ADVERTISEMENT

ഇടയ്ക്ക് ചെറിയ മഴയൊക്കെ പെയ്തെങ്കിലും ശമനമില്ലാതെ തുടരുകയാണ് വേനല്‍ച്ചൂട്. ഈ കത്തുന്ന വെയിലില്‍ ആവശ്യത്തിന് വെള്ളവും മറ്റ് പാനീയങ്ങളും കുടിക്കാതിരിക്കുന്നത് നിര്‍ജലീകരണത്തിന് കാരണമാകും.  താപനില നിയന്ത്രിക്കാനും ദഹനം ശരിക്ക് നടക്കാനും പോഷണങ്ങള്‍ വിവിധ അവയവങ്ങളിലേക്ക് എത്തിക്കാനും ജലാംശം ശരീരത്തില്‍ അത്യാവശ്യമാണ്. നിര്‍ജലീകരണം സംഭവിച്ചാല്‍ ഇത്തരത്തില്‍ പല തരത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ ബാധിക്കപ്പെടും. 

 

വെള്ളം മാത്രമല്ല സോഡിയം, പൊട്ടാസിയം, മഗ്നീഷ്യം പോലുള്ള പ്രധാനപ്പെട്ട ധാതുക്കള്‍ കുറയുമ്പോഴും  നിര്‍ജലീകരണ സ്വാഭാവം ശരീരത്തിനുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇനി പറയുന്ന നിര്‍ജലീകരണ ലക്ഷണങ്ങള്‍ കരുതിയിരിക്കണം

Photo Credit: Bhupi/ Istockphoto
Photo Credit: Bhupi/ Istockphoto

 

1. ക്ഷീണം

Photo Credit : Nito / Shutterstock.com
Photo Credit : Nito / Shutterstock.com

സാധാരണയിലും കവിഞ്ഞ ക്ഷീണം നിര്‍ജലീകരണം സംഭവിക്കുന്ന അവസരത്തില്‍ അനുഭവപ്പെടാം. നമ്മുടെ ഉറക്കത്തിന്‍റെയും ഉണര്‍വിന്‍റെയും ക്രമത്തെയും നിര്‍ജലീകരണം ബാധിക്കുന്നത് ക്ഷീണം അധികരിക്കാന്‍ ഇടയാക്കുന്നു. വ്യായാമം ചെയ്യുമ്പോൾ  അമിതക്ഷീണം തോന്നാനും നിര്‍ജലീകരണം കാരണമാകും. 

 

Photo Credit : Nikodash / Shutterstock.com
Photo Credit : Nikodash / Shutterstock.com

2. ഇരുണ്ട നിറത്തില്‍ മൂത്രം

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുമ്പോൾ  മൂത്രത്തിന്‍റെ നിറവും ഇരുണ്ടതായി മാറും. ശരീരം വെള്ളത്തെ മൂത്രമായി പുറത്ത് വിടാതെ അതിനെ കരുതിവയ്ക്കാന്‍ ശ്രമിക്കുന്നതാണ് മൂത്രത്തിന്‍റെ നിറം മാറ്റത്തിന് കാരണമാകുന്നത്. മൂത്രത്തില്‍ വെള്ളത്തിന് പകരം സോഡിയം, യൂറിയ പോലുള്ള മാലിന്യങ്ങളാകും അധികം കാണാന്‍ സാധിക്കുക. 

Photo Credit: Brian A Jackson/ Shutterstock.com
Photo Credit: Brian A Jackson/ Shutterstock.com

 

3. തലവേദന

Image Credits : Aleksandra Suzi / Shutterstock.com
Image Credits : Aleksandra Suzi / Shutterstock.com

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുമ്പോൾ  തലച്ചോറിലെ രക്തക്കുഴലുകള്‍ വലിഞ്ഞു മുറുകും. ഇത് തലവേദന ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകാം. 

 

4. ഹൃദയമിടിപ്പ് ഉയരും

താളം തെറ്റിയ ഹൃദയമിടിപ്പും നിര്‍ജലീകരണത്തിന്‍റെ ലക്ഷണമാണ്. തുടര്‍ച്ചയായി നിര്‍ജലീകരണം ഹൃദയാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാം. 

 

5. പൊട്ടിയ ചുണ്ട്, വരണ്ട ചര്‍മം

ചര്‍മം വരണ്ടതാകുന്നതും ചുണ്ടുകള്‍ പൊട്ടുന്നതും ചര്‍മത്തിന് അതിന്‍റെ സ്വാഭാവിക അയവ് നഷ്ടമാകുന്നതുമെല്ലാം നിര്‍ജലീകരണത്തിന്‍റെ ലക്ഷണങ്ങളാണ്. 

 

സ്നാക്സിന് പകരം പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നത് നിര്‍ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും. പഴങ്ങളിലും പച്ചക്കറികളിലും 80-90 ശതമാനം വെള്ളമാണ്. ബെറി പഴങ്ങള്‍, തണ്ണിമത്തൻ, ഓറഞ്ച്, മുന്തിരി, കാരറ്റ്, തക്കാളി, ലെറ്റ്യൂസ്, കാബേജ്, ചീര എന്നിവ ജലാംശം കൂടുതലുള്ളവയാണ്. കൊഴുപ്പ് കുറഞ്ഞ പാല്‍ ജലാംശം വര്‍ധിപ്പിക്കാനും ആവശ്യമായ ഇലക്ട്രോളൈറ്റുകള്‍ ശരീരത്തിന് നല്‍കാനും സഹായിക്കും. എപ്പോഴും വെള്ളം നിറച്ച കുപ്പി കൈയില്‍ കരുതുകയും ഇടയ്ക്കിടെ  ഇതില്‍ നിന്ന് കുടിച്ചു കൊണ്ടിരിക്കുകയും ചെയ്യുക. മദ്യപാനവും കാപ്പിയും നിര്‍ജലീകരണത്തിന് ആക്കം കൂട്ടുമെന്നതിനാല്‍ ഇവ രണ്ടും ഒഴിവാക്കണം.

Content Summary: Dehydration: Causes, Symptoms and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com