ഉറക്കം കൺപോളകളിൽ ഊഞ്ഞാല് കെട്ടുന്നുണ്ടോ? ഓണക്കാലമല്ലെങ്കിലും ! പകൽ ജോലിയിലിരിക്കെ ഉറക്കം വരുന്നതായി തോന്നുന്നുണ്ടോ? എങ്കിൽ അതിനു കാരണമുണ്ട്. താങ്കളുടെ രാത്രി ഉറക്കം ശരിയല്ല. പക്ഷേ, സങ്കടപ്പെടേണ്ട. ലോകത്തിൽ ജീവിച്ചിരിക്കുന്നവരിൽ 45% പേരും താങ്കളോടൊപ്പമുണ്ട്. അത്രയും പേർ

ഉറക്കം കൺപോളകളിൽ ഊഞ്ഞാല് കെട്ടുന്നുണ്ടോ? ഓണക്കാലമല്ലെങ്കിലും ! പകൽ ജോലിയിലിരിക്കെ ഉറക്കം വരുന്നതായി തോന്നുന്നുണ്ടോ? എങ്കിൽ അതിനു കാരണമുണ്ട്. താങ്കളുടെ രാത്രി ഉറക്കം ശരിയല്ല. പക്ഷേ, സങ്കടപ്പെടേണ്ട. ലോകത്തിൽ ജീവിച്ചിരിക്കുന്നവരിൽ 45% പേരും താങ്കളോടൊപ്പമുണ്ട്. അത്രയും പേർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉറക്കം കൺപോളകളിൽ ഊഞ്ഞാല് കെട്ടുന്നുണ്ടോ? ഓണക്കാലമല്ലെങ്കിലും ! പകൽ ജോലിയിലിരിക്കെ ഉറക്കം വരുന്നതായി തോന്നുന്നുണ്ടോ? എങ്കിൽ അതിനു കാരണമുണ്ട്. താങ്കളുടെ രാത്രി ഉറക്കം ശരിയല്ല. പക്ഷേ, സങ്കടപ്പെടേണ്ട. ലോകത്തിൽ ജീവിച്ചിരിക്കുന്നവരിൽ 45% പേരും താങ്കളോടൊപ്പമുണ്ട്. അത്രയും പേർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉറക്കം കൺപോളകളിൽ ഊഞ്ഞാല് കെട്ടുന്നുണ്ടോ? ഓണക്കാലമല്ലെങ്കിലും ! പകൽ ജോലിയിലിരിക്കെ ഉറക്കം വരുന്നതായി തോന്നുന്നുണ്ടോ? എങ്കിൽ അതിനു കാരണമുണ്ട്. താങ്കളുടെ രാത്രി ഉറക്കം ശരിയല്ല. പക്ഷേ, സങ്കടപ്പെടേണ്ട. ലോകത്തിൽ ജീവിച്ചിരിക്കുന്നവരിൽ 45% പേരും താങ്കളോടൊപ്പമുണ്ട്. അത്രയും പേർ ഉറക്കപ്രശ്നങ്ങളുള്ളവരാണ്.

(ഇനി ഒരു കോട്ടുവാ ആവാം)

ADVERTISEMENT

ഉറക്കെ പറയൂ...ഉറക്കമുണ്ടോ?

ഉറക്കമില്ലായ്മയുടെ പ്രശ്നങ്ങൾ മിണ്ടാതിരുന്നിട്ടുകാര്യമില്ല. ലോകമെമ്പാടും ഉറക്കത്തെ കൈകാര്യം ചെയ്യാൻ സംവിധാനങ്ങളുണ്ട്. വേൾഡ് അസോസിയേഷൻ ഓഫ് സ്‌ലീപ് മെഡിസിൻ എന്നൊരു സംഘടനയുമുണ്ട്. ‘ഉറങ്ങുമ്പോൾ മാന്യനാണെന്ന’ പേരുകിട്ടാൻ നമ്മുടെ ഉറക്കപ്രശ്നങ്ങളെപ്പറ്റി പറയാൻ മടിക്കേണ്ട.

