മലയാളികളുടെ പാചകത്തിൽ തീർച്ചയായും ഉൾപ്പെടുന്ന ഒന്നാണ് ഉള്ളി. ചെറിയ ഉള്ളിയും സവാള എന്ന വലിയ ഉള്ളിയും വളരെ സാധാരണമായി ഉപയോഗിക്കുന്നു. സവാള സാലഡിൽ ചേർത്ത് പച്ചയായും ഉപയോഗിച്ചു വരുന്നു. കറികൾക്ക് രുചിയും ഗന്ധവും കൂട്ടുമെന്നു മാത്രമല്ല ഈ ചൂടുകാലത്ത് ഉള്ളി കഴിക്കുന്നത് ചൂടിനെ പ്രതിരോധിക്കാനും സഹായിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉള്ളിക്ക് വിലകൂടിയാൽ മലയാളിയോളം ടെൻഷനടിക്കുന്ന മറ്റാരെങ്കിലും ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. പച്ചയ്ക്കും വേവിച്ചും നമ്മുടെ തീൻമേശയിൽ ഇടം പിടിക്കുന്ന ഉള്ളി നമ്മുടെ ഭക്ഷണത്തിൽ അത്രയേറെ പ്രധാനപ്പെട്ടതാണ്. കറികൾക്ക് രുചിയും ഗന്ധവും കൂട്ടുമെന്നു മാത്രമല്ല ഈ ചൂടുകാലത്ത് ഉള്ളി കഴിക്കുന്നത് ചൂടിനെ പ്രതിരോധിക്കാനും സഹായിക്കും. നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള ഉള്ളി ചൂടിനെ പ്രതിരോധിക്കുന്നതെങ്ങനെ എന്നു നോക്കാം.

വേനൽക്കാലത്ത് നിർജലീകരണം തടയാനും ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താനും ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ഉള്ളിൽ ധാരാളം ജലം അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. ശരീരത്തിൽ ഫ്ലൂയിഡ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന ഇലക്ട്രോലൈറ്റ് ആയ പൊട്ടാസ്യം ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്. ചൂടുകാലത്ത് അമിതമായി വിയർക്കുന്നതു മൂലം ഉണ്ടാകുന്ന ഇലക്ട്രോലൈറ്റ് ഇംബാലൻസ് തടയാനും ശരീരത്തിൽ ജലാംശം നിലനിർത്താനും ഭക്ഷണത്തിൽ ഉള്ളി ഉൾപ്പെടുത്തിയാൽ മതി.

ADVERTISEMENT

∙ശരീരതാപനില കുറച്ച് ചൂടിൽ നിന്ന് ആശ്വാസമേകാനും ശരീരത്തെ തണുപ്പിക്കാനും ഉള്ള കഴിവ് ഉള്ളിക്കുണ്ട്. പച്ചയോ ചെറുതായി വേവിച്ചോ ഉള്ളി കഴിക്കുമ്പോൾ അത് ക്യുവർസെറ്റിൻ, സൾഫർ സംയുക്തങ്ങളെ പുറന്തള്ളുന്നു. ഇത് ശരീരത്തിന് തണുപ്പ് നൽകും. സാലഡിലും സാൻഡ്‌വിച്ചിലും സൂപ്പിലും ഉള്ളി ചേർക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും.

∙വേനൽച്ചൂട് ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ്സ് വർധിപ്പിക്കും. ഇത് ഇൻഫ്ലമേഷനും കോശങ്ങളുടെ തകരാറിനും കാരണമാകും. ഫ്ലേവനോയ്ഡുകൾ, ഫിനോലിക് സംയുക്തങ്ങൾ, വിറ്റമിൻ സി തുടങ്ങിയ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ഉള്ളി. ഇത് ഫ്രീറാഡിക്കലുകളെ നിർവീര്യമാക്കി ഓക്സീകരണസമ്മർദം കുറയ്ക്കുന്നു. അൾട്രാവയലറ്റ് വികിരണങ്ങളുടെ ദോഷങ്ങളിൽ നിന്നും വേനൽച്ചൂട് മൂലമുള്ള പരിസ്ഥിതിയിലെ വിഷാംശങ്ങളിൽ നിന്നും സംരക്ഷണമേകാനും ഉള്ളി പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ADVERTISEMENT

∙വേനൽക്കാലത്ത് ചൂടുമായി ബന്ധപ്പെട്ട സ്ട്രെസ്സ് മൂലവും, സൂര്യപ്രകാശം ഏൽക്കുന്നതു മൂലവും ഇൻഫ്ലമേഷൻ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉള്ളിയിൽ ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളായ ക്യുവർസെറ്റിൻ, സൾഫർ സംയുക്തങ്ങൾ ഇവയുണ്ട്. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കാനും ചൂടു മൂലം ഉണ്ടാകുന്ന സൺബേൺ, ഹീറ്റ് റാഷ് ഇവ കുറയ്ക്കാനും സഹായിക്കും. ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി ഇൻഫ്ലമേഷൻ തടയാനും ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും.

Representative Image. Image Credit: ePhotocorp/istockphoto.com

∙ചൂടു കാലാവസ്ഥയിൽ വളരെ സാധാരണമായ ഒന്നാണ് ദഹനപ്രശ്നങ്ങൾ. ചൂട് കൂടുന്നത് ദഹനത്തെയും വിശപ്പിനെയും ബാധിക്കും. ഉള്ളിയിൽ ഭക്ഷ്യനാരുകൾ, പ്രീബയോട്ടിക്സ്, ദഹനത്തിന് സഹായിക്കുന്ന എൻ‍സൈമുകൾ ഇവയുണ്ട്. ഇത് ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താനും നാരുകൾ ധാരാളമടങ്ങിയ ഉള്ളി, ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. വേനൽ മാസങ്ങളിൽ പോഷകങ്ങളുടെ ആഗിരണം ഉറപ്പുവരുത്താനും ദഹനം മെച്ചപ്പെടുത്താനും ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കും.
 
English Summary:

The Overlooked Superfood to Combat Heat Stress and Boost Digestion This Summer