ഡയറ്റ് ചെയ്യുമ്പോൾ ഉയര്‍ന്ന തോതില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ലീന്‍ ബോഡി മാസ് കുറയാതിരിക്കാന്‍ സഹായിക്കുമെന്നും മെച്ചപ്പെട്ട ഭക്ഷ്യ തിരഞ്ഞെടുപ്പുകളിലേക്ക് നയിക്കുമെന്നും പഠനം. ന്യൂജഴ്സിയിലെ റട്ഗര്‍സ് സര്‍വകലാശാലയാണ് ഇതു സംബന്ധിച്ച ഗവേഷണം നടത്തിയത്. വിവിധ ഭാരം കുറയ്ക്കല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡയറ്റ് ചെയ്യുമ്പോൾ  ഉയര്‍ന്ന തോതില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ലീന്‍ ബോഡി മാസ് കുറയാതിരിക്കാന്‍ സഹായിക്കുമെന്നും മെച്ചപ്പെട്ട ഭക്ഷ്യ തിരഞ്ഞെടുപ്പുകളിലേക്ക് നയിക്കുമെന്നും പഠനം. ന്യൂജഴ്സിയിലെ റട്ഗര്‍സ് സര്‍വകലാശാലയാണ് ഇതു സംബന്ധിച്ച ഗവേഷണം നടത്തിയത്. 

ADVERTISEMENT

വിവിധ ഭാരം കുറയ്ക്കല്‍ പരീക്ഷണങ്ങളില്‍ നിന്നുള്ള ഡേറ്റ പഠനത്തിന്‍റെ ഭാഗമായി ഗവേഷകര്‍ വിലയിരുത്തി. ഭക്ഷണത്തിലെ പ്രോട്ടീന്‍റെ തോത് 18 ശതമാനത്തില്‍ നിന്ന് 20 ശതമാനത്തിലേക്ക് നേരിയ തോതില്‍ വര്‍ധിപ്പിക്കുമ്പോൾ  പോലും ഒരു വ്യക്തിയുടെ ഭക്ഷണത്തിന്‍റെ നിലവാരം കാര്യമായി ഉയരുന്നുണ്ടെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. പ്രോട്ടീന്‍ തോത് കൂട്ടുന്നവര്‍ പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യകരമായ ഭക്ഷണം വര്‍ധിപ്പിച്ചതായും റിഫൈന്‍ഡ് ഗ്രെയ്നുകളുടെയും പഞ്ചസാരയുടെയും ഉപയോഗം കുറച്ചതായും ഗവേഷകര്‍ പറയുന്നു. 

ADVERTISEMENT

ഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോൾ  പലരുടെയും ലീന്‍ ബോഡി മാസും പലപ്പോഴും കുറഞ്ഞ് പോകാറുണ്ട്. ശരീരത്തിലെ കൊഴുപ്പ് ഒഴികെയുള്ള എല്ലാ അവയവങ്ങളുടെയും ഭാരത്തിനെയാണ് ലീന്‍ ബോഡി മാസ് എന്ന് പറയുന്നത്. ഇതില്‍ എല്ലുകളുടെയും പേശികളുടെയും ചര്‍മത്തിന്‍റെയുമൊക്കെ ഭാരം ഉള്‍പ്പെടുന്നു. പ്രോട്ടീന്‍ തോത് ഉയര്‍ന്ന ഡയറ്റ് സ്വീകരിക്കുന്നവരില്‍ ലീന്‍ ബോഡി മാസ് കുറയുന്നില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. 

ADVERTISEMENT

24നും 75നും ഇടയില്‍ പ്രായമുള്ള സ്ത്രീ പുരുഷന്മാരിലാണ് ഗവേഷണ പഠനം നടത്തിയത്. 500 കാലറി കുറച്ച് കൊണ്ടുള്ള ഡയറ്റ് പിന്തുടര്‍ന്ന് കൊണ്ട് ഭാരം കുറയ്ക്കാനാണ് ഇവരോട് ആവശ്യപ്പെട്ടത്. ആറ് മാസം നീണ്ട പരീക്ഷണത്തില്‍ ഉയര്‍ന്ന പ്രോട്ടീനും കുറഞ്ഞ പ്രോട്ടീനും പിന്തുടര്‍ന്ന ഇരു വിഭാഗങ്ങളുടെയും ശരീരഭാരം അഞ്ച് ശതമാനം കുറഞ്ഞു. എന്നാല്‍ ഉയര്‍ന്ന പ്രോട്ടീന്‍ വിഭാഗക്കാരുടെ ഭക്ഷണത്തിന്‍റെ ഗുണനിലവാരം കുറഞ്ഞ പ്രോട്ടീന്‍ വിഭാഗക്കാരെ അപേക്ഷിച്ച് കൂടിയിരിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിക്കുകയായിരുന്നു. ഒബീസിറ്റി  മെഡിക്കല്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.

Content Summary: Higher protein intake during dieting leads to healthier eating