ഗർഭകാല പ്രമേഹം സർവസാധാരണമാണ്. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന സങ്കീർണ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഇത്. ഒരു സ്ത്രീ ഗർഭിണിയായിക്കഴിഞ്ഞ് ഏകദേശം 24 ആഴ്ചയ്ക്കു ശേഷമാണ് പ്രമേഹം പെതുവെ പ്രകടമാകുക. ചിട്ടയായ ഭക്ഷണക്രമം, ആരോഗ്യകരമായ ആഹാരരീതി, കൃത്യമായ വ്യായാമം, എന്നിവ ഗർഭകാല പ്രമേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗർഭകാല പ്രമേഹം സർവസാധാരണമാണ്.  ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന സങ്കീർണ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഇത്. ഒരു സ്ത്രീ ഗർഭിണിയായിക്കഴിഞ്ഞ് ഏകദേശം 24 ആഴ്ചയ്ക്കു ശേഷമാണ് പ്രമേഹം പെതുവെ പ്രകടമാകുക. ചിട്ടയായ ഭക്ഷണക്രമം, ആരോഗ്യകരമായ ആഹാരരീതി, കൃത്യമായ വ്യായാമം, എന്നിവ ഗർഭകാല പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. 

കുഞ്ഞിന്റെയും അമ്മയുടെയും വളർച്ചയ്ക്കു സഹായകമായ പോഷകപ്രദമായ ആഹാരമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. പ്രഭാതഭക്ഷണം സമ്പൂർണമാകണം. സമീകൃതാഹാരം കൃത്യമായ ഇടവേളകളിൽ കഴിക്കണം. ചെറിയ ഇടവേളകളെടുത്ത് അഞ്ചാറു തവണകളായി ഭക്ഷണം കഴിക്കാം. ഇങ്ങനെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കാതെയും അധികം താഴ്ന്നു പോകാതെയും സഹായിക്കും. 

ADVERTISEMENT

നാരുകൾ ധാരാളമടങ്ങിയ റാഗി, തിന, തൊലിയുള്ള ഗോതമ്പ്, തവിട് കളയാത്ത അരി, ക്യുനോവ, ഓട്സ്, നവധാന്യക്കൂട്ട് തുടങ്ങിയ മുഴുധാന്യങ്ങൾ ഉപയോഗിക്കാം. ഓട്സ് പ്രമേഹരോഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇതിലെ അലിയുന്ന നാരായ ബീറ്റഗ്ലൂക്കൻ ഭക്ഷണം കഴിച്ചതിനു ശേഷം ഗ്ലൂക്കോസ് രക്തത്തിൽ കലരുന്നത് സാവധാനത്തിലാക്കുന്നു. ഉപ്പുമാവ്, ദേശ, ഇഡ്‍ലി തുടങ്ങിയ രൂപത്തിൽ ഓട്സ് ഉപയോഗിക്കുന്നതാണ് കാച്ചി കുടിക്കുന്നതിനെക്കാൾ നല്ലത്. 

ഉഴുന്ന്, കടല, മുതിര, ചെറുപയർ, വൻപയർ തുടങ്ങി നാരുകൾ ധാരളമടങ്ങിയ പയറുവർഗങ്ങൾ ഗർഭിണികൾക്ക് ആവശ്യമായ മാംസ്യം പ്രദാനം ചെയ്യും. ചീര, മുരിങ്ങയില, ഉലുവയില, പാലക്, അഗത്തി തുടങ്ങിയ ഇലവർഗങ്ങൾ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കിഴങ്ങുവർഗങ്ങളിൽ അന്നജം കൂടുതലായതിനാൽ ഉപയോഗം കുറയ്ക്കുന്നതാണു നല്ലത്.

ADVERTISEMENT

കൊഴുപ്പ് കൂടിയ ചുവന്ന ഇറച്ചിക്കു പകരം മത്സ്യം, മുട്ട, കോഴിയിറച്ചി, കൊഴുപ്പ് നീക്കിയ പാൽ എന്നിവ ഉൾപ്പെടുത്താം. മുളപ്പിച്ച പയറു വർഗങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കണം. ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ പഴങ്ങളായ ആപ്പിൾ, പേരയ്ക്ക, മുസമ്പി, ഓറഞ്ച്, കിവി, ഞാവൽപഴം, പിയർ  എന്നിവ മിതമായി ഉൾപ്പെടുത്താം. എണ്ണ, തേങ്ങ, ഉപ്പ് എന്നിവയുടെ ഉപയോഗം മിതപ്പെടുത്താം. 

ദാഹം കൂടുതലാകാമെന്നതിനാൽ ജീരകവെള്ളം, മല്ലിവെള്ളം, ഉലുവ വെള്ളം, മോര് എന്നിവ കുടിക്കാം. വാഴക്കൂമ്പ്, വാഴപ്പിണ്ടി, കോവയ്ക്ക, നെല്ലിക്ക, മുരിങ്ങക്ക എന്നിവ ദിവസേനയുള്ള ആഹാരത്തിൽ ഉൾപ്പെടുത്തണം. ഫ്ളാക്സ് സീഡിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായുണ്ട്. അതിനാൽ ദിവസേന ഒരു ടേബിൾ സ്പൂൺ ഫ്ളാക്സ് സീഡ് സാലഡിലോ മറ്റു ഭക്ഷണങ്ങളിലോ ഇട്ടു കഴിക്കാം. 

ADVERTISEMENT

English Summary : Gestational diabetes diet