ആരോഗ്യവും ആയുർദൈർഘ്യവും വർധിപ്പിക്കാൻ, പ്രാണനെ താങ്ങി നിർത്തുന്ന ഹൃദയത്തെ രോഗങ്ങളിൽനിന്ന് പരിരക്ഷിക്കാം. സെപ്റ്റംബർ 29 നിങ്ങളുടെ ഹൃദയത്തിനു മാത്രമായ ദിനമാണ്. ഹൃദയധമനീ രോഗങ്ങൾ മൂലം ഭൂമുഖത്ത് 18.6 ദശലക്ഷം പേരാണ് പ്രതിവർഷം മരണമടയുന്നത്. ലോകത്താകമാനമുള്ള 520 ദശലക്ഷം ഹൃദ്രോഗികൾക്ക് കോവിഡ് -19 മഹാമാരി

ആരോഗ്യവും ആയുർദൈർഘ്യവും വർധിപ്പിക്കാൻ, പ്രാണനെ താങ്ങി നിർത്തുന്ന ഹൃദയത്തെ രോഗങ്ങളിൽനിന്ന് പരിരക്ഷിക്കാം. സെപ്റ്റംബർ 29 നിങ്ങളുടെ ഹൃദയത്തിനു മാത്രമായ ദിനമാണ്. ഹൃദയധമനീ രോഗങ്ങൾ മൂലം ഭൂമുഖത്ത് 18.6 ദശലക്ഷം പേരാണ് പ്രതിവർഷം മരണമടയുന്നത്. ലോകത്താകമാനമുള്ള 520 ദശലക്ഷം ഹൃദ്രോഗികൾക്ക് കോവിഡ് -19 മഹാമാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യവും ആയുർദൈർഘ്യവും വർധിപ്പിക്കാൻ, പ്രാണനെ താങ്ങി നിർത്തുന്ന ഹൃദയത്തെ രോഗങ്ങളിൽനിന്ന് പരിരക്ഷിക്കാം. സെപ്റ്റംബർ 29 നിങ്ങളുടെ ഹൃദയത്തിനു മാത്രമായ ദിനമാണ്. ഹൃദയധമനീ രോഗങ്ങൾ മൂലം ഭൂമുഖത്ത് 18.6 ദശലക്ഷം പേരാണ് പ്രതിവർഷം മരണമടയുന്നത്. ലോകത്താകമാനമുള്ള 520 ദശലക്ഷം ഹൃദ്രോഗികൾക്ക് കോവിഡ് -19 മഹാമാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യവും ആയുർദൈർഘ്യവും വർധിപ്പിക്കാൻ, പ്രാണനെ താങ്ങി നിർത്തുന്ന ഹൃദയത്തെ രോഗങ്ങളിൽനിന്ന് പരിരക്ഷിക്കാം. സെപ്റ്റംബർ 29 നിങ്ങളുടെ ഹൃദയത്തിനു മാത്രമായ ദിനമാണ്. ഹൃദയധമനീ രോഗങ്ങൾ മൂലം ഭൂമുഖത്ത് 18.6 ദശലക്ഷം പേരാണ് പ്രതിവർഷം മരണമടയുന്നത്. ലോകത്താകമാനമുള്ള 520 ദശലക്ഷം ഹൃദ്രോഗികൾക്ക് കോവിഡ് -19 മഹാമാരി അപകടമുണ്ടാക്കി. കോവിഡ് ബാധിച്ച് മരിച്ചവരിൽ മിക്കവരും ഹൃദ്രോഗികൾ തന്നെ. തങ്ങളുടെ ഹൃദയാരോഗ്യം വഷളായപ്പോഴും കോവിഡിനെ പേടിച്ച് എല്ലാവരും വീടുകളിൽ ഒതുങ്ങിക്കൂടി. ഹൃദ്രോഗം മൂർച്ഛിച്ചപ്പോൾ വൈദ്യസഹായം ലഭിക്കാതെ പലരും മരിച്ചു.

