പഴകിയ മഞ്ഞപ്പിത്തവും മാറ്റാം

ഒരേ രോഗമുള്ള വ്യത്യസ്തരായ രോഗികളില്‍ രോഗലക്ഷണങ്ങളും വ്യത്യസ്തമായിരിക്കുമെന്നതിനാല്‍ ഹോമിയോപ്പതിയില്‍ എല്ലാവര്‍ക്കും ഒരേ മരുന്നായിരിക്കില്ല നല്‍കുക. എന്നാല്‍ ഒരു പകര്‍ച്ചവ്യാധിയെന്ന രീതിയില്‍ എവിടെയെങ്കിലും മഞ്ഞപ്പിത്തം പടരുന്നുവെന്നു കണ്ടാല്‍ ആ രോഗികളെ മൊത്തത്തില്‍ പഠിച്ച് അവരില്‍ പൊതുവായി കാണുന്ന ലക്ഷണങ്ങളെ വിലയിരുത്തി കണ്ടെത്തുന്ന ഒൌഷധം ചികിത്സയ്ക്കായും പ്രതിരോധത്തിനായും നല്‍കാവുന്നതാണ്. രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍തലത്തില്‍ ഹോമിയോപ്പതി വകുപ്പിനു കീഴില്‍ ദ്രുതകര്‍മസാംക്രമികരോഗനിയന്ത്രണസെല്‍ നിലവിലുണ്ട്. ഏതെങ്കിലും പ്രദേശത്ത് സാംക്രമികരോഗങ്ങള്‍ പടരുന്നുവെന്നു കണ്ടാല്‍ സന്നദ്ധസംഘടനകള്‍ക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ തൊട്ടടുത്ത ഡി. എം. ഒാ (ഹോമിയോ)യുമായി ബന്ധപ്പെട്ടാല്‍ പ്രതിരോധക്യാമ്പുകള്‍ സംഘടിപ്പിക്കാം. ലക്ഷണങ്ങള്‍ക്കനുസൃതമായി മഞ്ഞപ്പിത്തത്തിനു നല്‍കാറുള്ള ഔഷധങ്ങള്‍ അറിയാം.

ചെല്ലിഡോണിയം : ശരീരമാകെ മഞ്ഞനിറം, വെളുത്തനിറത്തോടുകൂടി മലം പോവുക,കരളിന്റെ ഭാഗത്തു വലതുവശത്തായി വേദന, മനംമറിച്ചില്‍ , ഛര്‍ദി തുടങ്ങിയവ ചൂടുവെള്ളം കുടിച്ചാല്‍ കുറയുക, ചൂടുള്ള ആഹാരത്തോടു താല്‍പര്യം

നക്സ് വോമിക്കാ: മദ്യപാനികള്‍ക്കുണ്ടാകുന്ന മഞ്ഞപ്പിത്തം ,ഒാക്കാനം,ഛര്‍ദി, കുളിര്, ഉറക്കക്കുറവ്, വയറ്റില്‍നിന്നു കൂടെക്കൂടെ പോകണമെന്നു തോന്നുക, പോയാലും തൃപ്തി വരാതിരിക്കുക, പിരിമുറുക്കം ,ദേഷ്യം ബ്രയോണിയ: കഠിനക്ഷീണം, ശരീരവേദന അനങ്ങുമ്പോള്‍ കൂടുക, ചുമ,തലവേദന, എപ്പോഴും കിടക്കണമെന്ന ആഗ്രഹം , തണുത്തവെള്ളം കുടിക്കണമെന്ന തോന്നലോടുകൂടിയ ദാഹം തുടങ്ങിയവ പഴകിയ മഞ്ഞപ്പിത്തത്തിനു ചിയാനോന്തസ് നല്ലതാണ്. ഹൃദയസംബന്ധമായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡിജിറ്റാലിസ് ഉത്തമം

_ഡോ. ടി. എന്‍ പരമേശ്വരക്കുറുപ്പ് റിട്ട. ചീഫ് മെഡിക്കല്‍ ഒാഫീസര്‍ & സംസസ്ഥാനതല വിദഗ്ധസമിതിയംഗം, ദ്രുതകര്‍മ സാംക്രമിക രോഗനിയന്ത്രണ സെല്‍ ഹോമിയോപ്പതി വകുപ്പ് _