ഉദ്ധാരണ പ്രശ്നങ്ങൾക്കു കാരണം പങ്കാളിയോടുള്ള അസംതൃപ്തിയോ?

പോൺ വീഡിയോകൾ കാണാൻ താൽപ്പര്യം കൂടിയിട്ടുണ്ടോ? ഒപ്പം ഉദ്ധാരണ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്ന ആളാണോ? കാരണം പങ്കാളിയോടുള്ള അസംതൃപ്തിയാകാം.

പതിവായി അശ്ലീല വിഡിയോകൾ കാണുന്ന പുരുഷന്മാർ തങ്ങളുടെ പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തിൽ അസംതൃപ്തിയുള്ളവരും ഉദ്ധാരണ പ്രശ്നങ്ങൾ മൂലം വിഷമിക്കുന്നവരുമായിരിക്കുമെന്നു പഠനം.

അശ്ലീല ചലച്ചിത്രങ്ങളോട് അഡിക്ട് ആയ പുരുഷന്മാർ പങ്കാളിയുമായുള്ള ലൈംഗികബന്ധം ഇഷ്ടപ്പെടാത്തവരായിരിക്കും. ഇത്തരക്കാരുടെ ‘സെക്ഷ്വൽ ടോളറൻസ്’ കൂടുതലുമായിരിക്കും.

പങ്കാളിയുമായി ലൈംഗികബന്ധം പല കാരണങ്ങളാലും സാധ്യമാകാത്തവരാണ് അശ്ലീല വീഡിയോകൾ കാണുന്നതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ പുരുഷൻമാരിൽ അഞ്ചിൽ ഒരാൾ എന്ന തോതിൽ പങ്കാളിയുമായുള്ള അടുപ്പം ഒഴിവാക്കാൻ ‘എക്സ്’ റേറ്റ് ചെയ്യപ്പെട്ട ചലച്ചിത്രങ്ങൾ കാണുന്നുവെന്നു പഠനം പറയുന്നു.

ലൈംഗിക അസംതൃപ്തി മൂലം പുരുഷന്മാർ സ്വയംഭോഗം ചെയ്യുന്നതായും ലൈംഗിക പ്രശ്നങ്ങളിൽ സ്പെഷ്യലൈസ് ചെയ്യുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. ഡേവിഡ് ലീ പറയുന്നു.

പങ്കാളിയുള്ള 335 പുരുഷന്മാരിൽ നടത്തിയ പഠനത്തിൽ, 22 ശതമാനം പേർ പങ്കാളിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനായി പോൺ വിഡിയോകൾ കാണുന്നുവെന്നു കണ്ടു. 28 ശതമാനം പേർ പങ്കാളിയുമായി ലൈംഗിക ബന്ധം പുലർത്തുന്നതിനു പകരം സ്വയംഭോഗം ചെയ്യുന്നതായും കണ്ടു.

സ്വയംഭോഗം ചെയ്യാനും അശ്ലീല വിഡിയോകൾ കാണാനും താൽപ്പര്യപ്പെടുന്ന പുരുഷന്മാർ പങ്കാളിയുമായുള്ള ബന്ധത്തിൽ അസന്തുഷ്ടരാണെന്ന് കലിഫോർണിയയിലെ ഗവേഷകർ നടത്തിയ ഈ പഠനം പറയുന്നു.