കരിമ്പിൻ ജ്യൂസിൽ നിന്നും ഉണ്ടാക്കുന്ന ശർക്കര പോഷകഗുണങ്ങളാൽ സമ്പന്നമാണ്. ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ ശർക്കരയ്ക്ക് ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്. ∙ഗ്ലൈസെമിക് ഇൻഡക്സ് പഞ്ചസാരയെ അപേക്ഷിച്ച് ശര്‍ക്കരയ്ക്ക് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് അതുകൊണ്ടു തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിമ്പിൻ ജ്യൂസിൽ നിന്നും ഉണ്ടാക്കുന്ന ശർക്കര പോഷകഗുണങ്ങളാൽ സമ്പന്നമാണ്. ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ ശർക്കരയ്ക്ക് ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്.

∙ഗ്ലൈസെമിക് ഇൻഡക്സ്
പഞ്ചസാരയെ അപേക്ഷിച്ച് ശര്‍ക്കരയ്ക്ക് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് അതുകൊണ്ടു തന്നെ സാവധാനത്തിലേ ഉയരുകയുള്ളൂ. പ്രമേഹരോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ആരോഗ്യകരമായ ഒരു ചോയ്സ് ആണ്. 

∙ഇരുമ്പ് 
ഇരുമ്പിന്റെ അഭാവം സ്ത്രീകളിൽ പ്രത്യേകിച്ചും കണ്ടുവരാറുണ്ട്. ഇരുമ്പിന്റെ ഒരു സ്വാഭാവിക ഉറവിടമാണ് ശർക്കര. വിളർച്ച തടയാൻ ശർക്കര സഹായിക്കും. ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്താൻ ശർക്കര പതിവായി ഉപയോഗിക്കുന്നതിലൂടെ സാധിക്കും. 

∙ദഹനത്തിന്
ദഹനപ്രശ്നങ്ങൾ ഉള്ളവർക്ക് ശർക്കര നല്ലൊരു ഔഷധമാണ്. ബവൽമൂവ്മെന്റ് മെച്ചപ്പെടുത്തി മലബന്ധം തടയാൻ സഹായിക്കുന്നു. ശർക്കരയിലടങ്ങിയ നാരുകൾ ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു. 

∙ശ്വസനം
ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വസനപ്രശ്നങ്ങളില്‍ നിന്ന് ആശ്വാസമേകാൻ ശർക്കര സഹായിക്കും. ശർക്കരയിൽ ഇഞ്ചിയോ എള്ളോ ചേർത്ത് കഴിക്കുന്നത് ശ്വസനപ്രശ്നങ്ങൾ അകറ്റി ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. 

∙കരളിന്റെ ആരോഗ്യം
ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കി കരളിനെ ഡീടോക്സിഫൈ ചെയ്യാൻ ശർക്കര സഹായിക്കുന്നു. ശർക്കരയുടെ ക്ലെൻസിങ് ഗുണങ്ങൾ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. 

∙ആന്റി ഓക്സിഡന്റുകൾ
ശർക്കരയിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ ഓക്സീകരണ സമ്മർദ്ദത്തെ പ്രതിരോധിക്കുന്നു. ഫ്രീറാഡിക്കലുകളെ തുരത്തി ഗുരുതര രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. 

∙പ്രതിരോധശക്തി
 
വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള ശർക്കര പതിവായി ഉപയോഗിക്കുന്നത് രോഗപ്രതിരോധ ശക്തി വർധിപ്പിക്കും. രോഗങ്ങളെയും അണുബാധയെയും അകറ്റാൻ സഹായിക്കും. 

∙ആർത്തവകാല ആരോഗ്യം
ആർത്തവസമയത്തെ ക്ഷീണവും തളർച്ചയും അകറ്റാനും ആർത്തവ സമയത്തെ അസ്വസ്ഥതകൾ അകറ്റാനും ശർക്കര സഹായിക്കും. ഹോര്‍മോൺ സന്തുലനം നിലനിർത്താനും ശർക്കരയ്ക്ക് കഴിവുണ്ട്. ആർത്തവകാല ആരോഗ്യം ഇതുവഴി മെച്ചപ്പെടുത്തുകയും ചെയ്യും. 

∙ഊർജദായകം
അന്നജത്തിന്റെ സ്വാഭാവിക ഉറവിടമാണ് ശർക്കര. ഊർജനില മെച്ചപ്പെടുത്തുന്ന ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ശർക്കര പെട്ടെന്ന് ഊർജമേകുന്ന ഒന്നാണ്. 

∙പോഷകങ്ങൾ
കരിമ്പിൽ ജ്യൂസിൽ നിന്ന് മൊളാസസും ക്രിസ്റ്റലും വേർപെടുത്താത്ത ഒരു ഉൽപന്നമാണ് ശർക്കര. അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റമിനുകൾ എന്നിവ ശർക്കരയിലുണ്ട്. ഈ പോഷകങ്ങൾ സൗഖ്യമേകുന്നതോടൊപ്പം രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. എല്ലുകൾക്ക് ആരോഗ്യമേകുന്നു.

ഇഷ്ടഭക്ഷണം കഴിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാം: വിഡിയോ

English Summary:

Health Benefits of Consuming Jaggery