ഇന്ത്യയിൽ ഒട്ടാകെ കാണപ്പെടുന്നതും കൃഷി ചെയ്യപ്പെടുന്നതും ആയ ഒരു ബഹുവർഷി ഔഷധസസ്യമാണ് മാതളം അഥവാ ഉറുമാമ്പഴം. ആഹാരമായും ഔഷധമായും ഉപയോഗിച്ചു വരുന്നു. ഇതിന്റെ ശാസ്ത്രനാമം പൂണിക്ക ഗ്രാനേറ്റം (PUNICA GRANATUM) എന്നും ഇംഗ്ലീഷിൽ Pomegranate എന്നുമാണ്. സംസ്കൃതത്തിൽ ഡാഡിമം, ദാഡിമം, ദന്തബീജകം, കുചഫലം

ഇന്ത്യയിൽ ഒട്ടാകെ കാണപ്പെടുന്നതും കൃഷി ചെയ്യപ്പെടുന്നതും ആയ ഒരു ബഹുവർഷി ഔഷധസസ്യമാണ് മാതളം അഥവാ ഉറുമാമ്പഴം. ആഹാരമായും ഔഷധമായും ഉപയോഗിച്ചു വരുന്നു. ഇതിന്റെ ശാസ്ത്രനാമം പൂണിക്ക ഗ്രാനേറ്റം (PUNICA GRANATUM) എന്നും ഇംഗ്ലീഷിൽ Pomegranate എന്നുമാണ്. സംസ്കൃതത്തിൽ ഡാഡിമം, ദാഡിമം, ദന്തബീജകം, കുചഫലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ ഒട്ടാകെ കാണപ്പെടുന്നതും കൃഷി ചെയ്യപ്പെടുന്നതും ആയ ഒരു ബഹുവർഷി ഔഷധസസ്യമാണ് മാതളം അഥവാ ഉറുമാമ്പഴം. ആഹാരമായും ഔഷധമായും ഉപയോഗിച്ചു വരുന്നു. ഇതിന്റെ ശാസ്ത്രനാമം പൂണിക്ക ഗ്രാനേറ്റം (PUNICA GRANATUM) എന്നും ഇംഗ്ലീഷിൽ Pomegranate എന്നുമാണ്. സംസ്കൃതത്തിൽ ഡാഡിമം, ദാഡിമം, ദന്തബീജകം, കുചഫലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ ഒട്ടാകെ കാണപ്പെടുന്നതും കൃഷി ചെയ്യപ്പെടുന്നതും ആയ ഒരു ബഹുവർഷി ഔഷധസസ്യമാണ് മാതളം അഥവാ ഉറുമാമ്പഴം. ആഹാരമായും ഔഷധമായും ഉപയോഗിച്ചു വരുന്നു. ഇതിന്റെ ശാസ്ത്രനാമം പൂണിക്ക ഗ്രാനേറ്റം (PUNICA GRANATUM) എന്നും ഇംഗ്ലീഷിൽ Pomegranate എന്നുമാണ്. സംസ്കൃതത്തിൽ ഡാഡിമം, ദാഡിമം, ദന്തബീജകം, കുചഫലം എന്നെല്ലാം പര്യായങ്ങൾ ഉണ്ട്. രുചിയെ ഉണ്ടാക്കുന്നത് എന്ന അർത്ഥത്തിൽ രുചകം എന്നും പറയുന്നു. 

∙മാതളപ്പഴത്തിൽ പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, കാത്സ്യം, പൊട്ടാസ്യം, ധാതുലവണങ്ങൾ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. വേരിന്മേൽ തൊലിയിൽ ആൽക്കലോയ്ഡുകൾ ഉണ്ട്. മാതളപ്പഴത്തിൽ മധുരം, പുളി, ചവർപ്പ് എന്നീ രസങ്ങൾ അടങ്ങിയിട്ടുണ്ട്. ലഘുസ്നിഗ്ധ ഗുണങ്ങളും ഉണ്ട്.

ADVERTISEMENT

∙ദാഹശമനിയും ഊർജദായനിയും ആയ ഫലമാണ് ഇത്. നിർജലീകരണം തടയുന്നു. ഹൃദയസംബന്ധമായ രോഗങ്ങൾ വരാതിരിക്കാൻ നല്ലതാണ്. ഛർദി, അതിസാരം, ഗ്രഹണി എന്നീ രോഗങ്ങളിൽ ഫലപ്രദമാണ്.

