നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോർ. ഹൃദയ മിടിപ്പ്, ശ്വസനം, ഭക്ഷണത്തിന്റെ ദഹനം തുടങ്ങി എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് തലച്ചോറാണ്. ഓർമ ശക്തിയും ബുദ്ധി ശക്തിയും ചിന്താ ശേഷിയുമൊക്കെ കുറയുന്നതും കൂടുന്നതുമെല്ലാം നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. എന്നാൽ ദീർഘ കാലത്തേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോർ. ഹൃദയ മിടിപ്പ്, ശ്വസനം, ഭക്ഷണത്തിന്റെ ദഹനം തുടങ്ങി എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് തലച്ചോറാണ്. 

ഓർമ ശക്തിയും ബുദ്ധി ശക്തിയും ചിന്താ ശേഷിയുമൊക്കെ കുറയുന്നതും കൂടുന്നതുമെല്ലാം നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. എന്നാൽ ദീർഘ കാലത്തേക്ക് ഇവ കുറയുന്നത് തടയാൻ നമ്മുടെ ഭക്ഷണ രീതിക്കാവും. 

ADVERTISEMENT

പച്ചക്കറികൾ,  പഴങ്ങൾ, പരിപ്പ് വർഗങ്ങൾ, ഒലിവ് ഓയിൽ, നട്സുകൾ മുതലായവ അടങ്ങിയ ഭക്ഷണം നാഡീ സംബന്ധമായ (neurogenerative ) രോഗങ്ങളിൽനിന്ന് ദീർഘകാലം സംരക്ഷണം നൽകുമെന്ന് 'അൽസ്ഹൈമേഴ്‌സ് ആൻഡ് ഡിമെൻഷ്യ ' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

ഓർമ ശക്തിയും ബുദ്ധിശക്തിയും നിലനിർത്താൻ മെഡിറ്ററേനിയൻ ഭക്ഷണത്തിനാകുമെന്നും ഇതേ പഠനം പറയുന്നു. പത്തു വർഷം നീണ്ട പഠന കാലയളവിൽ ബൗദ്ധികമായ പ്രവർത്തനങ്ങളിൽ മികച്ചു നിന്നത് മെഡിറ്ററേനിയൻ ഭക്ഷണ രീതിയോട് അടുത്തുനിന്ന ആളുകൾ ആണെന്ന് മറ്റൊരു പഠനവും പറയുന്നു. 

ADVERTISEMENT

പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പരിപ്പുകൾ, അണ്ടിപ്പരിപ്പുകൾ, മത്സ്യം, ഒലിവെണ്ണ എന്നിവയും മിതമായ അളവിൽ റെഡ് മീറ്റ്, ആൽക്കഹോൾ ഇവയും അടങ്ങിയതാണ് മെഡിറ്ററേനിയൻ ഭക്ഷണം. 

പതിവായി മത്സ്യം കഴിക്കുന്നത് ബുദ്ധി ശക്തിയും ചിന്താ ശേഷിയും വർധിപ്പിക്കും. ഓർമ ശക്തി നിലനിർത്താനും ഇത് സഹായിക്കും. ഹൃദയ സംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്താനും ഡിമെൻഷ്യ സാധ്യത കുറയ്ക്കാനും മെഡിറ്ററേനിയൻ ഭക്ഷണ രീതി സഹായിക്കും. 

ADVERTISEMENT

എന്നാൽ റെഡ് മീറ്റ്, പഞ്ചസാര, ഉപ്പ്, കൊഴുപ്പ്, സംസ്കരിച്ച ധാന്യങ്ങൾ ഇവയടങ്ങിയ പാശ്ചാത്യ ഭക്ഷണം ഹൃദ്രോഗ സാധ്യത കൂട്ടുകയും തലച്ചോറിന്റെ നാശം വേഗത്തിൽ ആക്കുകയും ചെയ്യും. 

English Summary: The only diet that can keep your brain healthy for years