 

ADVERTISEMENT

2000 - ൽ തുടങ്ങിയ വേൾഡ് ഹാർട്ട് ഡേ ഓരോ വർഷവും വിവിധ പ്രതിരോധ വിഷയങ്ങൾ മുന്നോട്ടു വയ്ക്കുന്നു. ഹൃദയത്തിന് കരുത്തേകാനും അതുവഴി ഹൃദ്രോഗത്തെ പടിപ്പുറത്ത് നിർത്താനും വേണ്ട ക്രിയാത്മക നടപടികൾ മറ്റുള്ളവർക്കും പ്രയോജനകരമാംവിധം പങ്കു വയ്ക്കണമെന്ന് ഹൃദയദിനം ആഹ്വാനം ചെയ്യുന്നു. 2021 - ലെ ഹൃദയദിന സന്ദേശം 'ഹൃദയപൂർവം ഏവരെയും ഒന്നിപ്പിക്കുക' (use heart to connect) എന്നാണ്. ഇപ്പോൾ പ്രബലമായിരിക്കുന്ന ഡിജിറ്റൽ സാങ്കേതിക വിദ്യയും അറിവും ഉപയോഗിച്ച് നിങ്ങളും നിങ്ങളുടെ ചുറ്റുമുള്ളവരും ഹൃദയാരോഗ്യ സുരക്ഷാ ഉറപ്പു വരുത്തുക.  ഇതിനായി ഇപ്പോൾ സുലഭമായ ടെലിമെഡിസിൻ സമ്പ്രദായം പരമാവധി ഉപയോഗപ്പെടുത്തുക. ആശുപത്രിയിൽ പോയി ഡോക്ടറെ കാണാൻ പറ്റാത്തവർക്ക് ടെലിമെഡിസിനിലൂടെ വൈദ്യ നിർദേശങ്ങളഉം മരുന്നുകളുടെ കുറിപ്പും കിട്ടും. 

 

2016 -ൽ നടന്ന ഒരു പഠനത്തിൽ, ഇന്ത്യയിൽ ഹൃദയധമനീ രോഗമുള്ളവരുടെ സംഖ്യ 54.5 ദശലക്ഷമാണ്. നാലിൽ ഒരാളെന്ന കണക്കിനാണ് ഹൃദയധമനീ രോഗങ്ങൾ ജീവനപഹരിക്കുന്നത്. റജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നടത്തിയ സർവേകളിൽ ഹൃദ്രോഗാനന്തരമുള്ള മരണം 1980 ൽ 15 ശതമാനമായിരുന്നത് 2013 ൽ 32 ശതമാനമായി ഉയർന്നു. അതായത് കഴിഞ്ഞ മുപ്പതു വർഷങ്ങൾ കൊണ്ട് ഇന്ത്യയിൽ ഹൃദ്രോഗം മൂലമുള്ള മരണസംഖ്യ ഇരട്ടിയിൽ കൂടുതലായി. 2018-19 ലെ ഒരു സർവേ പ്രകാരം 40 – 69 വയസ്സിനിടയിലുള്ളവരിലുള്ള ഹൃദ്രോഗാനന്തര മരണസംഖ്യ കേരളത്തിൽ 37.8 ശതമാനം വരെയെത്തി. 70 വയസ്സ് കഴിഞ്ഞവരിൽ ഈ സംഖ്യ 45.7 ശതമാനത്തോളമായി. 63000 പേരാണ് ഹാർട്ട് അറ്റാക്ക് മൂലം കേരളത്തിൽ പ്രതിവർഷം മരണമടയുന്നത്. ഇന്ത്യയിൽ ശരാശരി 29 ശതമാനം പേർ ഹൃദ്രോഗം മൂലം മരിക്കുമ്പോൾ കേരളത്തിലത് 40 ശതമാനത്തിൽ കൂടുന്നു. 2030 ആകുമ്പോൾ ഇന്ത്യയിൽ ആകമാനം 35 ശതമാനം പേർ ഹൃദയാഘാതം മൂലം മരണപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു. 

 