വരൂ, ആശുപത്രിയിൽ പോയി ഉറങ്ങാം

കേരളത്തിലെ പല ആശുപത്രികളിലും സ്ലീപ് ലാബുണ്ട്. നമ്മുടെ ഉറക്കം എങ്ങനെയെന്നു പഠിക്കണമെങ്കിൽ ഈ ലാബിൽ പോകാം. ചുമ്മാകിടന്നുറങ്ങിയാൽ മതി. ദേഹത്ത് കുറേ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ടാവുമെന്നു മാത്രം. പോളി സോമ്നോഗ്രഫിയിലൂടെയാണു നമ്മുടെ ഉറക്കം വിലയിരുത്തുക. വീട്ടിലെകിടപ്പുമുറിയുടെ രൂപത്തിലായിരിക്കും ആശുപത്രിയിലെ ഉറക്കമുറി. നാഡിമിടിപ്പ്, ബിപി, ശ്വാസംവലി, കൂർക്കം വലി, നെഞ്ചിന്റെ ചലനം, രക്തത്തിലെ ഓക്സിജന്റെ അളവ് ഇവയൊക്കെ രേഖപ്പെടുത്തും. ഉറങ്ങുമ്പോൾ തലച്ചോറിൽ വരുന്ന വ്യതിയാനങ്ങളും രേഖപ്പെടുത്തും. രോഗി ഉറങ്ങുന്ന മുറിയിൽ സ്വകാര്യതയുണ്ടാവും. ടെക്നീഷ്യൻ ഉറക്കം നിരീക്ഷിക്കുന്നതു മറ്റൊരു മുറിയിലിരുന്നാണ്.

ADVERTISEMENT

കൂർക്കംവലി മുതൽ വടംവലി വരെ

ദേ മനുഷ്യാ നിങ്ങൾ ഉറക്കത്തിൽ ഭയങ്കര കൂർക്കം വലിയാ.. എന്നു ഭാര്യ കുറ്റപ്പെടുത്തിയാൽ ‘എന്നിട്ടു ഞാൻ കേട്ടില്ലല്ലോ’ എന്ന മുടന്തൻ ന്യായം പറഞ്ഞ് എതിർക്കുന്നവരാണ് മിക്ക ഭർത്താക്കന്മാരും. മൊബൈൽ ഫോൺ വന്നതോടെ കൂർക്കംവലി റെക്കോർഡ് ചെയ്തു കേൾപ്പിക്കാം. പിന്നെ ഭർത്താവിന്റെ ഉറക്കം പൊയ്ക്കോളും.! ചിലർ ഉറക്കത്തിൽ ചിരിക്കും, ചിലർ കരയും, ചിലർ നടക്കും. എന്തിന് വടംവലിയും ചവിട്ടുനാടകവും വരെ നടത്തും.

(ഒരു കോട്ടുവാ ഇട്ടോ, എന്നിട്ടാവാം ബാക്കി)

നാം ഉറങ്ങുമ്പോൾ ഉണർന്നിരിക്കുന്നവർ

ADVERTISEMENT

ഉറങ്ങുമ്പോൾ നമ്മുടെ ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളും ഉറങ്ങും. പക്ഷെ തലച്ചോറിൽ രണ്ടുകേന്ദ്രങ്ങൾ സജീവമായിരിക്കും. ഹൃദയത്തെ നിയന്ത്രിക്കുന്നതും ശ്വാസകോശത്തെ നിയന്ത്രിക്കുന്നതുമായ ബ്രെയിൻ സെന്ററുകൾ. ഇതിൽ ശ്വാസകോശത്തെ നിയന്ത്രിക്കുന്ന ബ്രെയിൻ സെന്റർ ഇടയ്ക്ക് ‘ഉറക്കം തൂങ്ങും’. അപ്പോഴാണു ശ്വാസത്തെ ബാധിക്കുന്നതും ആഞ്ഞു ‘വലി’ തുടങ്ങുന്നതും.

ശ്വാസകോശം സ്പോഞ്ച് പോലെയാണല്ലോ?

ഉറക്കത്തിൽ പലതവണ നമുക്ക് ഇങ്ങനെ ശ്വാസം മുട്ടുകയും ഉറക്കം മുറിയുകയും നമ്മൾ തിരിഞ്ഞും മറിഞ്ഞും കിടക്കുകയും ചെയ്യാറുണ്ട്. നമ്മൾ അത് അറിയുന്നില്ലെന്നു മാത്രം. സ്ലീപ് ലാബിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തി സിപിഎപി യുടെ സഹായം തേടാം. കംപനി ഓഫ് പൊസിറ്റീവ് എയർവെ പ്രൊസസർ എന്നാണ് ഈ യന്ത്രത്തിന്റെ പേര്. ഓക്സിജൻ മാസ്ക് പോലൊരു സംവിധാനം.

