അയല, മത്തി, ചെമ്പല്ലി തുടങ്ങിയ കടൽ മത്സ്യങ്ങൾ രുചികരമാണെന്നു മാത്രമല്ല, ആരോഗ്യകരവുമാണ്. ഇവയെല്ലാം ഒമേഗ –3 ഫാറ്റി ആസിഡുകളുടെ കലവറയാണ്. കൂടാതെ പ്രോട്ടീൻ, വൈറ്റമിൻ ഡി, വൈറ്റമിൻ B 6 ഇവയും ഈ മത്സ്യങ്ങളിലുണ്ട്. കടൽ മത്സ്യമായ ചെമ്പല്ലി അഥവാ കോര (Salmon) പതിവായി കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയല, മത്തി, ചെമ്പല്ലി തുടങ്ങിയ കടൽ മത്സ്യങ്ങൾ രുചികരമാണെന്നു മാത്രമല്ല, ആരോഗ്യകരവുമാണ്. ഇവയെല്ലാം ഒമേഗ –3 ഫാറ്റി ആസിഡുകളുടെ കലവറയാണ്. കൂടാതെ പ്രോട്ടീൻ, വൈറ്റമിൻ ഡി, വൈറ്റമിൻ B 6 ഇവയും ഈ മത്സ്യങ്ങളിലുണ്ട്.

ADVERTISEMENT

കടൽ മത്സ്യമായ ചെമ്പല്ലി അഥവാ കോര (Salmon) പതിവായി കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കും എന്ന് ഒരു പഠനം തെളിയിച്ചു. ഹൃദയധമനികളിൽ പ്ലേക്ക് അടിഞ്ഞു കൂടുന്നതു വഴി ഉണ്ടാകുന്ന അതിറോക്ലീറോസിസ് വരാനുള്ള സാധ്യത കുറയ്ക്കാൻ ഈ മത്സ്യത്തിനു കഴിയുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ ഇൻവെസ്റ്റിഗേഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ചെമ്പല്ലിയിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് ആണ് ഇൻഫ്ലമേഷനെ പ്രതിരോധിച്ച് രോഗസാധ്യത കുറയ്ക്കുന്നത്.

ADVERTISEMENT

ഹൃദ്രോഗസാധ്യത കുറയ്ക്കാൻ മാത്രമല്ല സന്ധികളുടെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചെമ്പല്ലിയുടെ ഉപയോഗം സഹായിക്കും. 

ADVERTISEMENT

വാൾനട്ട്, ചിയ സീഡ്സ്, സോയബീന്‍, ഫ്ലാക്സീഡ്സ്, ഒലീവ് ഓയിൽ തുടങ്ങിയവയിലും ഒമേഗ 3 ഫാറ്റി ആസി‍ഡ് ഉണ്ട്. ശരിയായ അളവിൽ ഉപയോഗിക്കുകയാണെങ്കിൽ ഒമേഗ 3, മൂഡ് ഡിസോർഡറുകളും റുമാറ്റോയ്ഡ് ആർത്രൈറ്റിസും പോലുള്ള അവസ്ഥകളും തടയും. ചെമ്പല്ലി മുതലായ മത്സ്യങ്ങൾ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മറ്റു ഭക്ഷണങ്ങളും മിക്ക ദിവസങ്ങളിലും കഴിക്കുന്നതും ഏറെ ഗുണകരമാണ്.

English Summary : Study reveals salmon can protect your heart