∙ഡാഡിമാദിഘൃതം, ഡാഡിമാഷ്ടകചൂർണ്ണം, കപിത്ഥാടക ചൂർണ്ണം, ഹിഗുവചാദി ചൂർണ്ണം എന്നീ മരുന്നുകളിൽ മാതളം അടങ്ങിയിട്ടുണ്ട്.

Representative image. Photo Credit:Jeja/istockphoto.com

∙ആമാശയത്തിൽ നിന്നു ചെറുകുടലിലേക്കു പ്രവേശിക്കുന്ന ഡ്യൂവോഡിനം എന്ന അവയവത്തിന്റെ പ്രവർത്തനത്തെ കരാറുകൾ കൊണ്ട് അഗ്നിമാന്ദ്യം, ആമാതിസാരം (മലം ദഹിക്കാതെ ഇളകിപ്പോകുന്ന അവസ്ഥ) എന്നീ ഉപദ്രവങ്ങൾ ഉണ്ടാകുന്നു. ഇത്തരം ഉപദ്രവങ്ങളിൽ ഉറുമാമ്പഴം ചേർന്ന മരുന്നുകൾ സേവിക്കുന്നത് ആശ്വാസം നൽകുന്നു. ഡാഡി മാഷ്ടക ചൂർണ്ണം കാച്ചിയ മോരിലോ, തേനിൽ ചാലിച്ചോ സേവിക്കുന്നത് നല്ലതാണ്. ഉറുമാമ്പഴത്തിന്റെ തോട് ചതച്ചിട്ടു കാച്ചിയ മോര് കൂട്ടി ഊണു കഴിക്കുന്നതും ഫലപ്രദമാണ്.

വിശപ്പും ദഹനവും ഉണ്ടാക്കുന്നു
∙ഛർദിക്ക് മാതളത്തോട്, ചുക്ക് ഇവ ചതച്ചിട്ട് മോര് കാച്ചി സേവിക്കുന്നതു ഛർദി കുറയുവാൻ സഹായിക്കും. ദഹനക്കുറവിനും അരുചിക്കും ഇതു നല്ലതാണ്.

ADVERTISEMENT

∙പനിയുള്ളപ്പോൾ വിശപ്പും ദഹനവും രുചിയും ഉണ്ടാകുന്നതിനു മാതളത്തോട് ചേർത്ത് ഉണ്ടാക്കിയ മലർക്കഞ്ഞി കുടിക്കുന്നത് ആശ്വാസദായകമാണ്.

∙വയറിളക്കവും പനിയും ഉള്ളപ്പോൾ ഉറുമാമ്പഴത്തോട് ഓരിലവേര്, കുറുന്തോട്ടി വേര്, കൂവളത്തിൻവേര്, ചുക്ക്, കൊത്തമല്ലി ഇവ ചേർത്ത് ഉണ്ടാക്കിയ കഞ്ഞി കുടിക്കുന്നത് ഉപദ്രവങ്ങൾ കുറയാൻ സഹായിക്കും.

∙ദീർഘകാലമായി തുടർന്നു വരുന്ന കാസരോഗികളിൽ ദഹനം, വിശപ്പ് ഇവ കുറഞ്ഞിരിക്കുന്ന അവസ്ഥയിൽ മാതളപ്പഴനീരിൽ ചുക്ക്, കുരുമുളക്, തിപ്പലി ഇവയുടെ പൊടിയും ശർക്കരയും ചേർത്ത് ലേഹ്യം ഉണ്ടാക്കി സേവിക്കുന്നതു നല്ല ആശ്വാസം നൽകുന്നു. തൊണ്ടയിലെ കഫക്കെട്ട് കുറയുവാനും സംസാരിക്കാനുള്ള വിഷമം കുറയുവാനും ഇതു നല്ലതാണ്. ചുമ, ജലദോഷം എന്നിവയ്ക്കും ആശ്വാസം നൽകുന്നു.