ശശിയല്ല, ‘സോമനാംപുലി’

സിനിമയിലൊക്കെ നായകൻ ഉറക്കത്തിൽ നിന്നെണീറ്റു തലയിണയും കെട്ടിപ്പിടിച്ച് അടുത്ത പഞ്ചായത്ത് വരെയൊക്കെ പോയി വരുന്നതു കണ്ടിട്ടില്ലേ, അതിന്റെ പേരാണ് സോമനാംബുലിസം. അതുമാത്രമാണ് നമ്മൾ കേട്ടിട്ടുള്ള ഉറക്കരോഗം. 

എന്നാ കേട്ടോളൂ.

∙ നാർകോലെപ്സി (സംസാരിച്ചിരിക്കുമ്പോൾ വീണു പോവുക, ഉറങ്ങുന്നതുപോലെ തോന്നുക.)

∙ ഹൈപ്പർസോമ്നിയ (നിയന്ത്രിക്കാനാവാത്ത ഉറക്കം)

∙ ഇൻസോമ്‌നിയ(ഉറക്കമില്ലായ്മ, ഞെട്ടി ഉണരൽ)

∙ നൊക്റ്റേണൽ എപ്പിലെപ്സി (ഉറക്കത്തിലുണ്ടാകുന്ന അപസ്മാരം)

∙ പാരാസോമ്നിയ (ഉറക്കത്തിലെ നടത്തംപോലുള്ള പ്രശ്നങ്ങൾ)

∙ റെസ്റ്റ്‌ലെസ് ലെഗ് സിൻ‍ഡ്രം – ഉറക്കത്തിൽ കാൽ അനക്കിക്കൊണ്ടിരിക്കുക.

∙ സ്‌ലീപ് അപ്നിയ സിൻഡ്രോം-പകൽ ഉറക്കംവരൽ, കൂർക്കംവലി.

ഇനിയുമുണ്ട് ഉറക്കരോഗങ്ങൾ. കൂടുതൽ അറിഞ്ഞാൽ ഉള്ള ഉറക്കം കൂടി പോകും.

നല്ല ഉറക്കം എങ്ങനെ

∙ ദിവസവും ഒരേസമയം കിടക്കുക, ഒരേസമയം ഉണരുക. ഉറക്കം വന്നില്ലെങ്കിലും ആ സമയം പാലിക്കുക.

∙ ഏഴുമണിക്കൂർ ഉറങ്ങിയാൽ നല്ലത്. രാത്രി പത്തുമുതൽ അഞ്ചുവരെ ഉറങ്ങുന്നതാണു പ്രായോഗികം.

∙ ശബ്ദം വെളിച്ചം ഇവയിൽ നിന്നു പരമാവധി അകലം പാലിച്ച് ഉറങ്ങുക

∙ ഉറങ്ങും മുൻപ് ശരീരത്തെ ആക്ടീവാക്കുന്ന ഒന്നും കഴിക്കേണ്ട. കട്ടൻകാപ്പി, ചായ, സിഗരറ്റ് ഇവയൊന്നും വേണ്ട.

∙ രണ്ടെണ്ണം അടിച്ചിട്ടുകിടന്നാൽ ഉറക്കം കിട്ടും എന്നു പറയുന്നതു ശരിയല്ല. ഉറങ്ങാൻ നേരത്തു മദ്യം കഴിച്ചാൽ ഉറക്കം അസ്വസ്ഥപരമായിരിക്കും. ലഹരിയിൽ അതറിയുന്നില്ലെന്നേയുള്ളു.

∙ ഉറക്കത്തിനു തലയിണ നിർബന്ധമാണോ? അല്ല. ഓരോ ശീലങ്ങളാണ്.

∙ പുതച്ചുമൂടിയോ അല്ലാതെയോ കിടക്കാം.

∙ പകൽ ഉറക്കം നല്ലതല്ല.

