പഴങ്ങളും പച്ചക്കറികളും മഴവിൽ നിറങ്ങളിൽ നിരന്ന ഒരു പാത്രം സങ്കൽപിച്ചു നോക്കൂ. ശരീരത്തിനാവശ്യമായ പോഷകങ്ങൾ എല്ലാം ലഭിക്കാൻ ഈ നിറങ്ങളെല്ലാം അടങ്ങിയ ഭക്ഷണം മതിയാകും. എന്തു കൊണ്ടാണ് ഏഴു നിറങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കണം എന്ന് പറയുന്നത് എന്നറിയാം. ∙ഉപാപചയപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ദഹനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴങ്ങളും പച്ചക്കറികളും മഴവിൽ നിറങ്ങളിൽ നിരന്ന ഒരു പാത്രം സങ്കൽപിച്ചു നോക്കൂ. ശരീരത്തിനാവശ്യമായ പോഷകങ്ങൾ എല്ലാം ലഭിക്കാൻ ഈ നിറങ്ങളെല്ലാം അടങ്ങിയ ഭക്ഷണം മതിയാകും. എന്തു കൊണ്ടാണ് ഏഴു നിറങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കണം എന്ന് പറയുന്നത് എന്നറിയാം. 

∙ഉപാപചയപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ദഹനം സുഗമമാക്കാനും പല നിറങ്ങളിലുള്ള ഭക്ഷണം സഹായിക്കും. നാരുകളും ജലാംശവും ധാരാളം അടങ്ങിയതിനാലാണിത്. മാത്രമല്ല ഇവയിലടങ്ങിയ നിരോക്സീകാരികൾ തലച്ചോറിന്റെയും ചർമത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും.

ADVERTISEMENT

∙ഓറഞ്ച് നിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയ ബീറ്റാകരോട്ടിൻ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഏകും. കൂടാതെ കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ്. 

∙പച്ച നിറത്തിലുള്ള പച്ചക്കറികളിൽ അടങ്ങിയ കാൽസ്യം, മഗ്നീഷ്യം, ഫോളേറ്റ് എന്നിവ എല്ലുകളെ ശക്തിപ്പെടുത്തുന്നതോടൊപ്പം ഹൃദയാരോഗ്യവും ഏകുന്നു. 

ADVERTISEMENT

∙മഞ്ഞനിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയ വിറ്റമിൻ സി രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു. 

കഴിക്കാം മഴവിൽ നിറങ്ങൾ

ADVERTISEMENT

1. ചുവപ്പ്– തണ്ണിമത്തൻ, തക്കാളി, മാതളം, ചെറി, ചുവന്ന ആപ്പിൾ, ചുവപ്പ് കാപ്സിക്കം ഇവ കഴിക്കാം.

2.ഓറഞ്ച്– ഓറഞ്ച്, കാരറ്റ്, മത്തങ്ങ, മാമ്പഴം, മധുരക്കിഴങ്ങ് തുടങ്ങിയവ.

3.മഞ്ഞ– നാരങ്ങ, പൈനാപ്പിൾ, മഞ്ഞ കാപ്സിക്കം, പീച്ച്, ചോളം, സ്റ്റാർ ഫ്രൂട്ട് തുങ്ങിയവ. 

4.പച്ച – പച്ചച്ചീര, വെണ്ടയ്ക്ക, ബ്രൊക്കോളി, പച്ച മുന്തിരി മുതലായവ.

5.നീല, പർപ്പിൾ– ബ്ലൂബെറി, പ്ലം, ഞാവൽപ്പഴം, മുന്തിരി.

6. വെള്ളയും തവിട്ടും– വെളുത്തുള്ളി, കൂൺ, വെളുത്ത സവാള, റാഡിഷ്, തേങ്ങ, ഇഞ്ചി തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപെടുത്താം. 

ആരോഗ്യകരവും രുചികരവുമായ ഈ പഴങ്ങളും പച്ചക്കറികളും കൊണ്ട് പാത്രത്തിൽ മഴവിൽ നിറങ്ങൾ നിറയ്ക്കാം.

English Summary : Why you should add colour to your diet