ADVERTISEMENT

ചോദ്യം : പ്രിയപ്പെട്ട ഡോക്ടർ, എനിക്ക് 46 വയസ്സുണ്ട്. എപ്പോഴും ക്ഷീണമാണ്. ഇതെന്റെ നിത്യ ജീവിതത്തെ ബാധിക്കുന്നു. ചെയ്യേണ്ടത്?

 

ഉത്തരം: നമ്മുടെ ശരീരത്തിലെ പല ഹോർമോണൽ വ്യതിയാനങ്ങൾ ക്ഷീണത്തിന് കാരണമാകാറുണ്ട്. ഏറ്റവും പ്രധാനം തൈറോയ്ഡിന്റെ വ്യതിയാനമാണ്. ശരീരത്തിലെ തൈറോയ്ഡിന്റെ തോത് കുറയുന്ന ഘട്ടത്തിൽ ഇങ്ങനെ സംഭവിക്കാം. ശരീരത്തിലെ മറ്റൊരു ഹോർമോണാണ് കോർട്ടിസോൾ. കോർട്ടിസോളിന്റെ തോത് കുറയുന്ന ഘട്ടത്തിലും ക്ഷീണം വളരെ കൂടാം. എന്നാൽ, ഹോർമോൺ വ്യതിയാനം മാത്രമല്ല, മറ്റ് പല അസുഖങ്ങളുടെ ലക്ഷണമായും ക്ഷീണം ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന്, രക്തക്കുറവ്, ശരീരത്തിലെ മൂലകങ്ങളുടെ അളവിൽ കുറവു വരുന്ന ഘട്ടത്തിലും ക്ഷീണം കൂടാം. സോഡിയം, പൊട്ടാസ്യം, കാൽസ്യം എന്നിവയുടെയെല്ലാം അളവു കുറയുന്നത് ക്ഷീണത്തിനു കാരണമായേക്കാം.

 

ചില മരുന്നുകൾ കഴിക്കുന്നവരിലും ക്ഷീണം കൂടുതലായി കാണാറുണ്ട്. ശരിയായ രീതിയിൽ ഉറക്കമില്ലാത്തവരിലും ക്ഷീണത്തിനു സാധ്യത കൂടുതലാണ്. പ്രത്യേകിച്ച്, കൂർക്കം വലിക്കുന്ന വ്യക്തികൾ. ഇവരിൽ പകൽ സമയങ്ങളിൽ ക്ഷീണം കൂടുന്നതായി കണ്ടുവരുന്നുണ്ട്. അതിനാൽ, ക്ഷീണത്തെ ഗൗരവമായി എടുത്തേ വേണ്ട പരിശോധനകൾ നടത്തുക. ഹോർമോൺ വ്യതിയാനം, മൂലകങ്ങളുടെ കുറവ്, ഹൃദയത്തിന്റെ പ്രവർത്തനം എന്നിവ വിശദമായി പരിശോധിക്കുക. 

 

Content Summary : Tiredness and fatigue : Why it happens - Dr. P K Jabbar Explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com