പതിവായി ഉപയോഗിക്കാവുന്ന ഗർഭനിരോധന മാർഗങ്ങളിൽ നിന്നു വ്യത്യസ്തമായി ലൈംഗികബന്ധത്തിനു ശേഷം ഒറ്റത്തവണത്തെ ഉപയോഗത്തിലൂടെ മാത്രം ഗർഭധാരണം തടയാൻ സഹായിക്കുന്ന രീതികളെയാണ് എമർജൻസി കോൺട്രാസെപ്റ്റീവുകൾ എന്നു പറയുന്നത്. ഇത് ഗുളികകളായും ഇൻട്രാ യൂട്രൈൻ ഡിവൈസുകളിലൂടെ (ഗര്‍ഭപാത്രത്തിൽ ഇടാവുന്ന വസ്തുക്കൾ)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിവായി ഉപയോഗിക്കാവുന്ന ഗർഭനിരോധന മാർഗങ്ങളിൽ നിന്നു വ്യത്യസ്തമായി ലൈംഗികബന്ധത്തിനു ശേഷം ഒറ്റത്തവണത്തെ ഉപയോഗത്തിലൂടെ മാത്രം ഗർഭധാരണം തടയാൻ സഹായിക്കുന്ന രീതികളെയാണ് എമർജൻസി കോൺട്രാസെപ്റ്റീവുകൾ എന്നു പറയുന്നത്. ഇത് ഗുളികകളായും ഇൻട്രാ യൂട്രൈൻ ഡിവൈസുകളിലൂടെ (ഗര്‍ഭപാത്രത്തിൽ ഇടാവുന്ന വസ്തുക്കൾ) രൂപത്തിലും ലഭിക്കും. ഗുളികകളാണെങ്കിൽ ലൈംഗിക ബന്ധത്തിനു ശേഷം മൂന്ന് മുതൽ അഞ്ച് ദിവസത്തിനകം കഴിച്ചിരിക്കണം. 

ADVERTISEMENT

ചില ഗുളികകൾ ഏറ്റവും ഫലപ്രദമാകുന്നത് ആദ്യത്തെ മൂന്നു ദിവസത്തിനകം ഉപയോഗിക്കുമ്പോഴാണ്. അഞ്ചു ദിവസത്തിനകം ഉപയോഗിച്ചാലും ഫലം തരുന്ന ഗുളകകളും ഉണ്ട്. എത്രയും പെട്ടെന്ന് ഉപയോഗിക്കുന്നോ അത്രയും നല്ലതാണ് എന്നോർമിക്കാവുന്ന, കോപ്പർ ടി പോലുള്ള കോപ്പർ ചേർന്ന ഇൻട്രാ യൂട്രൈൻ ഡിവൈസുകളാണ് മറ്റൊന്ന്. 

ഓവുലേഷൻ അഥവാ അണ്ഡവിസർജന സമയത്ത്, അണ്ഡാശയത്തിൽ നിന്ന് അണ്ഡം പുറത്തുവരുന്നതിനെ തടയുകയാണ് ഇവയെല്ലാം ചെയ്യുന്നത്. നമ്മുടെ ശരീരം തന്നെ ഉൽപാദിപ്പിക്കുന്ന പ്രൊജസ്ട്രോൺ പോലുള്ള ഹോർമോണുകൾ ഇത്തരം ഗുളികകളിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ആദ്യത്തെ അഞ്ചു ദിവസത്തിനുള്ളിൽ ഉപയോഗിച്ചാൽ 95 ശതമാനം സുരക്ഷ ഇവ അവകാശപ്പെടുന്നു. 

ADVERTISEMENT

അടിയന്തര ഗർഭനിരോധന മാർഗങ്ങൾ എപ്പോൾ ഉപയോഗിക്കണം? 

മുൻകരുതലോ സുരക്ഷയോ ഇല്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ, കോണ്ടത്തിനു കേടുപാടുകളുണ്ടെങ്കിൽ ഒക്കെ എമർജൻസി കോൺട്രാസെപ്റ്റീവ്സ് ഉപയോഗിക്കാം. കോൺട്രാസെപ്റ്റീവ് ഉപയോഗിച്ചതു വേണ്ടത്ര സുരക്ഷ നൽകുമോ എന്നുള്ള സംശയമുണ്ടെങ്കിലോ അല്ലെങ്കിൽ തെറ്റായ രീതിയിൽ ഉപയോഗിക്കപ്പെട്ടാലോ ഇത്തരം ഗർഭനിരോധനമാർഗങ്ങൾ സ്വീകരിക്കാം. 

