നാലാം നിലയിൽ നിന്നു വീണിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട 7 മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ അമ്മ സൈബർ ആക്രമണം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത സംഭവം കഴിഞ്ഞിട്ട് അധിക ദിവസങ്ങളായിട്ടില്ല. പോസ്റ്റ് പാർടം ഡിപ്രഷന്റെ ചികിത്സയിലിക്കവേയാണ് യുവതി ജീവനൊടുക്കിയത്. പല കാരണങ്ങൾകൊണ്ട് ഒരു വ്യക്തിക്ക് വിഷാദരോഗമുണ്ടാകാം.

നാലാം നിലയിൽ നിന്നു വീണിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട 7 മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ അമ്മ സൈബർ ആക്രമണം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത സംഭവം കഴിഞ്ഞിട്ട് അധിക ദിവസങ്ങളായിട്ടില്ല. പോസ്റ്റ് പാർടം ഡിപ്രഷന്റെ ചികിത്സയിലിക്കവേയാണ് യുവതി ജീവനൊടുക്കിയത്. പല കാരണങ്ങൾകൊണ്ട് ഒരു വ്യക്തിക്ക് വിഷാദരോഗമുണ്ടാകാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലാം നിലയിൽ നിന്നു വീണിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട 7 മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ അമ്മ സൈബർ ആക്രമണം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത സംഭവം കഴിഞ്ഞിട്ട് അധിക ദിവസങ്ങളായിട്ടില്ല. പോസ്റ്റ് പാർടം ഡിപ്രഷന്റെ ചികിത്സയിലിക്കവേയാണ് യുവതി ജീവനൊടുക്കിയത്. പല കാരണങ്ങൾകൊണ്ട് ഒരു വ്യക്തിക്ക് വിഷാദരോഗമുണ്ടാകാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലാം നിലയിൽ നിന്നു വീണിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട 7 മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ അമ്മ സൈബർ ആക്രമണം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത സംഭവം കഴിഞ്ഞിട്ട് അധിക ദിവസങ്ങളായിട്ടില്ല. പോസ്റ്റ്പാർടം ഡിപ്രഷന്റെ ചികിത്സയിലിക്കവേയാണ് യുവതി ജീവനൊടുക്കിയത്. 

പല കാരണങ്ങൾകൊണ്ട് ഒരു വ്യക്തിക്ക് വിഷാദരോഗമുണ്ടാകാം. അതിൽ 30 മുതൽ 40 ശതമാനം വരെ പാരമ്പര്യഘടകം പങ്ക് വഹിക്കുന്നുണ്ട്. ചില സാഹചര്യങ്ങളിൽ ജീവിതപരാജയം നേരിടേണ്ടി വരുമ്പോൾ അതിനോടു പൊരുത്തപ്പെട്ടു പോകാൻ സാധിക്കാത്തവർക്ക് വിഷാദരോഗത്തിനു സമമായ ലക്ഷണങ്ങൾ വരാറുണ്ട്. എന്നാൽ ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ കാരണം വിഷാദരോഗം വരുന്നത് സ്ത്രീകൾക്കു മാത്രമാണ്. സാധാരണയായി ആർത്തവത്തിനു മുൻപുള്ള 4–5 ദിവസങ്ങളിലും ആർത്തവത്തിനു ശേഷമുള്ള  2–3 ദിവസങ്ങളിലും പല സ്ത്രീകളിലും വിഷാദരോഗത്തിന് സമമായ ലക്ഷണങ്ങൾ വരാറുണ്ട്. ഇതേ ഹോർമോൺ വ്യതിയാനങ്ങൾ ആർത്തവവിരാമത്തിനു മുൻപും ശേഷവും ഉണ്ടാകാം. 50 വയസ്സ് കഴിഞ്ഞ പല സ്ത്രീകളിലും വിഷാദരോഗങ്ങൾ കണ്ടുവരാറുണ്ട്. 

ADVERTISEMENT

അതോടൊപ്പം ഒരു സ്ത്രീ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൂടെ കടന്നു പോകുന്ന സമയമാണ് ഗർഭകാലവും, അമ്മയായതിനു ശേഷമുള്ള ജീവിതവും. മാനസികമായും ശാരീരികമായുമുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ഏറെ സമയമെടുത്തന്നിരിക്കും. പുതിയ അമ്മമാർക്ക് ഗർഭധാരണത്തിനു ശേഷം ആദ്യത്തെ ഒരു മാസത്തിനുള്ളിൽ വിഷാദരോഗത്തിന് സമമായിട്ടുള്ള ലക്ഷണങ്ങൾ വരുകയാണെങ്കിൽ അതൊരു പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്നാണ് പറയുക. 

