മൈഗ്രേന്‍ ചികിത്സ ഹോമിയോപ്പതിയില്‍

ഉപ്പ് എത്രമാത്രം ഭക്ഷണത്തില്‍ ചേര്‍ത്താലും മതിയാകാതെ വരിക, പുളിയോട് ആര്‍ത്തി, മധുരം അമിതമായി കഴിക്കുക തുടങ്ങിയ പ്രത്യേക ആസക്തികള്‍ക്ക് പ്രാധാന്യമുള്ള പ്രകൃതക്കാരില്‍ ഹോമിയോപ്പതിയിലെ കോണ്‍സ്റ്റിറ്റ്യൂഷനല്‍ ചികിത്സ കൊണ്ട് 90 ശതമാനം മൈഗ്രേന്‍ രോഗാവസ്ഥയും പൂര്‍ണമായും ഭേദപ്പെടുത്താന്‍ കഴിയും.

മൈഗ്രേന്‍ തുടങ്ങിയാല്‍

പരമാവധി ഇരുട്ടുള്ള, വായുസഞ്ചാരമുള്ള മുറിയില്‍ ഉറങ്ങുക, നെറ്റിയില്‍ ഐസ് വെള്ളത്തില്‍ നനച്ച തുണി വയ്ക്കുക, ചന്ദനം അരച്ച് തണുപ്പിച്ചു പുരട്ടുക എന്നിവ ഗുണകരമാണ്. കാല്‍പാദങ്ങള്‍ രണ്ടും ചെറുചൂടുള്ള വെള്ളത്തില്‍ വയ്ക്കാം. നേരിയ ശബ്ദം പോലും ഒഴിവാക്കണം.

ആദ്യമണിക്കൂറില്‍ തന്നെ മരുന്നും ഉപയോഗിക്കാം. 15 മി. ലീ വെള്ളത്തിലോ സോഡായിലോ 10 തുള്ളി Zin gibero Q ഔഷധം നല്‍കുക. ഇത് അഞ്ചു മിനിറ്റ് ഇടവിട്ട് നാലഞ്ചു തവണ ആവര്‍ത്തിക്കാം.

ബട്ടര്‍ ബര്‍ ക്യു, ഐറിസ് വെര്‍ക്യു, യൂസ്നിയ ക്യു തുടങ്ങിയ ഔഷധങ്ങള്‍ ഏറെ ഫലപ്രദമാണ്. മാസമുറ, മാനസിക പ്രശ്നങ്ങള്‍ ഇവ ഉള്ള സ്ത്രീകള്‍ക്ക് മിലിലോട്ടസ് ക്യു, സിമിസിഫ്യൂഗ എന്നീ ഔഷധങ്ങള്‍ ഏറെ ഗുണകരമാണ്. 'ക്യു' എന്നത് മാതൃസത്ത് എന്ന സിംബലാണ്.

പുകയില ഉപയോഗം വേണ്ട കണ്ണിനു മുകളിലായോ ശിരസ്സിന്‍െറ ഒരു ഭാഗത്തായോ ഉണ്ടാവുന്ന അര്‍ധാവഭേദകം എന്നറിയപ്പെടുന്ന കാഴ്ചമങ്ങലോടെ ആരംഭിക്കുന്ന ശക്തിയായ മൈഗ്രേന്‍ തുടങ്ങിയവ ഓര്‍ഗാനോപ്പതിക്ക് ഔഷധങ്ങള്‍ (ഔഷധ സസ്യങ്ങളില്‍ നിന്നെടുക്കുന്ന) കൊണ്ട് പൂര്‍ണമായും ഭേദപ്പെടും. പുകവലി, പുകയില ഉപയോഗം ഇവ പൂര്‍ണമായും ഒഴിവാക്കി വേണം ചികിത്സ തുടങ്ങാന്‍ എന്നു മാത്രം.

ഡോ. ടി. കെ. അലക്സാണ്ടര്‍ എച്ച് ആര്‍ സി സ്പെഷാലിറ്റി ക്ലിനിക്, എറണാകുളം.