്തിൽ കൃഷി ചെയ്യാവുന്നവ 250 ഓളം ഇനങ്ങൾ മാത്രം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന ഇനം ബട്ടൺ കൂൺ ആണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂപ്പൽ വർഗത്തിൽപ്പെട്ട ഒരിനം സസ്യങ്ങളുടെ ഫലമാണ് കൂൺ. ഭക്ഷ്യയോഗ്യമായ കുമിളുകളെ മഷ്‌റൂം എന്നു വിളിക്കുന്നു. കൂണിനങ്ങൾ ഏകദേശം 10,000 ഉണ്ടെങ്കിലും രണ്ടായിരത്തോളം മാത്രമാണ് ഭക്ഷ്യയോഗ്യമായവ. കേരളത്തിൽ കൃഷി ചെയ്യാവുന്നവ 250 ഓളം ഇനങ്ങൾ മാത്രം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന ഇനം ബട്ടൺ കൂൺ ആണ്. എന്നാൽ, കേരളത്തിൽ കൃഷിക്ക് അനുയോജ്യം ചിപ്പിക്കൂണും പാൽക്കൂണുമാണ്. 

ചിപ്പിക്കൂണുകളിൽ പ്രധാനപ്പെട്ടവ വെള്ള നിറത്തിലുള്ള പ്ലൂറോട്ടസ് ഫ്ലോറിഡ, പിങ്ക് നിറത്തിലുള്ള പ്ലൂറോട്ടസ് ഈയസ്, ചാരനിറമുള്ള പ്ലൂറോട്ടസ് സാജർ - കാജു, നീളമുള്ള തണ്ടോടു കൂടിയ പ്ലൂറോട്ടസ് അൾമേറിയസ് എന്നിവയാണ്. വെള്ള നിറത്തിലുള്ള പാൽക്കൂൺ കാലോസൈബ് ജനുസിൽപെടുന്നു. പ്രകൃതിയിൽ കൂണുകളെ കച്ചിക്കൂനകളിലും ജീർണിച്ച മരത്തടികളിലും ചിതൽപ്പുറ്റുകളുള്ള സ്ഥലങ്ങളിലും മരങ്ങളുടെ തടങ്ങളിലും ജൈവാംശം കൂടുതലുള്ള മണ്ണിലും കാണാം. 

ADVERTISEMENT

ഏത് പ്രായത്തിലുള്ളവർക്കും കഴിക്കാവുന്ന ഒരു സമ്പൂർണ സംരക്ഷിതാഹാരമാണ് കൂൺ. ഇനം, വളർച്ചാഘട്ടം, കാലാവസ്ഥ ഉപയോഗിക്കുന്ന ജൈവാവശിഷ്ടം എന്നിവയെ ആശ്രയിച്ച് കൂണിന്റെ പോഷകാഹാരമൂല്യം വ്യത്യാസപ്പെട്ടിരിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. കൂൺ, മാംസ്യം, ഭക്ഷ്യനാരുകൾ, വൈറ്റമിനുകൾ, ധാതുലവണങ്ങൾ എന്നിവയുടെ കലവറയാണ്. കൂണിലെ അന്നജം വിഘടിക്കപ്പെടുമ്പോൾ സ്റ്റാർച്ച്, പെന്റോസുകൾ, ഹെക്‌സോസുകൾ, ഡൈസാക്രയിഡുകൾ, അമിനോ ഷുഗറുകൾ, ഷുഗർ ആൽക്കഹോളുകൾ എന്നിവ ഉണ്ടാകുന്നു. നാരിലെ ഘടകങ്ങൾ ഭാഗികമായി ദഹിക്കപ്പെടുന്ന പോളീസാക്റൈഡുകളും കൈറ്റിനുമാണ് ഭക്ഷ്യക്കൂണുകളിലെ  കൊഴുപ്പ് അപൂരിത വിഭാഗത്തിൽപെടുന്നു. അതിനാൽ കലോറി മൂല്യം വളരെ കുറവും കൊളസ്‌ട്രോൾ രഹിതവുമാണ്. 

കൂൺ മനുഷ്യന്റെ രോഗപ്രതിരോധശക്തിയെ വർധിപ്പിക്കുന്നു. കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു. ഭക്ഷ്യയോഗ്യമായ മിക്ക കൂണുകളും പ്രോസ്റ്റേറ്റ്, ബ്രസ്റ്റ് കാൻസറുകളെ തടുക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. റേഡിയോ കീമോതെറാപ്പികളുടെ പാർശ്വഫലങ്ങൾ കുറയ്ക്കുവാനും ഇവയ്ക്ക് കഴിവുള്ളതായി ലെന്റിനുല, ട്രാമീറ്റസ്, ബട്ടൺ എന്നീ കൂണുകളുടെ പഠനങ്ങൾ തെളിയിക്കുന്നു. രക്തത്തിലെ ഗ്ലുക്കോസിന്റെ അളവിനെ കുറയ്ക്കുവാൻ ചിപ്പിക്കൂണുകൾക്കും കഴിവുണ്ട്. ബട്ടൺ കൂണിന്റെ ഉപയോഗം ഇൻസുലിന്റെ ഉൽപാദനം കൂട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം കൊളസ്‌ട്രോൾ എന്നീ ജീവിതശൈലീരോഗങ്ങൾക്ക് കൂൺ ഒരു പ്രതിവിധിയാണ്.

ADVERTISEMENT

വൈറസ്, ബാക്‌ടീരിയ, കുമിൾ എന്നിവ കൊണ്ടുണ്ടാകുന്ന പല രോഗങ്ങൾക്കും കൂൺ ഉപയോഗം തടയിടുന്നു. ശരീരത്തിലെ രോഗകാരികളായ തന്മാത്രകളുടെ നശീകരണം, നീർവീഴ്‌ച കുറയ്ക്കുക എന്നീ കഴിവുകൾ കൂണിനുണ്ട്. സോഡിയം-പൊട്ടാസ്യത്തിന്റെ സുരക്ഷിതമായ അനുപാതം, രക്തചംക്രമണത്തിന്റെ സന്തുലിതാവസ്ഥ ക്രമീകരിക്കുന്നതിനാൽ ഹൃദയത്തിന്റെ ഒരു ടോണിക്കായി കൂണിനെ കരുതാം.

കരൾ, കിഡ്‌നി എന്നിവയെ സംരക്ഷിക്കുന്നതായി കാണുന്നു. ശ്വാസകോശരോഗങ്ങളെ പരിഹരിക്കുന്നു. വിളർച്ചയെ തടയുന്നു. നല്ല മാനസികാവസ്ഥ നിലനിർത്തുവാനും കൂൺ സഹായകമാണ്. അമിത മാംസഭോജനവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്നങ്ങളാലും പച്ചക്കറികളിലെ കീടനാശിനികളുടെ അവശിഷ്ട വിഷാംശത്താലും മലയാളിയുടെ തീൻ മേശയിൽ കൂണിന് സവിശേഷമായ ഒരിടം കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നതായി പറയാം. ദിവസവും അൻപത് ഗ്രാം ചിപ്പിക്കൂൺ കഴിക്കൂ, രോഗങ്ങളെ അകറ്റൂ എന്നാകട്ടെ കേരള ജനതയുടെ ഭക്ഷ്യശീലത്തെ അടിസ്ഥാനപ്പെടുത്തിയുള്ള മുദ്രാവാക്യം.

ADVERTISEMENT

English Summary : Health benefits of mushroom