ADVERTISEMENT

30 വയസ്സിനും താഴെയുള്ളവരിൽ ഉണ്ടാകുന്ന ഹാർട്ടറ്റാക്കും തുടർന്നുള്ള മരണസാധ്യതയും ആസ്‌പദമാക്കി തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് 1978 -2017 കാലയളവിൽ നടത്തിയ പഠനത്തിന്റെ ഫലം 2020 സെപ്റ്റംബറിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതുവരെ കണ്ടെത്തിയിട്ടുള്ള മിക്ക പഠനങ്ങളും 30 - 74 വയസ്സിനിടയിലുള്ളവരിലാണ് നടത്തിയിട്ടുള്ളതെന്ന് മനസ്സിലാക്കണം. 30 വയസ്സിന് താഴെയുള്ളവർ ഹൃദയാഘാതവുമായി ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിക്കപ്പെട്ട് ചികിത്സയിലായ ശേഷം അടുത്ത പത്തു വർഷക്കാലത്തെ അതിജീവന സ്വഭാവം നിരീക്ഷിച്ചപ്പോൾ അതിൽ 30 ശതമാനം പേരും മരണത്തിനു കീഴടങ്ങിയതായി കണ്ടു. 20 വർഷം കഴിഞ്ഞപ്പോൾ 48 ശതമാനം പേർ മരണപ്പെട്ടു.  ഹാർട്ട് അറ്റാക്കുണ്ടായ മുതിർന്നവരേക്കാൾ ഏറെ ശോചനീയമാണ് 30 വയസ്സിനു താഴെയുള്ളവരുടെ സ്ഥിതി എന്ന് കണ്ടെത്തി. 40 വർഷത്തോളം നടത്തിയ ഗവേഷണനിരീക്ഷണങ്ങളുടെ ഫലം 2020 സെപ്റ്റംബർ ലക്കം ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിലാണ് പ്രകാശിതമായത്. 

 

ചെറുപ്പക്കാരിൽ കൂടുതലായി കണ്ട ഹൃദ്രോഗ മരണസംഖ്യയുടെ കാരണം പ്രധാനമായും ചികിത്സ കിട്ടുന്നതിലുള്ള താമസമായിരുന്നു. 38 ശതമാനം പേരും ചികിത്സ പ്രയോജനപ്പെടുത്തുന്നതിന്റെ സമയപരിധി കഴിഞ്ഞാണ് ആശുപത്രിയിലെത്തിയത്. ഹാർട്ട് അറ്റാക്കുണ്ടായ ശേഷം പ്രാഥമിക ചികിത്സകൾ (പ്രൈമറി ആൻജിയോപ്ലാസ്റ്റി, രക്തക്കട്ട അലിയിപ്പിച്ചു കളയാനുള്ള ത്രോംബോ ലൈറ്റിക് തെറാപ്പി) ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിച്ചാലേ പ്രയോജനമുണ്ടാകൂ എന്ന് മനസ്സിലാക്കണം. 'ഗോൾഡൻ പീരിയഡ്' ഒന്നരമണിക്കൂറാണ്. ഈ സമയപരിധിക്കുള്ളിൽ രോഗിയെ പ്രൈമറി ആൻജിയോ പ്ലാസ്റ്റി ചെയ്യാൻ സാധിച്ചാൽ കട്ടിയാകാത്ത രക്തക്കട്ട മാറ്റി ഇടുങ്ങിയ കൊറോണറി ആർട്ടറി വികസിപ്പിച്ച് അവിടെ കൃത്യമായി ഒരു സ്റ്റെന്റ് സ്ഥാപിക്കുവാൻ സാധിക്കും. മൃതപ്രായമായെങ്കിലും ഇനിയും ചത്തിട്ടില്ലാത്ത ഹൃദയകോശങ്ങളിലേക്കും രക്തമെത്തിച്ചു കൊടുക്കാൻ ഇതുവഴി സാധിക്കും. രക്തദാരിദ്ര്യത്താൽ ശ്വാസം മുട്ടുന്ന ഹൃദയകോശങ്ങൾ പ്രാണവായുവും പോഷക പദാർഥങ്ങളും സ്വീകരിച്ച്  വീണ്ടും പൂർവ സ്ഥിതിയിലാകുകയും ഹൃദയപ്രവർത്തനം സന്തുലിതമാകുകയും ചെയ്യും. മറിച്ച് ഹാർട്ട് അറ്റാക്കുണ്ടായ ശേഷം മണിക്കൂറുകളോ ദിവസങ്ങളോ താമസിച്ചാൽ, രക്തം കിട്ടാതെ ഹൃദയകോശങ്ങൾ ചത്തൊടുങ്ങി ഈ  ഹൃദയപേശികൾ വടുവായിത്തീരുന്നു. പിന്നെ ഹൃദയ സങ്കോചന ശേഷി ക്ഷയിക്കുകയും സാവധാനം ഹൃദയ സ്‌തംഭനത്തിലേക്ക് പതിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള രോഗികളാണ് അധികം താമസിയാതെ മരണപ്പെടുന്നത്. 

