ലൈംഗികമായി പടരുന്ന രോഗങ്ങള്‍ അഥവാ എസ്ടിഡികള്‍ ഒരിക്കലും നിസ്സാരമായി എടുക്കരുത്. ഇവയില്‍ പലതും ആന്‍റിബയോട്ടിക്കുകള്‍ കഴിച്ച് ഫലപ്രദമായി ചികിത്സിക്കാവുന്നതായിട്ടും അശ്രദ്ധ മൂലമോ അവബോധമില്ലായ്മ മൂലമോ നാണക്കേട് ഭയന്നോ ഒക്കെ പലരും ചികിത്സ തേടാത്ത അവസ്ഥയുണ്ട്. ഈ പറഞ്ഞ കാരണങ്ങൾ മൂലം ശരിയായ വൈദ്യചികിത്സ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൈംഗികമായി പടരുന്ന രോഗങ്ങള്‍ അഥവാ എസ്ടിഡികള്‍ ഒരിക്കലും നിസ്സാരമായി എടുക്കരുത്. ഇവയില്‍ പലതും ആന്‍റിബയോട്ടിക്കുകള്‍ കഴിച്ച് ഫലപ്രദമായി ചികിത്സിക്കാവുന്നതായിട്ടും അശ്രദ്ധ മൂലമോ അവബോധമില്ലായ്മ മൂലമോ നാണക്കേട് ഭയന്നോ ഒക്കെ പലരും ചികിത്സ തേടാത്ത അവസ്ഥയുണ്ട്. ഈ പറഞ്ഞ കാരണങ്ങൾ  മൂലം ശരിയായ വൈദ്യചികിത്സ തേടാതെ മുറിവൈദ്യമാന്മാരെ തേടിപോകുന്നവരും നിരവധി. ചികിത്സിക്കാതെ വിട്ടാല്‍ വന്ധ്യതയ്ക്കും അവയവനാശത്തിനും കാഴ്ചനഷ്ടത്തിനും മരണത്തിനുമെല്ലാം എസ്ടിഡികള്‍ കാരണമാകാം. 

ADVERTISEMENT

ലൈംഗികമായി സജീവമായിരിക്കുന്ന ആര്‍ക്കും എസ്ടിഡികള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. ഇനി പറയുന്ന നാലു കാര്യങ്ങള്‍ ലൈംഗിക രോഗങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. 

1. ബ്രഹ്മചര്യം

ലൈംഗിക പങ്കാളികളില്ലാതെ, ലൈംഗിക ചിന്തകള്‍ക്ക് ഇടം നല്‍കാതെയുള്ള ബ്രഹ്മചര്യമാര്‍ഗത്തിലുള്ള ജീവിതം ലൈംഗിക രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കും. എന്നാല്‍ ഇത് എല്ലാവര്‍ക്കും സാധ്യമല്ലാത്തതിനാല്‍ ഇനി പറയുന്ന കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ മതിയാകും. 

ADVERTISEMENT

2. സുരക്ഷിത ലൈംഗികതയ്ക്ക് പ്രാധാന്യം നല്‍കുക

സുരക്ഷിതമായ ലൈംഗിക ബന്ധത്തിനായി ഗര്‍ഭനിരോധന ഉറകള്‍ പോലുള്ളവ പ്രയോജനപ്പെടുത്താവുന്നതാണ്. ഒന്നിലധികം പങ്കാളികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ എസ്ടിഡികള്‍ ഇല്ലെന്ന് ഉറപ്പ് വരുത്താന്‍ ഇടയ്ക്ക് പരിശോധനകള്‍ നടത്തുന്നതും ഗുണം ചെയ്യും. എസ്ടിഡി ഉണ്ടെന്ന സംശയമുള്ളവര്‍ ഡോക്ടറെ കണ്ട് ചികിത്സ തേടാനും മടിക്കരുത്. 

ADVERTISEMENT

3. ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുക

എത്ര കുറച്ച് ലൈംഗിക പങ്കാളികള്‍ ഉണ്ടാകുന്നുവോ അത്രയും കുറവായിരിക്കും ലൈംഗിക രോഗങ്ങള്‍ക്കുള്ള സാധ്യത. 

4. പുതിയ ബന്ധങ്ങള്‍ക്ക് മുൻപ്  പരിശോധന

പുതിയ പങ്കാളികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് ലൈംഗിക രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുന്നതിന് പരിശോധന നടത്തേണ്ടതാണ്. ലൈംഗിക ബന്ധ ചരിത്രത്തെ പറ്റി  പങ്കാളികള്‍ പരസ്പരം തുറന്ന് സംസാരിക്കുന്നതും അപകട സാധ്യതകള്‍ കുറയ്ക്കും.

Content Summary: Sexually transmitted diseases