ഈ ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കരുത്

ഓരോരുത്തരു‌ടെയും ഭക്ഷണരീതിക‌ളും ഇഷ്‌ടാനിഷ്‌ടങ്ങളും മറ്റും പ്രായത്തിനും സാഹചര്യങ്ങൾക്കുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.ഓരോരുത്തരും ദഹനശേഷിയനുസരിച്ച് അമിതമാവാതെയും വിരുദ്ധമാവാതെയും പോഷകാംശമുള്ള ഭക്ഷണ പദാര്‍ഥങ്ങളാണ് കഴിക്കേണ്ടത്. നമ്മു‌‌ടെ ഭക്ഷണക്രമത്തിൽനിന്ന് ഒരിക്കലും ഒഴിവാക്കരുതാത്ത ചില ഭക്ഷ്യവസ്തുക്കൾ ഏതെന്ന് നോക്കാം.

പാൽ

സാധാരണക്കാരന് താങ്ങാവുന്ന വിലയ്ക്ക് ആവശ്യത്തിന് പോഷകങ്ങള്‍ എന്ന വിശേഷണമാണ് പാലിനുള്ളത്. ശരീരനിർമ്മിതിക്കാവശ്യമായ മാസ്യം, എല്ലുകളുടെ വളര്‍ച്ചക്കാവശ്യമായ ധാതുക്കള്‍, ആരോഗ്യദായകമായ ജീവകങ്ങള്‍ എന്നിവ പാലിലുണ്ടത്രെ. കാത്സ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളുടെ ഉത്തമമായ ഉറവിടമാണ് പാല്‍.ജീവകം എ, ജീവകം ഡി, തയാമിന്‍, റിബോ ഫ്‌ളാവിന്‍ മുതലായവയുടെ ഉത്തമ ഉറവിടമാണ് പാല്‍. പിന്നെന്തിന് പാൽ ഒഴിവാക്കണം.

വാഴപ്പഴം

വാഴപ്പഴം ഏറ്റവും രുചികരവും മറ്റു പഴങ്ങളെ അപേക്ഷിച്ചു വിലക്കുറവും എല്ലാ സീസണിലും ലഭ്യമാകുന്നതുമാണ്. നേന്ത്രപ്പഴം (ഏത്തപ്പഴം) മൂന്നുതരം കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടമാണ് (ഗ്ലൂക്കോസ്, ഫ്രകേറ്റോസ്, സുക്രോസ്). ബി കോംപ്ലക്സ് വിറ്റാമിനുകൾ നിറഞ്ഞതും ഇരുമ്പുസത്തും നാരിന്റെ അംശവും പൊട്ടാസ്യവും കൂടുതലുണ്ട്. രക്തസമ്മർദം കുറയ്ക്കാനും വാഴപ്പഴത്തിന് കഴിയും.

വെള്ളരിക്ക

സുലഭമായി കിട്ടുന്ന പച്ചക്കറിയാണു വെള്ളരിക്ക. വൈറ്റമിൻ സി, മഗ്നീഷ്യം, അയൺ, ഫോളിക് ആസിഡ് തുടങ്ങിയവയുടെതുടങ്ങിയവയുടെ കലവറയാണിത്. സൗന്ദര്യം വർധിപ്പിക്കാൻ ഇതിലും നല്ലൊരു പച്ചക്കറിയില്ല. വെള്ളരിക്ക​യും ധാരാളം ഭക്ഷണക്രമത്തിലുൾപ്പെ‌ടുത്താം.

ഗ്രീൻടീ

കാന്‍സര്‍ തടയാന്‍ ഗ്രീന്‍ ടീക്ക് കഴിയുമെന്ന് നാം കേട്ടുട്ടുണ്ട്. ഗ്രീന്‍ടീയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്കളാണ് ഇതിന് സഹായിക്കുന്നത്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹം കുറയ്ക്കാന്‍ ഗ്രീന്‍ടീ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ഗ്രീന്‍ ടീ സഹായിക്കുന്നു. ഗ്രീന്‍ടീ ശരീരത്തിന്‍റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു. ചര്‍മ്മ സംരക്ഷണത്തിലും ഗ്രീന്‍ടീ ഉപയോഗം ഗുണം ചെയ്യും. അല്‍ഷിമേഴ്സ് തടയാന്‍ ഗ്രീന്‍ടീ സഹായിക്കുമത്രേ.