∙ ഉറങ്ങാൻ മാത്രം കിടക്കുക. ടിവി കാണാനും മറ്റും കിടക്കുന്നത് ഉറക്കത്തെ ബാധിക്കും.

∙ തല വടക്കോ തെക്കോ ദിക്കിലേക്കു വച്ചാൽ ഉറക്കം കൂടുതൽ നന്നാവും.

∙ മൊബൈൽ അടുത്തുവച്ച് ഉറങ്ങരുത്.

അല്ല ഒന്നു ചോദിച്ചോട്ടേ, ഇത്തിരി കൂടുതൽ ഉറങ്ങിയാൽ കുഴപ്പമുണ്ടോ?

ഉണ്ട്, ഉറക്കം കൂടുന്നതും കുറയുന്നതും ആയുസുകുറയ്ക്കുമെന്നാണു പഠനം.

(ഇനി കോട്ടുവാ ഇടേണ്ട; നന്നായി ഉറങ്ങിക്കോളൂ)

നമുക്ക് പഠിക്കുമ്പോൾ ഉറക്കംവരും; അവർ ഉറക്കം വരുമ്പോൾ പഠിക്കും

1990കളിൽ അമേരിക്കയിൽ അസോസിയേഷൻ ഓഫ് സ്ലീപ് മെഡിസിൻ ആണ് ശാസ്ത്രശാഖയ്ക്കു തുടക്കമിട്ടത്. ഉറക്കം എങ്ങനെ ഉണ്ടാകുന്നു, ഉറക്കത്തിൽ എന്തു സംഭവിക്കുന്നു ഇവയാണ് സ്ലീപ് മെഡിസിൻ ശാഖ പഠിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം ശ്രീചിത്ര, കൊച്ചി അമൃത തുടങ്ങിയ ആശുപത്രികളിൽ ഉറക്ക ഗവേഷണങ്ങൾ നടക്കുന്നുണ്ട്.

ഉറക്കെ ചില ഉറക്കച്ചോദ്യങ്ങൾ

സ്വപ്നം കാണുന്നത് എന്തുകൊണ്ട് ? 

ലൈറ്റ് സ്ലീപ്, ഡീപ് സ്ലീപ്, റാപിഡ് ഐ മൂവ്മെന്റ് സ്ലീപ്(ആർഇഎം) എന്നിങ്ങനെയാണ് ഉറക്കത്തെ തരംതിരിച്ചിരിക്കുന്നത്. സ്വപ്നങ്ങൾ കാണുന്നതും ഉണർവു ലഭിക്കുന്നതും ആർഇഎം എന്ന അവസ്ഥയിലാണ്

വെളുപ്പാൻകാലത്ത് കാണുന്ന സ്വപ്നം ഫലിക്കുമോ?

ശാസ്ത്രീയമായി തെളിവൊന്നുമില്ല. അങ്ങനെ കേട്ടുകേൾവികൾ പലതുണ്ട്.

ഒരാൾ ആയുസിൽ എത്ര ഉറങ്ങും?

ഏതാണ്ട് മൂന്നിലൊന്നും ഉറങ്ങും.

മീനുകൾ ഉറങ്ങാറുണ്ടോ?

എല്ലാ ജീവജാലങ്ങളും ഉറങ്ങും. മീനുകൾ ഉറങ്ങുമ്പോഴും നീന്തിക്കൊണ്ടിരിക്കും. സ്പ്ലിറ്റ് ഹാഫ് ബ്രെയിൻ സംവിധാനമാണ് അവയ്ക്ക്. തലച്ചോറിന്റെ പാതി ഉറങ്ങുമ്പോൾ പാതി ഉണർന്നിരിക്കും.

ആ സംവിധാനം മനുഷ്യനിൽ സാധ്യമാണോ?

ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഫലിച്ചാൽ മനുഷ്യശേഷി ഇരട്ടിയാകും.

ദിവസങ്ങളോളം തുടർച്ചയായി പറക്കുന്ന ദേശാടനപക്ഷികൾ ഉറങ്ങാറുണ്ടോ ?

പറക്കുമ്പോൾ അവ ഉറങ്ങുന്നുമുണ്ട്. ഇതും സ്പ്ലിറ്റ് ബ്രെയിൻ സംവിധാനത്തിലൂടെയാണ്.

English Summary : Health Tip - What causes poor sleep quality?