 

ഡോ. ജോർജ് തയ്യിൽ
ADVERTISEMENT

ഹാർട്ട് അറ്റാക്കുണ്ടായി പ്രവേശിക്കപ്പെട്ട 95 ശതമാനം ആൾക്കാരിലും പരമ്പരാഗതമായ ആപത് ഘടകങ്ങളുടെ അതിപ്രസരം കണ്ടു. 88.3 ശതമാനം പേരിൽ കൊളസ്‌ട്രോൾ അമിതമായി വർധിച്ചതായി കാണുകയുണ്ടായി. പുകവലി (63.5 ശതമാനം), മദ്യപാനം (20.8 ശതമാനം), അമിതരക്തസമ്മർദം (8.8 ശതമാനം), പ്രമേഹം (4.4 ശതമാനം) എന്നിങ്ങനെ വിവിധ ആപത് ഘടകങ്ങൾ ഹൃദ്രോഗത്തിനു വിനയായി. 4.4 ശതമാനം പേരിൽ വ്യക്തമായ അപകട ഘടകങ്ങൾ കാണാൻ സാധിച്ചില്ല. മറ്റൊരു സവിശേഷത കണ്ടത്, ഹാർട്ട് അറ്റാക്കിനുള്ള ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ട് പോയതിനു ശേഷവും നല്ലൊരു ശതമാനം പേർ  ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കാതെ തങ്ങളുടെ ദുശീലങ്ങൾ തുടർന്നു കൊണ്ടുപോയി എന്നതാണ്. തുടർന്നും പുകവലിച്ചു കൊണ്ടിരുന്നവർ 34 ശതമാനം, മദ്യപിച്ചവർ 16.8 ശതമാനം, വ്യായാമം ചെയ്യാതിരുന്നവർ 50 ശതമാനം, മരുന്നുകൾ നിർത്തിയവർ 41 ശതമാനം, ഭക്ഷണച്ചിട്ടകൾ പാലിക്കാത്തവർ 79 ശതമാനം. ഇപ്പോൾ ചെറുപ്പക്കാരിലെ വർധിച്ച മരണങ്ങൾ നടക്കുന്നതിന്റെ കാരണങ്ങൾ ഇവയൊക്കെത്തന്നെ.

 

എന്താണ് കേരള പാരഡോറ്റ്സ് ? സാക്ഷരതയുടെ കാര്യത്തിൽ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഒന്നാമൻ (89 ശതമാനം). ആയുർദൈർഘ്യത്തിന്റെ കാര്യത്തിലും മുൻപന്തിയിൽ.മുപ്പതു വർഷത്തിനിടെ ഇന്ത്യക്കാരുടെ ആയുർദൈർഘ്യം പത്തു കൊല്ലത്തിലേറെ വർധിച്ചുവെന്നാണ് പഠനം. പല കാരണങ്ങളാൽ ഇതര സംസഥാനങ്ങളിലെ ആയുർദൈർഘ്യത്തിൽ വ്യത്യാസമുണ്ട്.  കേരളത്തിലാണ് ഏറ്റവും കൂടുതൽ. 1990 ൽ ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം 59.6 വർഷമായിരുന്നു. 2019 ൽ ഇത് 70.8  വർഷമായി. ഇപ്പോൾ കേരളത്തിലെ ആയുർദൈഘ്യം 77.3 വർഷമുണ്ട്. എന്നാൽ ഇത് ആരോഗ്യത്തോടെയുള്ള ആയുർദൈർഘ്യമാണെന്ന് കരുതരുത്. വിവിധ രോഗങ്ങളുള്ളവരും ശാരീരിക വെല്ലുവിളികളോടൊപ്പമാണ് വയസ്സാകുന്തോറും ആളുകൾ ജീവിക്കുന്നത്. അണുബാധ മൂലമുണ്ടാകുന്ന രോഗങ്ങൾ കുറയുകയും (ഇപ്പോൾ കോവിഡ് -19 ന്റെ വ്യാപനം വേറിട്ടു നിൽക്കുന്നതു തന്നെ) ജീവിതശൈലീ രോഗങ്ങൾ വർധിക്കുകയും ചെയ്യുന്ന വെന്നതാണ് ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും കാണുന്ന പ്രതിഭാസം. 30 വർഷം മുമ്പ് മാതൃ ശിശു മരണങ്ങളും പോഷകാഹാരക്കുറവും അണുബാധ മൂലമുള്ള രോഗങ്ങളുമുണ്ട്. ദക്ഷിണേന്ത്യക്കാരുടെ ആയുസ്സ് കുറച്ചത് 1990 - ൽ അസാംക്രമികരോഗങ്ങൾ 29 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇത് 58 ശതമാനമായി ഉയർന്നു. ഹൃദ്രോഗം, പ്രമേഹം,അമിതരക്തസമ്മർദം, പക്ഷാഘാതം, അസ്ഥിരോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവയാണ് 30 കൊല്ലത്തിനിടെ ഇന്ത്യക്കാരുടെ ആരോഗ്യം ക്ഷയിപ്പിച്ചവ.