Representative image. Photo Credit:simonapilolla/istockphoto.com

രോഗലക്ഷണങ്ങൾ
∙വിഷാദഭാവം
രണ്ടാഴ്ചയിൽ കൂടുതലായി സ്ഥായിയായിട്ട് ഒരു വിഷാദഭാവം ഉണ്ടെങ്കിൽ അതൊരു രോഗലക്ഷണമാണ്. 

∙അകാരണമായ ക്ഷീണം
ടെസ്റ്റുകൾ വരെ ചെയ്തു. അതിൽ യാതൊരു പ്രശ്നങ്ങളുമില്ല. പക്ഷേ ക്ഷീണം അതേപടി നിൽക്കുന്നു. 

∙താൽപര്യക്കുറവ്
എല്ലാക്കാര്യങ്ങളും വളരെ ആസ്വദിച്ചു ചെയ്തുകൊണ്ടിരുന്ന ഒരു സ്ത്രീ ഒന്നും ചെയ്യാത്ത അവസ്ഥയിലേക്ക് പോകുക. ഒന്നിലും താൽപര്യമില്ലാതെ കട്ടിലില്‍ നിന്ന് എഴുന്നേൽക്കാൻ പോലും താൽപര്യമില്ലാതെ ഇരിക്കുക.

ADVERTISEMENT

∙ഏകാഗ്രതക്കുറവ്
ഭക്ഷണം പാകം െചയ്യുമ്പോൾ ഉപ്പു ചേർക്കാതിരിക്കുക, ഗ്യാസ് ഓഫ് ചെയ്യാൻ മറക്കുക, മോട്ടറിന്റെ സ്വിച്ച് ഓഫ് ചെയ്യാൻ മറക്കുക ഇതൊക്കെ ഏകാഗ്രതക്കുറവ് കാരണം സംഭവിക്കുന്നതാണ്.

∙നെഗറ്റിവിറ്റി
എല്ലാത്തിനെക്കുറിച്ചും സ്വയമേയും മറ്റുള്ളവരെക്കുറിച്ചും ഭാവിയെക്കുറിച്ചും നെഗറ്റീവായി ചിന്തിക്കുക.

∙ആത്മഹത്യാചിന്ത
മരിക്കണം എന്നുള്ള തോന്നലുകൾ, ആത്മഹത്യാ ശ്രമങ്ങൾ എന്നിവയും രോഗലക്ഷണങ്ങളാണ്. 

Representative image. Photo Credit: Doucefleur/istockphoto.com

∙ഉത്സാഹക്കുറവ്
എന്ത് കാര്യങ്ങൾ ചെയ്യാനാണെങ്കിലും അനുഭവപ്പെടുന്ന ഉത്സാഹക്കുറവ്. 

ADVERTISEMENT

∙ഉറക്കക്കുറവ്
സാധാരണ വെളുപ്പിന് അഞ്ചുമണിക്ക് ഉണരാറുള്ള ഒരു സ്ത്രീ മൂന്നുമണിയാകുമ്പോള്‍ എഴുന്നേൽക്കുക പിന്നീട് ഉറക്കം കിട്ടാത്ത അവസ്ഥ. 

∙വിശപ്പില്ലായ്മ
വളരെ സ്വാദുള്ള ഭക്ഷണം മുന്നിൽ കൊണ്ട് വച്ചാലും കഴിക്കാൻ പറ്റാതെയിരിക്കുക.

ഈ ലക്ഷണങ്ങൾ രണ്ട് ആഴ്ചയിൽ കൂടുതൽ നിലനിൽക്കുകയാണെങ്കിൽ മാത്രമേ ഈ അവസ്ഥയെ വിഷാദരോഗം എന്നു വിളിക്കാൻ സാധിക്കൂ. വിഷാദരോഗം തിരിച്ചറിയാൻ ഈ 9 ലക്ഷണങ്ങളും വേണമെന്നില്ല. വിഷാദഭാവം, താൽപര്യക്കുറവ്, ക്ഷീണം േമൽപറഞ്ഞ ഈ മൂന്ന് ലക്ഷണങ്ങൾ കൂടാതെ ഏതെങ്കിലും രണ്ട് ലക്ഷണങ്ങൾ കൂടി ഉണ്ടെങ്കിൽ നമുക്കതിനെ വിഷാദരോഗം എന്നു വിളിക്കാം. അതായത് 9 രോഗലക്ഷണങ്ങളിൽ 5 എണ്ണമെങ്കിലും രണ്ടാഴ്ചയിൽ കൂടുതലായി നിലനിൽക്കുന്നതാണെങ്കിൽ അതാണ് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ. 