Representative image. Photo Credit:dolgachov/istockphoto.com

∙ഗർഭിണികളിൽ ഉറുമാമ്പഴത്തോട് പ്രധാന ഘടകമായി ചേർത്ത് കാച്ചിയ നെയ്യാണ് ഡാഡിമാദിഘൃതം, ഗർഭം അലസിപ്പോവാതിരിക്കുവാനും നെഞ്ചെരിച്ചിൽ, വായുവിന്റെ ഉപദ്രവം, ദഹനക്കുറവ് എന്നീ ഉപദ്രവങ്ങൾക്കും ഡാഡിമാദിഘൃതം നല്ലതാണ്. ഗർഭിണികളിൽ ഉണ്ടാകുന്ന വിളർച്ചക്കും ഇത് ഒരു പരിഹാരമാണ്. മൂന്നുമാസം കഴിഞ്ഞാൽ ഈ നെയ്യ് പതിവായി സേവിക്കാം. സ്ത്രീ വന്ധ്യതക്കും ഇതു പരിഹാരമായി പറയുന്നുണ്ട്.

ADVERTISEMENT

ഔഷധ ഗുണമുള്ള പൂക്കൾ, വിത്തുകൾ
ഏതാണ്ട് 5–10 മീറ്റർ വരെ ഉയരത്തിൽ ചെടി വളരുന്നു. ഇലകൾ അറ്റം കൂർത്തിരിക്കുന്നു. നല്ല കടുംചുവപ്പുള്ള പൂക്കൾക്കു മണമില്ല. പൂക്കൾ മിക്കവാറും ഒറ്റയായും ദുർലഭമായി നാലഞ്ചെണ്ണം കൂട്ടമായും കാണപ്പെടുന്നു. ഫലങ്ങൾ ഉരുണ്ടതും തവിട്ടു കലർന്ന ചുവപ്പു നിറത്തോടു കൂടിയതും ആണ്. മകുടത്തിൽ ബാഹ്യദളങ്ങൾ പൊഴിയാതെ കാണപ്പെടുന്നു. വിത്തുകൾ കടുംചുവപ്പുള്ള മാംസളമായ വസ്തുകൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇതു ഭക്ഷ്യയോഗ്യമാണ്. വേര്, തൊലി, ഫലം, വിത്തുകൾ, പുഷ്പങ്ങൾ എല്ലാം ഔഷധഗുണമുള്ളവയാണ്.

Photo credit : New Africa / Shutterstock.com

ക്ഷീണം അകറ്റും പാനീയം
∙പനി, ചുമ, വയറിളക്കം എന്നിവ ബാധിച്ചു ക്ഷീണിച്ചിരിക്കുന്ന അവസ്ഥയിൽ മാതളപ്പഴം, ഈന്തപ്പഴം, മുന്തിരിങ്ങ എന്നിവ കൊണ്ടുണ്ടാക്കിയ പഴച്ചാറ്, പഞ്ചസാര ചേർത്തു സേവിക്കാം.

∙മദാത്യയ രോഗികളിൽ (ALCOHOLISM) കഠിനമായ വെള്ളം ദാഹമുള്ളപ്പോൾ മാതളത്തോട്, മുത്തങ്ങ, മലര്, ഇവ ഇട്ടു തിളപ്പിച്ച് ആറ്റിയ വെള്ളം കുടിക്കുന്നതു ദാഹശമനത്തിനു നല്ലതാണ്. അതുപോലെ മാതളപ്പഴനീര് കുടിക്കുന്നതും ഗാർഗിൾ ചെയ്യുന്നതും ഫലപ്രദമാണ്.

∙മലത്തോടുകൂടി കഫവും രക്തവും പോകുന്ന അവസ്ഥയിൽ മാതളനീരിൽ കൽക്കണ്ടം ചേർത്തു സേവിക്കുന്നത് ആശ്വാസം നൽകുന്നു.

(വിവരങ്ങൾക്ക് കടപ്പാട്: ‍ഡോ. സി. വി. അച്ചുണ്ണി വാര്യർ, റിട്ട. ഡെപ്യൂട്ടി ചീഫ് ഫിസിഷൻ, കോട്ടയ്ക്കൽ ആര്യവൈദ്യശാല, കോട്ടയ്ക്കൽ, മലപ്പുറം)

English Summary:

Health Benefits of Pomegranate according to Ayurveda