യാദൃശ്ചികമായി ബന്ധപ്പെടേണ്ടി വന്നാലോ ബലാൽസംഗം പോലുള്ള പ്രതീക്ഷിക്കാത്ത അവസരങ്ങളിലോ ആവശ്യമില്ലാത്ത ഗർഭധാരണം ഒഴിവാക്കാൻ ഉപയോഗിക്കാം. 

ADVERTISEMENT

കോൺട്രാസെപ്റ്റീവ് മരുന്നുകളോടോ അകത്തു വയ്ക്കുന്ന കോൺട്രാസെപ്റ്റീവ് വസ്തുക്കളോടോ പൊതുവേ അലർജിയുള്ളവർ ഇവ ഉപയോഗിക്കരുത്. അതുപോലെ, കടുത്ത ആസ്മയുള്ളവരും, എപിലെപ്സി, എച്ച്.ഐ.വി, ടി.ബി പോലുള്ള രോഗങ്ങൾക്കു മരുന്നുകൾ കഴിക്കുന്നവരും ഇത്തരം ഗുളികകൾ കഴിക്കുമ്പോൾ ഏതെങ്കിലും തരത്തില്‍ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ടെങ്കിൽ എമർജെൻസി കോൺട്രാസെപ്റ്റീവ് ഗുളികകൾ കഴിക്കരുത്. ഒമിപ്രസോൾ പോലുള്ള ചില മരുന്നുകൾ കഴിച്ചുകൊണ്ടിരിക്കുമ്പോഴും ഇത്തരം ഗുളികകൾ കഴിക്കാതിരിക്കുന്നതാണു നല്ലത്. 

ചിലരിൽ ഈ ഗുളികകൾ കഴിക്കുമ്പോൾ തലവേദനയോ വയറുവേദനയോ ഓക്കാനമോ കാണാം. ചിലരിൽ അടുത്ത ആർത്തവം ചിലപ്പോൾ നേരത്തേയാകാം, വൈകാം, ചിലപ്പോൾ രക്തസ്രാവം കൂടുതലാകാം. ഇങ്ങനെ ചെറിയ ചില വ്യത്യാസങ്ങൾ വരുത്താമെങ്കിലും ദൂരവ്യാപകമായ കുഴപ്പങ്ങൾ വരുത്തുന്നതായി പറയുന്നില്ല. യോനിയിൽ ഏതെങ്കിലും അണുബാധ പോലുള്ള പെൽവിക് ഇൻഫ്ലമേറ്ററി അസുഖങ്ങൾ ഉള്ളവർ കോപ്പർ അടങ്ങിയ ഇൻട്രായൂട്രൈൻ ഡിവൈസുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം. 

അടിയന്തര ഗർഭനിരോധന ഗുളിക കഴിച്ചു ഛർദിച്ചു പോയാൽ എന്തു ചെയ്യും?

ഗുളിക കഴിച്ചു മൂന്നു മണിക്കൂറിനകം അതു ഛർദിച്ചു പോകുകയോ മറ്റോ ചെയ്താൽ അതിന്റെ ശരിയായ ഉപയോഗം കിട്ടില്ല. അപ്പോൾ വീണ്ടും ഗുളിക കഴിക്കേണ്ടി വരും. അല്ലെങ്കിൽ ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടണം. സ്ഥിരമായി കോൺട്രാസെപ്റ്റീവുകൾ ഉപയോഗിക്കുന്നവരും എർജൻസി കോൺട്രാസെപറ്റീവിന്റെ കാര്യത്തിൽ ഏതെങ്കിലും തലത്തിലുള്ള സംശയങ്ങളോ മറ്റോ ഉണ്ടെങ്കിലും ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം തേടുന്നതു നല്ലതാകും. 

Content Summary: What is Emergency Contraceptives, How to Use