 

സാക്ഷരതയിലും ആയുർദൈഘ്യത്തിലും വേറിട്ടു നിൽക്കുന്ന കേരളത്തിൽ ഹൃദ്രോഗവും മറ്റു ജീവിതശൈലീ രോഗങ്ങൾ രക്തസമ്മർദം, പ്രമേഹം, അമിതവണ്ണം തുടങ്ങിയവ കുറഞ്ഞ തോതിലേ കാണുകയുള്ളൂവെന്ന് അനുമാനിക്കപ്പെടേണ്ടതാണ്. എന്നാൽ ഇന്നും അതിന് വിപരീതം. അത് തന്നെയാണ്  കേരളം ഡോറ്റ്സ്. ഹൃദ്രോഗവും അതിലേക്ക് നയിക്കുന്ന അനുബന്ധജീവിതശൈലീ രോഗങ്ങളും ഇന്ത്യൻ ശരാശരിയേക്കാൾ ഏറെ മുന്നിൽ. വളരെ ചെറുപ്പത്തിലേ തുടങ്ങുന്ന ധമനികളിലെ ജരിതാവസ്ഥയുടെ അനന്തരഫലമായി ഹൃദ്രോഗാനന്തര മരണം കേരളത്തിലെ പുരുഷന്മാരിൽ 60 ശതമാനവും സ്ത്രീകളിൽ 40  ശതമാനവും 65 വയസ്സിലും മുമ്പായി ബാധിക്കുന്നു. ഇവിടെ ആദ്യത്തെ ഹാർട്ടറ്റാക്ക് ഉണ്ടാകുന്നത് ഇതരസംസ്ഥാനങ്ങളിലുള്ളവരേക്കാൾ 10 വയസ്സിനും മുമ്പായിട്ടാണ്. സാമ്പത്തികമായി താഴേക്കിടയിലുള്ള ഒരാൾക്ക് ഹാർട്ടറ്റാക്ക് ഉണ്ടാകുകയാണെങ്കിൽ അയാളുടെ വരുമാനിത്തിന്റ 60 - 80 ശതമാനത്തോളം തുടച്ചുമാറ്റപ്പെടുകയാണെന്നോർക്കണം.    

 

കോവിഡ് -19 വ്യാപനം തുടങ്ങി ഒരു വർഷം പൂർത്തിയാകുമ്പോൾ ഭൂമുഖത്ത് ഏതാണ്ട് 2-3 ദശലക്ഷം പേർ മരണപ്പെടാൻ സാധ്യതയുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. എന്നാൽ ഹൃദ്രോഗം മൂലം പ്രതിവർഷം ലോകത്ത് 17.9 ദശലക്ഷം പേർ മൃത്യുവിനിരയാകുന്നു. അതായത് ഇപ്പോഴും ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാരെ മരണത്തിലേക്കു വലിച്ചിഴയ്ക്കുന്ന പ്രതിഭാസം ഹൃദ്രോഗം തന്നെ.

 

ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ സാധിക്കുമോ? തീർച്ചയായും. ജീവിതക്രമം ചിട്ടയിലാക്കി, ഹൃദ്രോഗത്തിലേക്കു നയിക്കുന്ന അപകടഘടകങ്ങളെ പിടിയിലൊതുക്കി മുന്നോട്ടു പോയാൽ ഹൃദ്രോഗം വരാതിരിക്കാനുള്ള സാധ്യത 90 ശതമാനം വരെ ആകും. കേരളത്തിൽ 120 - ൽ കൂടുതൽ കാത്ത് ലാബുകൾ ഉണ്ടെന്നാണ് കണക്ക്. ലോകത്തിലെ ഏതു പരിഷ്‌കൃത രാജ്യങ്ങളോടും കിടപിടിക്കുന്ന സൗകര്യങ്ങളാണിവിടെയെന്നോർക്കണം. കാരണം ഹൃദ്രോഗികൾ പെരുകുമ്പോൾ ചികിത്സിക്കാനിടമില്ല എന്നതു തന്നെ. 

