ഒരല്‍പം മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആളാണോ നിങ്ങള്‍ ? ദിവസവും ആളുകളുടെ പലതരം ഉപദേശങ്ങള്‍ സഹിക്കാറുണ്ടോ? മെലിഞ്ഞ ശരീരക്കാര്‍ പൊതുവേ എല്ലാവരുടെയും കണ്ണില്‍ ഒന്നും കഴിക്കാത്തവരാണ്. അതുകൊണ്ടുതന്നെ മെലിഞ്ഞവരെ കാണുമ്പോള്‍ ഉപദേശങ്ങള്‍ നല്‍കാന്‍ എല്ലാവർക്കും തിടുക്കമാണ്. സത്യത്തില്‍ നമ്മള്‍ ഈ ഉപദേശങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരല്‍പം മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആളാണോ നിങ്ങള്‍ ? ദിവസവും ആളുകളുടെ പലതരം ഉപദേശങ്ങള്‍ സഹിക്കാറുണ്ടോ? മെലിഞ്ഞ ശരീരക്കാര്‍ പൊതുവേ എല്ലാവരുടെയും കണ്ണില്‍ ഒന്നും കഴിക്കാത്തവരാണ്. അതുകൊണ്ടുതന്നെ മെലിഞ്ഞവരെ കാണുമ്പോള്‍ ഉപദേശങ്ങള്‍ നല്‍കാന്‍ എല്ലാവർക്കും തിടുക്കമാണ്. സത്യത്തില്‍ നമ്മള്‍ ഈ ഉപദേശങ്ങളും പരിഹാരങ്ങളും നല്‍കി അവരുടെ സ്വസ്ഥത കെടുത്തുകയാണ് ചെയ്യുന്നത്. ഒരിക്കലും മെലിഞ്ഞവരോട് പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയെന്നു നോക്കാം.

എനിക്ക് നിന്റെ ശരീരപ്രകൃതം മതിയാരുന്നു - മെലിഞ്ഞവരെ കാണുമ്പോള്‍ വണ്ണം ഉള്ളവര്‍ സ്ഥിരം പറയുന്ന വര്‍ത്തമാനം ആണിത്. ഇതൊട്ടും ഔചിത്യം ഉള്ളതല്ല. ഒരുപക്ഷേ മെലിഞ്ഞ ശരീരപ്രകൃതം അവര്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ മൂലം ഉണ്ടാകുന്നതാകാം. അതറിയാതെ ആസ്ഥാനത്ത് കയറി എന്തെങ്കിലും പറയുന്നതു ശരിയല്ല.

ADVERTISEMENT

ഇതെന്താ തീപെട്ടികൊള്ളിയോ - തീപെട്ടികൊള്ളി പോലെയുണ്ട് എന്ന് മെലിഞ്ഞവര്‍ സ്ഥിരം കേള്‍ക്കുന്ന പഴിയാണ്. ഒട്ടും രസകരമായ ഒരു കമന്റ്‌ അല്ലിത് എന്നോര്‍ക്കുക.

ഇത്തിരി കൂടി തടി ഉണ്ടാരുന്നേല്‍ - വണ്ണം ഇല്ലാത്തവരെ കണ്ടാല്‍ ഉടനെ ഇത്തിരി കൂടി തടി ഉണ്ടാരുന്നേല്‍ കാണാന്‍ നല്ല ഭംഗി ഉണ്ടാകുമായിരുന്നു എന്ന തരത്തില്‍ സംസാരിക്കുന്നതും ഒഴിവാക്കുക. ഇത് കേള്‍ക്കുന്ന ആളിന് ഉണ്ടാകുന്ന മാനസികവിഷമം ഒരുനിമിഷം ഓര്‍ക്കുക.

ADVERTISEMENT

എന്തെങ്കിലും അസുഖം ഉണ്ടോ - വണ്ണം ഇല്ലെങ്കില്‍ ഉടനെ എന്തെങ്കിലും അസുഖം ഉണ്ടോയെന്നു ചോദിക്കുന്നതില്‍പ്പരം മോശമായ ഒരു സംഗതിയില്ല. നിങ്ങള്‍ക്ക് നിസ്സാരമായി തോന്നാമെങ്കിലും കേള്‍ക്കുന്ന ആളിന് ഇതൊട്ടും സുഖകരമാകില്ല. ചിലപ്പോള്‍ ചില ആളുകള്‍ ചില രോഗങ്ങളുടെ പേര് പറഞ്ഞു പോലും ആളുകളെ ഭയപ്പെടുത്തും. ഇത് കേള്‍ക്കുന്ന ആളിന്റെ മാനസികനിലതന്നെ തകര്‍ക്കും.

എന്തെങ്കിലും കഴിക്ക്-  ഒന്നും കഴിക്കാത്തതു കൊണ്ടാണ് വണ്ണം ഇല്ലാത്തത് എന്നു ചിന്തിക്കുന്നതുതന്നെ മണ്ടത്തരമാണ്.  വണ്ണം ഒട്ടും ഇല്ലാത്ത അവസ്ഥ ചിലര്‍ക്ക് ജന്മനാ ഉള്ളതാണ്.

ADVERTISEMENT

പറന്നുപോകാതെ സൂക്ഷിക്കണം - വണ്ണം ഇല്ലാത്തവരെ നോക്കി പറയാവുന്ന ഹീനമായ ഒരു കമന്റ്‌ ആണിത്. കേള്‍ക്കുന്നവര്‍ക്ക് ഇത് ദേഷ്യമാണ് ഉണ്ടാക്കുന്നത്‌, അതോര്‍ക്കുക.

ഇരട്ടി കഴിക്കണം - ഇരട്ടി ആഹാരം കഴിച്ചാല്‍ മാത്രമേ വണ്ണം ഉണ്ടാകൂ എന്നു ചിന്തിക്കുന്നതു തെറ്റാണ്. മറ്റുള്ളവരുടെ ആഹാരശീലങ്ങളെ നിശ്ചയിക്കുന്നത്  ഔചിത്യം ഇല്ലാത്ത പ്രവൃത്തിയാണ്.