ചികിത്സ
ലഘുവായിട്ടുള്ള ലക്ഷണങ്ങളൊക്കെയേ ഉള്ളൂ എങ്കിൽ സാധാരണ റിലാക്സേഷൻ ടെക്നിക്കുകൾ, യോഗ പോലെയുള്ള വ്യായാമം, ഡീപ് ബ്രീതിങ് എക്സസൈസ് എന്നിവ ചെയ്യാം. ധ്യാനത്തോടൊപ്പം. പിന്നെ വ്യായാമം കൂടി ചെയ്യുക. 20 മിനിറ്റ് ബ്രിസ്ക് വോക്കിങ് ചെയ്യാം. 20 മിനിറ്റ് നല്ല സ്പീഡിൽ വിയർക്കുന്നതു വരെ നടക്കുക. വ്യായാമം വഴിയും റിലാക്സേഷൻ െടക്നിക്ക് വഴിയും ഒരുപാട് രാസപ്രവർത്തനങ്ങൾ നമ്മുടെ തലച്ചോറിൽ നടക്കുന്നുണ്ട്. ആ കെമിക്കലുകൾ പുറത്തേക്ക് വരുന്നതോടെ വിഷാദഭാവവും നമ്മളിൽ ഉണ്ടാകുന്ന നെഗറ്റീവ് ചിന്തകൾക്കുമൊക്കെ ഒരുപാട് വ്യത്യാസം വരും. 

Representative image. Photo Credit: Deepak Sethi/istockphoto.com

ഇത്തരം ചികിത്സാരീതികളാണ് മൈൽഡ് ആയിട്ടുള്ള ഡിപ്രഷനു നൽകുന്നത്. എന്നാൽ ലക്ഷണങ്ങൾ കൂടുതലാണെങ്കിൽ തീർച്ചയായും മരുന്ന് തന്നെ വേണം. ആന്റിഡിപ്രസൻസ് എന്നാണ് ഈ മരുന്നുകളുടെ പേര്. സൈക്യാട്രിസ്റ്റുകളാണ് ഇത് കൊടുക്കുന്നത്. സൈക്യാട്രിസ്റ്റ് പറയുന്ന അത്രയും കാലത്തേക്ക് പറയുന്ന അളവിൽ മരുന്ന് കഴിക്കുകയാണെങ്കിൽ ഏറെക്കുറെ ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ് വിഷാദരോഗം. പലപ്പോഴും വിഷാദരോഗം തിരിച്ചറിയപ്പെടാതെ പോയാൽ ഇതിന്റെ പരിണിതഫലം ആത്മഹത്യയാണ്. ലോകാരോഗ്യ സംഘടനയുെട കണക്കുപ്രകാരം സ്ത്രീകൾക്കിടയിലെ പല ആത്മഹത്യകളുടെയും പുറകിലുള്ള പ്രധാന കാരണം ചികിത്സ എടുക്കാതെയുള്ള വിഷാദരോഗമാണ്. അതുകൊണ്ടു തന്നെ ചികിത്സ കൃത്യമായി സ്വീകരിച്ചാൽ ഈ രോഗാവസ്ഥയിൽ നിന്ന് ഒരു വിടുതലുണ്ടാകും. നേരെമറിച്ച് ചികിത്സിച്ചില്ല എങ്കിൽ അത് ആത്മഹത്യയിലേക്കോ ആത്മഹത്യാചേഷ്ടകളിലേക്കോ പോകാൻ സാധ്യതയുണ്ട്. ചികിത്സ വളരെ പ്രധാനമാണ്.

(വിവരങ്ങൾക്ക് കടപ്പാട്: ഡോ. ചിക്കു മാത്യു, കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, കാരിത്താസ് ഹോസ്പിറ്റൽ കോട്ടയം)

നാല് വയസ്സുള്ള കുഞ്ഞ് അവസാനശ്വാസം എടുക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത്: വിഡിയോ

English Summary:

Postpartum Depression Symptoms