 

52 രാജ്യങ്ങളിൽ നിന്നായി 27000 ആൾക്കാരെ ഉൾപ്പെടുത്തി, കാനഡയിലുള്ള മലയാളിയായ പ്രൊഫ. സലിം യൂസഫ് നടത്തിയ ബൃഹത്തായ 'ഇന്റർ ഹാൾട്ട്' പഠനത്തിൽ ഒൻപത് ആപത്ഘടകങ്ങളുടെ  (പുകവലി, രക്താതിസമ്മർദം, വർധിച്ച കൊളസ്‌ട്രോൾ, പ്രമേഹം, ദുർമേദസ്, സ്ട്രെസ്സ്) അതിപ്രസരം 90 ശതമാനത്തോളം ഹൃദ്രോഗമുണ്ടാകുവാൻ ഹേതുവാകുമെന്ന് തെളിഞ്ഞു. ഈ ആപത്‌ഘടകങ്ങളെ കണ്ടെത്തി നിയന്ത്രിക്കുക വഴി 90 ശതമാനം വരെ ഹൃദ്രോഗത്തിന്റെ പിടിവിട്ട് നിൽക്കാമെന്ന് തെളിഞ്ഞു. 10 ശതമാനം ഹൃദ്രോഗത്തിന് കാരണമാകുന്ന പാരമ്പര്യസഹജവും ജനിതകവുമായ ഘടകങ്ങളെ മാത്രമാണ് നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്തവ. ഇന്ത്യൻ ശരാശരിയേക്കാൾ വളരെ കൂടുതലായി മലയാളികളിൽ കാണുന്ന ആപത്‌ഘടകങ്ങളുടെ രൂക്ഷത അറിയേണ്ടേ? വർധിച്ച കൊളസ്‌ട്രോൾ 52.3 ശതമാനം അമിത രക്തസമ്മർദം, 38.6 ശതമാനം, പ്രമേഹം 15.2 ശതമാനം, പുകവലി 28.1 ശതമാനം. കേരളത്തിൽ പ്രതിവർഷം 65600 പേർ ഉയർന്നരക്തസമ്മർദത്തിന്റെ പ്രത്യാഘാതം മൂലം മരണപ്പെടുന്നുവെന്ന് കണക്കുകൾ പറയുന്നു. ഇന്ന് കേരളത്തിൽ ഔട്ട്പേഷ്യന്റ് വിഭാഗത്തിൽ പരിശോധനയ്ക്കായി എത്തുന്ന 40 ശതമാനം പേർക്കും ഉയർന്ന പ്രഷറുണ്ട്. 2016 - ൽ നടന്ന ഒരു സർവേയിൽ രക്താതിസമ്മർദമുള്ളവരിൽ 66.1 ശതമാനം പേരും ചികിത്സയെടുക്കുന്നില്ല എന്നു തെളിഞ്ഞിരുന്നു. 40 ശതമാനത്തോളം പേർക്ക് തങ്ങൾക്ക് പ്രഷർ അധികരിച്ചിട്ടുണ്ടെന്ന് അറിയില്ല. അതുപോലെ ഭക്ഷണഭ്രാന്തരായ മലയാളികളിൽ പകുതിയിലധികം പേർക്കും വർധിച്ച കൊളസ്ട്രോളുമുണ്ട്.

 

ഹൃദ്രോഗ ചികിത്സയുടെ കടിഞ്ഞാൺ പ്രതിരോധ പ്രക്രിയയിലാണിരിക്കുന്നതെന്നോർക്കണം. അതിനുള്ള അവബോധം മലയാളികൾക്കുണ്ടാവണം. ഹൃദ്രോഗ പരിശോധനയും ചികിത്സയും ഏറെ ചെലവുള്ള ഒന്നു തന്നെ. ചികിത്സിച്ച് കുടുംബത്തിന്റെ നടുവൊടിയുന്നതിനേക്കാൾ ഭേദം രോഗം വരാതെ നോക്കുക തന്നെ. നല്ലൊരു ഡോക്ടറും വലിയൊരാശുപത്രിയും അടുത്തുണ്ടെങ്കിൽ പിന്നൊന്നും പേടിക്കേണ്ട എന്ന തെറ്റായ ധാരണ വെടിയണം. 

 

(ലേഖകൻ എറണാകുളം ലൂർദ് ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനാണ്)

 

Content Summary :  Dr. George Thayyil Talks About How To Keep Your Heart Health During Covid 19